ADVERTISEMENT

ഓടുന്ന ട്രെയിനിൽ നിന്ന് താഴെപ്പോയാലുള്ള അപകടം വളരെ വലുതായിരിക്കും. ചാടി ഇറങ്ങാൻ ശ്രമിക്കുമ്പോഴോ അല്ലെങ്കിൽ വാതിക്കൽ നിർക്കുമ്പോൾ കാൽവഴുതി വീണോ ആയിരിക്കും ഇത്തരം അപകടങ്ങൾ കൂടുതലും സംഭവിക്കുന്നത്. പ്ലാറ്റ്ഫോമിൽ നിന്ന് ഓടുന്ന ട്രെയിന് അടിയിലേക്ക് പോയാൽ മരണം വരെ സംഭവിച്ചേക്കാം, അശ്രദ്ധമൂലം നിരവധി പേർക്ക് ഇത്തരത്തിലുള്ള അപകടങ്ങൾ പറ്റാറുണ്ട്.

 

അത്തരത്തിൽ ഓടുന്ന ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് വീണ യുവതിയെ രക്ഷിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ്. യുവതിയെ സമീപത്തുണ്ടായിരുന്നു റെയിൽവേ പൊലീസ് ഉദ്യഗസ്ഥർ രക്ഷപ്പെടുത്തുകയായിരുന്നു.

 

ഉദ്യാഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് യുവതിയെ വലിയ അപകടത്തിൽ നിന്ന് രക്ഷിച്ചത്. യുവതി ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിച്ചതോ അതോ കാൽവഴുതി വീണതോ എന്ന് വ്യക്തമല്ല.

 

English Summary: Woman Fell From Train In Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com