കൊച്ചിയിലെ പൊലീസ് ഇനി റിവോള്‍ട്ട് ഇവി ബൈക്കില്‍ റോന്തു ചുറ്റും
Mail This Article
പട്രോളിങ് ജോലികളുമായി ബൈക്കില്‍ നഗരത്തിലും പരിസരങ്ങളിലും ഏറെ നേരം റോന്തു ചുറ്റുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥര്‍. നഗരത്തിരക്കില്‍ ബൈക്ക് സഞ്ചാരമായതിനാല്‍ കാര്യമായ ഇന്ധനക്ഷമതയും ഇവര്‍ക്ക് ലഭിക്കാറില്ല. എന്നാല്‍ ഇനി ഇന്ധനക്ഷമതയുടെ ബുദ്ധിമുട്ടേതുമില്ലാതെ ഇലക്ട്രിക് ബൈക്കിൽ കൊച്ചി പൊലീസ് പട്രോളിങ് നടത്തും.
റിവോള്‍ട്ട് മോട്ടോഴ്‌സിന്റെ ആര്‍വി 400 എന്ന ബൈക്കുകളാണ് കൊച്ചി പൊലീസിനു ലഭിച്ചത്. ലോക പരിസ്ഥിതി ദിന ചടങ്ങുകളോടനുബന്ധിച്ച് വാഹനങ്ങളുടെ കൈമാറ്റം നടത്തി. ബ്രാന്‍ഡിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി സൗഹാര്‍ദ്ദമായ ഭാവി വളര്‍ത്തുക എന്ന ലക്ഷ്യത്തിലുമാണ് വാഹനം പൊലീസിനു നല്‍കിയത് എന്നാണ് റിവോൾട് പറയുന്നത്.
കാഴചയില്‍ സാധാരണ വാഹനത്തില്‍ നിന്നു വ്യത്യസ്തമായി വശങ്ങളില്‍ സ്റ്റോറേജ് ബോക്‌സുകള്‍ കാണാം. ഇതില്‍ പൊലീസ് എന്ന സ്റ്റിക്കറുമുണ്ട്. 2019ലാണ് വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടത്. 3.24 കിലോവാട്ട് ബാറ്ററിയും 3000 വാട്ട് ഇലക്ട്രിക് മോട്ടറുമാണ് ആര്‍വി 400ന്റെ ശക്തി. ഇക്കോ, സ്‌പോര്‍ട് ഉള്‍പ്പെടെ 3 റൈഡിങ് മോഡുകളുണട്. 85 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിനു ശേഷിയുണ്ട്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ വരെ ദൂരശേഷിയും ലഭിക്കുമെന്ന് കമ്പനി പറയുന്നു ബാറ്ററിക്ക് 8 വര്‍ഷം അല്ലെങ്കില്‍ 1.5 ലക്ഷം കിലോമീറ്ററുകളാണ് വാറന്റി.
കണക്ടിവിറ്റി ഫീച്ചറുകളുടെ കാര്യത്തില്‍, റിമോട്ട് കണ്‍ട്രോള്‍, ബാറ്ററി സ്റ്റാറ്റസ് മോണിറ്ററിങ്, ചാര്‍ജിങ് സ്റ്റേഷനുകള്‍ കണ്ടെത്തല്‍, എക്സ്ഹോസ്റ്റ് ശബ്ദം ക്രമീകരിക്കല്‍ എന്നിവയ്ക്കായി ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും വാഹനത്തിനു ലഭ്യമാക്കിയിട്ടുണ്ട്. ചാര്‍ജിങ് സൗകര്യങ്ങളിലേക്ക് സൗകര്യപ്രദമായ പ്രവേശനം നല്‍കുന്നതിന് കമ്പനി വിവിധയിടങ്ങളില്‍ സ്വന്തം ചാര്‍ജിങ് സ്റ്റേഷനുകളുടെ ശൃംഖലയായ റിവോള്‍ട്ട് ഗ്രിഡ് സ്ഥാപിച്ചിട്ടുണ്ട്.
English Summary: Kochi Traffic Police Got Revolt Electric Motorcycles For Patrolling Duties