4 കോടിയുടെ റേഞ്ച് റോവറിന്റെ ആഡംബരത്തിൽ രൺബീർ കപൂർ
Mail This Article
റേഞ്ച് റോവറിന്റെ ആഡംബര എസ്‍യുവി സ്വന്തമാക്കി ബോളിവുഡ് താരം രൺബീർ കപൂർ. ഈ മാസം ആദ്യമാണ് പുതിയ എസ്‍യുവി താരം ഗാരിജിലെത്തിച്ചത്. റേഞ്ച് റോവറിന്റെ ഉയർന്ന വകഭേദമായ ഓട്ടോബയോഗ്രഫി ലോങ് വീൽബെയ്സ് ഡീസൽ മോഡലാണിത്.
റേഞ്ച് റോവർ നിരയിലെ ഏറ്റവും വില കൂടിയ മോഡലുകളിലൊന്നാണ് ഓട്ടോബയോഗ്രഫി ലോങ് വീൽബെയ്സ്. മൂന്ന് ലീറ്റർ ഡീസല്‍ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 258 കിലോവാട്ട് കരുത്തും 700 എൻഎം ടോർക്കുമുണ്ട്. ഏകദേശം നാല് കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
ആഡംബരത്തിനൊപ്പം സുരക്ഷയും നല്‍കുന്ന വാഹനമാണ് റേഞ്ച് റോവര്‍. ലാന്‍ഡ് റോവറിന്റെ എംഎല്‍എ ഫ്‌ളക്‌സ് ആര്‍ക്കിടെക്ച്ചര്‍ അടിസ്ഥാനമാക്കിയാണ് റേഞ്ച് റോവര്‍ നിര്‍മിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേർഡ്, ലോങ്‌വീൽ ബേയ്സുകളില്‍ ലഭ്യമായ റേഞ്ച് റോവറിന് ഏഴ് സീറ്റ് വാഹനവുമുണ്ട്. പെട്രോള്‍, ഡീസല്‍ എൻജിനുകള്‍ക്കൊപ്പം പെട്രോള്‍ ഹൈബ്രിഡ് എൻജിനും കമ്പനി പുറത്തിറക്കുന്നുണ്ട്.
English Summary: Ranbir Kapoor Bought Range Rover Autobiography LWB