ADVERTISEMENT

വിൽപനയിൽ വൻ കുതിച്ചു ചാട്ടം നടത്തി സ്കോഡ ഇന്ത്യ. 2021നെ അപേക്ഷിച്ച് 2022 ൽ വിൽപനയിൽ 125 ശതമാനം വളർച്ചയാണ് സ്കോഡ ഇന്ത്യയ്ക്ക് ലഭിച്ചത്. 2021 ൽ 23858 കാറുകളാണ് വിറ്റതെങ്കിൽ 2022 ൽ 53721 കാറുകൾ സ്കോഡ ഇന്ത്യൻ നിരത്തുകളിലെത്തിച്ചു. 2021 ‍ഡിസംബറിനെ അപേക്ഷിച്ച് 2022 ഡിസംബറിൽ 48 ശതമാനം വളർച്ച സ്കോഡ കൈവരിച്ചു. 4788 യൂണിറ്റാണ് കഴിഞ്ഞ മാസത്തെ വിൽപന.

ഇതോടെ സ്കോഡ ഇന്ത്യയുടെ ഏറ്റവും മികച്ച വർഷമായി 2022 മാറി. കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ സ്കോഡ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അധികം വാർഷിക വിൽപന റെക്കോർഡ് തിരുത്തിയിരുന്നു. സ്കോഡയുടെ ഏറ്റവും അധികം വാഹനങ്ങൾ വിൽക്കുന്ന മൂന്നാമത്ത വിപണിയും ഇന്ത്യയാണ്. ജർമനിയും ജന്മനാടായ ചെക് റിപ്പബ്ലിക്കുമാണ് ആദ്യ സ്ഥാനങ്ങൾ പങ്കിടുന്നത്. ‌‍

ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി 2021 ൽ എത്തിയ ഈ 2022 ആദ്യമെത്തിയ സ്ലാവിയയും പ്രീമിയം സെ‍ഡാനുകളായ ഓക്ടാവിയയും സൂപ്പർബും മികച്ച പ്രകടനമാണ് വിപണിയിൽ കാഴ്ച വയ്ക്കുന്നതെന്നാണ് സ്കോഡ അറിയിക്കുന്നത്.
‌‌
English Summary: Skoda Auto India Register 125 Percentage Growth in 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com