110 ശതമാനം വളർച്ച, റെക്കോർഡ് നേട്ടവുമായി ടൊയോട്ട; ഏറ്റവും ഉയർന്ന മാസ വിൽപന
Mail This Article
വിൽപന കണക്കുകളിൽ ചരിത്രം തിരുത്തിക്കുറിച്ച് ടൊയോട്ട കിർലോസ്കർ മോട്ടർ. മേയ് മാസം 20410 യൂണിറ്റ് വാഹനങ്ങളാണ് ടൊയോട്ട വിറ്റത്. കഴിഞ്ഞ വർഷം മേയ് മാസത്തെ അപേക്ഷിച്ച് 110 ശതമാനം വളർച്ച നേടി. 2022 മേയ് മാസത്തിലെ വിൽപന 10216 യൂണിറ്റായിരുന്നു.
ടൊയോട്ട കിർലോസ്കറിന്റെ എക്കാലത്തേയും ഏറ്റവും ഉയർന്ന മാസ വിൽപനയും കഴിഞ്ഞ മാസം തന്നെയായിരുന്നു. 20410 യൂണിറ്റുകളിൽ 1031 യൂണിറ്റ് അർബൻ ക്രൂസറുകൾ ടൊയോട്ട കയറ്റി അയച്ചു. ഏപ്രിലിലെ അപേക്ഷിച്ച് 32 ശതമാനം വളർച്ചയാണ് ടൊയോട്ട നേടിയത്. ഏപ്രിൽ മാസത്തെ വിൽപന 15510 യൂണിറ്റായിരുന്നു.
ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ 82763 യൂണിറ്റ് വാഹനങ്ങൾ ടൊയോട്ട വിറ്റു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വിൽപന 58505 യൂണിറ്റായിരുന്നു. വളർച്ച 42 ശതമാനം. മാരുതി സുസുക്കിയുമായി ചേർന്ന് വികസിപ്പിച്ച് അർബൻ ക്രൂസർ ഹൈറൈഡറും ഇന്നോവയുടെ പുതിയ വകഭേദം ഹൈക്രോസിന്റേയും മികച്ച പ്രകടനമാണ് പുതിയ ഉയരങ്ങൾ കീഴടക്കാൻ ടൊയോട്ടയെ സഹായിച്ചത്.
English Summary: Toyota Sets New Sales Record In May 2023