വെടിയേൽക്കില്ല, ഗ്രനേഡ് ആക്രമണം ചെറുക്കും; സൽമാൻ ഖാന്റെ അതിസുരക്ഷാ നിസാൻ പട്രോൾ
Mail This Article
വധഭീഷണികളും സുരക്ഷാ ഭീഷണികളും ഏറെയുള്ള നടനാണ് സൽമാൻ ഖാൻ. അതുകൊണ്ട് തന്നെ ബോളിവുഡിലെ ഈ ക്രോണിക് ബാച്‌ലർ സഞ്ചരിക്കുന്നത് അതിസുരക്ഷാ വാഹനങ്ങളിലാണ്. ബുള്ളറ്റ് പ്രൂഫ് സംവിധാനങ്ങളുള്ള ലാൻഡ് ക്രൂസറിൽനിന്ന് അതിസുരക്ഷാ സൗകര്യമുള്ള നിസാൻ പട്രോളിലേക്ക് മാറിയ സൽമാന്റെ പുതിയ വാഹനത്തിന്റെ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്..
പുതിയ വാഹനത്തിൽ സൽമാൻ ഖാൻ സഞ്ചരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യൻ വിപണിയിൽ നിസാൻ അവതരിപ്പിച്ചിട്ടില്ലാത്ത വാഹനമാണ് പട്രോൾ. എന്നാൽ ഗൾഫ് വിപണികളിൽ ഏറെ ജനപ്രിയമായ വാഹനം സൽമാൻ ഖാൻ ഇറക്കുമതി ചെയ്തതാണ്. 5.6 ലീറ്റർ വി8 എൻജിൻ കരുത്തു പകരുന്ന വാഹനത്തിന് 7 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണ്. വാഹനത്തിന്റെ ബാലിസ്റ്റിക് പ്രൊട്ടക്‌ഷൻ ലെവൽ വ്യക്തമല്ലെങ്കിലും വിആർ 10 നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നാണ് സൂചന.
വിആര്‍ 10 സുരക്ഷാസംവിധാനങ്ങളുള്ള വാഹനങ്ങളുടെ ബോഡി ബുള്ളറ്റ് പ്രൂഫാണ്. വെടിയുണ്ട, ബോംബ്, ഗ്രനേഡ്, മൈന്‍ തുടങ്ങിയ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഫലപ്രദമായി ചെറുക്കും. ഏകദേശം 15 കിലോഗ്രാം ടിഎൻടി സ്ഫോടനത്തിൽനിന്നു നിന്നു വരെ വിആർ 10 വാഹനങ്ങൾ സുരക്ഷിതമാണ്. ആധുനിക ബാലിസ്റ്റിക് മിസൈലുകളെ വരെ തടയാന്‍ ശേഷിയുണ്ട് ഈ നിലവാരത്തിലുള്ള വാഹനങ്ങളുടെ ബോഡിക്ക്. കൂടാതെ തീപിടിക്കാതിരിക്കാനും ഇന്ധനടാങ്ക് പൊട്ടിത്തെറിക്കാതിരിക്കാനുമുള്ള സംവിധാനങ്ങളുമുണ്ട്.
English Summary: Actor Salman Khan gets a bulletproof Nissan Patrol SUV amidst death threats