ADVERTISEMENT

മലയാള സിനിമയുടെ ഇഷ്ട വാഹനമായി മാറുകയാണ് റേ‍ഞ്ച് റോവർ. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും ടൊവിനോയ്ക്കും ശേഷം വീണ്ടുമൊരു റേഞ്ച് റോവർ കൂടി മോളിവുഡിലേക്ക്. മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റ നിർമാതാവ് വേണു കുന്നപ്പിള്ളിയാണ് ഈ ആഡംബര എസ്‍യുവിയുടെ ഏറ്റവും പുതിയ ഉടമ.

venu-kunnapilly-range-rover-2

ടൊവിനോയും ലിസ്റ്റിനും റേഞ്ച് റോവർ സ്പോർട്ടാണ് വാങ്ങിയതെങ്കിൽ വേണു കുന്നപ്പിള്ളിയുടെ വാഹനം റേഞ്ച് റോവർ ലോങ് വീൽ ബെയ്സാണ്. ഏകദേശം 2.66 കോടി രൂപ എക്സ്ഷോറൂം വിലയുള്ള വാഹനം കേരളത്തിലെ ആദ്യ റേഞ്ച് റോവർ ലോങ് വീൽബെയ്സാണ്. 3 ലീറ്റർ ഡീസൽ എൻജിൻ. 258 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 6.3 സെക്കൻഡ് മാത്രം വേണ്ടിവരുന്ന എസ്‍യുവിയുടെ ഉയർന്ന വേഗം 234 കിലോമീറ്ററാണ്.

ഈ വർഷം ആദ്യമാണ് റേഞ്ച് റോവറിന്റെ പുതിയ മോഡൽ ഇന്ത്യൻ വിപണിയില്‍ എത്തിയത്. അത്യാധുനിക സൗകര്യങ്ങളുമായി എത്തിയ വാഹനത്തിൽ നിരവധി ആഡംബര ഫീച്ചറുകളുമുണ്ട്. മൂന്നു ലീറ്റർ ‍ഡീസൽ എൻജിൻ കൂടാതെ 3 ലീറ്റർ പെട്രോൾ എൻജിൻ 4.4 ലീറ്റർ വി8 പെട്രോൾ എൻജിൻ മോഡലുകൾ റേഞ്ച് റോവറിനുണ്ട്.

English Summary: Producer Venu Kunnapilly Bought Range Rover

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com