ADVERTISEMENT

കൊച്ചി ∙ ആഡംബര കാറുകളുടെയും സൂപ്പർ ബൈക്കുകളുടെയും കാഴ്ചപ്പൂരത്തിന് ആവേശത്തോടെ ഫുൾ പവർ തുടക്കം. ദേശീയ കാർ റേസിങ് ടൈറ്റിൽ ജേതാവ് അർജുൻ ബാലു ഉദ്ഘാടനം ചെയ്ത മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോയുടെ സമാപനം നാളെയാണ്. മലയാള മനോരമ ചീഫ് അസോഷ്യേറ്റ് എഡിറ്റർ  റിയാദ് മാത്യു, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് കെ.എം.എൽദോസ്കുട്ടി, ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം ജോസഫ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ സ്റ്റേറ്റ് ഹെഡ് സഞ്ജീബ് കുമാർ ബെഹ്‌റ, അർജുൻ ബാലുവിന്റെ സഹോദരൻ സഞ്ജയ് ബാലു, മലയാള മനോരമ മാർക്കറ്റിങ്–അഡ്വർടൈസിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, ഐഎസ്എസ്ഡി റീജനൽ ഹെഡ് ജൂഡ് സക്കറിയ ഏബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. വാഹന വ്യവസായ രംഗത്തെ പ്രമുഖർ ഉൾപ്പെടെ ആദ്യ ദിനം എക്സ്പോ കാണാനെത്തി. 50ൽ അധികം ഓട്ടമൊബീൽ ബ്രാൻഡുകൾ പങ്കെടുക്കുന്ന എക്സ്പോ സംസ്ഥാനത്തെ ഏറ്റവും വലിയ വാഹന പ്രദർശനമാണ്. 

 

പോർഷെ, ബിഎംഡബ്ല്യു, ലംബോർഗിനി, ഫോക്സ്‌വാഗൻ, ജാഗ്വർ, ഡുകാറ്റി, മെഴ്സിഡീസ് ബെൻസ്, ഔഡി, ലക്സസ്, മസ്താങ്, സ്കോഡ, ബിവൈഡി, എംജി, നിസാൻ, സിട്രോൺ, ഓജസ്, പൊളാരിസ്, കിയ, ടൊയോട്ട, ഇവോ എക്സ്, ഹാർലി, റിവോൾട്ട്, ഏതർ, വോൾവോ, ഹ്യുണ്ടായ്, ടാറ്റാ, ഭാരത് ബെൻസ്, ജീപ്പ്, കാവസാക്കി, റോയൽ എൻഫീൽഡ്, ഇന്ത്യൻ, ജോയ് ഇ ബൈക്ക് തുടങ്ങിയ ബ്രാൻഡുകൾ പ്രദർശനത്തിന്റെ ഭാഗമാണ്. അപൂർവ വിന്റേജ് കാറുകളുമുണ്ട്. ഫെഡറൽ ബാങ്കാണ് ടൈറ്റിൽ സ്പോൺസർ. ദിവസവും ബൈക്ക് സ്റ്റണ്ട് ഷോയുണ്ട്. ഇന്ന്  V12 കിങ് ഓഫ് ഡേർട്ട് പ്രകടനമുണ്ടാകും. 

കെഎംആർഎൽ ആണ് എക്സ്പോയുടെ മൊബിലിറ്റി പാർട്ണർ. പ്രദർശന സമയം 11 മുതൽ വൈകിട്ട് 9 വരെ.  

 

കാറുകളുടെ മിനിയേചർ സ്കേൽ മോഡൽ കൗണ്ടറിൽ വിൽപനയ്ക്കുണ്ട്. സ്കേൽ ആർട്ട് ആണ് ഇതൊരുക്കുന്നത്.  ടിക്കറ്റ് നിരക്ക്: 150 രൂപ. പ്രദർശന വേദിയിലെ കൗണ്ടറുകളിൽ നിന്നും 10 മെട്രോ സ്റ്റേഷനുകളിലെ പ്രത്യേക കൗണ്ടറുകളിൽ നിന്നും ടിക്കറ്റ് വാങ്ങാം. ആലുവ, ഇടപ്പള്ളി, കലൂർ, എംജി റോഡ്, എറണാകുളം സൗത്ത്, മഹാരാജാസ്, കടവന്ത്ര, വൈറ്റില, പേട്ട, എസ്എൻ ജംക്‌ഷൻ മെട്രോ സ്റ്റേഷനുകളിൽ ടിക്കറ്റ് കൗണ്ടറുകളുണ്ട്. ഇന്നും നാളെയും  മെട്രോ സ്റ്റേഷനുകളിൽ ടിക്കറ്റ് ലഭിക്കും. 7736234111, 8714615265.

 

English Summary: Cars Displayed In Malayala Manorama Auto World Expo 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com