ADVERTISEMENT

വാഹന പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് മാരുതി സുസുക്കി ജിംനി. അഞ്ചു ഡോർ വകഭേദത്തിന്റെ പ്രദർശനം മുതൽ ജിംനി ഏറെ ആരാധക ശ്രദ്ധനേടി. വില പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ 25000 ൽ അധികം ബുക്കിങ്ങുകളാണ് ജിംനിക്ക് ലഭിച്ചത്. വാഹനത്തിനെ അടുത്തറിയാനും കണ്‍കുളിർക്കെ കാണാനും ആരാധകർ കാത്തിരിക്കുമ്പോൾ ഒരു ജിംനി തന്നെ അങ്ങ് നിർമിച്ചിരിക്കുന്നു ബിഎസ്‍എൻഎൽ ജീവനക്കാരനായ ബിപിൻ.

jimny-scale-model

ഒർജിനലിനെ വെല്ലുന്ന രൂപമാണ് ബിപിന്റെ ജിംനിക്ക്. ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ജിംനിയെ വളരെ അധികം ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഒരു സ്കെയിൽ മോഡൽ നിർമിച്ചത് എന്നാണ് ബിപിൻ പറയുന്നത്. വൺ ഈസ് ടു 10 അളവിലായിരുന്നു നിർമാണം. ജിംനിയുടെ രൂപഗുണമെല്ലാം വരുത്താൻ ശ്രമിച്ചിട്ടുണ്ട്. പിവിസി ഫോഷീറ്റുകളും പിവിസി ചാനലുകളും കൊണ്ടാണ് വാഹനം നിർമിച്ചിരിക്കുന്നത്. 

പുറം ഭാഗത്തെ വലിയ ജിംനിയുടെ എല്ലാ ഡീറ്റൈൽസും ഈ ചെറു രൂപത്തിലുമുണ്ട്. ‍ഹെഡ്‌ലാംപുകളും ഫോഗ്‌ലാംപും ഇന്റീക്കേറ്ററുമെല്ലാം പ്രവർത്തിക്കുന്നതാണ്. മാരുതിയുടെ സ്ഗ്നേച്ചർ നിറം തന്നെയാണ് നൽകിയിരിക്കുന്നതും. ഇന്റീരിയറിൽ സീറ്റുകള്‍ നൽകിയിട്ടില്ല, അതിനാൽ ഫുൾ ബ്ലാക്ക് ഗ്ലാസാണ് വിൻഡോയ്ക്കും വിൻഡ് സ്ക്രീനിനും. ഏകദേശം മൂന്ന് ആഴ്ചയെടുത്തു ജിംനിയുടെ ഈ ചെറിയ രൂപം നിർമിക്കാൻ.

jimny-scale-model-3

വെറുതെ സ്കെയിൽ മോഡൽ മാത്രമാണ് ഈ ജിംനി എന്നു കരുതിയെങ്കിൽ തെറ്റി, ഓഫ് റോഡിൽ അടക്കം കീഴടക്കാൻ ഈ ചെറു ജിംനിക്കാകും. ഡബ്ല്യൂ എൽ ടോയ്സ് 4x4 ഷാസിയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. റിമോട്ട് കൺട്രോൾ ഉപയോഗിച്ചിൽ ഓടിക്കാനും സാധിക്കും. ആർസി ടോയ് കാറിന്റെ ടയറുകളും ഉപയോഗിച്ചിട്ടുണ്ട്. 7.4 വാട്സ് ബാറ്ററിയാണ് ഇതിൽ.

jimny-scale-model-2

English Summary: Suzuki Jimny Scale Model

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com