ADVERTISEMENT

ജയിലറിന്റെ സൂപ്പർഹിറ്റ് വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി രജനികാന്തിന് ബിഎംഡബ്ല്യു എസ്‍യുവി സമ്മാനിച്ച് സൺപിക്ചേഴ്സ്. ബിഎംഡബ്ല്യു എക്സ് 7, ബിഎംഡബ്ല്യു ഐ7 എന്നീ കാറുകളിൽ നിന്ന് ഇഷ്ടപ്പെട്ട എക്സ് 7 തിരിഞ്ഞെടുക്കുന്ന രജനിയുടെ വിഡിയോയും സൺപിക്ച്ചേഴ്സ് പങ്കുവച്ചിട്ടുണ്ട്.

 

അഞ്ഞൂറ് കോടി ക്ലബും കടന്ന് മുന്നേറുന്ന ജയിലറിന്റെ നിർമാതാവ് കലാനിധിമാരൻ തന്നെയാണ് വാഹനത്തിന്റെ താക്കോൽ രജനിക്ക് കൈമാറിയത്. എക്സ്ഡ്രൈവ് 40 ഡി എം സ്പോർട്സ്, എക്സ്‌ഡ്രൈവ് 40 ഐ എം സ്പോർട് എന്നീ മോഡലുകളിലാണ് എക്സ് 7 വിൽപനയ്ക്ക് എത്തുന്നത്. പെട്രോൾ മോഡലിന്റെ എക്സ്ഷോറൂം വില 1.23 കോടി രൂപയും ഡീസൽ മോഡലിന്റേത് 1.26 കോടി രൂപയുമാണ്. ഇതിലേതാണ് സമ്മാനമായി നൽകിയത് എന്ന് വ്യക്തമല്ല.

 

എക്സ്ഡ്രൈവ് 40ഐയിൽ 381 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുള്ള മൂന്നു ലീറ്റർ ടർബോ പെട്രോൾ എൻജിനും ഡീസൽ പതിപ്പായ എക്സ്ഡ്രൈവ് 40 ഡിയിൽ 340 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കുമുള്ള 3 ലീറ്റർ എൻജിനുമാണ്. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് ഇരു എൻജിനുകളിലും. വേഗം നൂറു കിലോമീറ്റർ കടക്കാൻ പെട്രോൾ മോഡലിന് 5.8 സെക്കൻഡും ഡീസൽ മോഡലിന് 5.9 സെക്കൻഡും മാത്രം മതി. 

 

വലിയ കിഡ്നി ഗ്രില്ലുകളും ചെറിയ എൽഇഡി ഹെഡ്‍ലാംപുമാണ് മുന്നിലെ പ്രത്യേകത. മസ്കുലർ ലുക്ക് നൽകുന്ന ബോണറ്റും വീൽ ആർച്ചുകളുമുണ്ട്. 12.3 ഇഞ്ച് ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെൻഡ് ഡിസ്പ്ലെ, 14.9 ഹൈറെസലൂഷൻ കണ്‍ട്രോൾ ഡിസ്പ്ലെ എന്നിവയുണ്ട്. അഞ്ച് സോൺ ക്ലൈമറ്റ് കൺട്രോൾ, ത്രീ പീസ് ഗ്ലാസ് പനോരമിക് സൺറൂഫ്, പാർക്ക് അസിസ്റ്റ് തുടങ്ങിയ ആഡംബര സൗകര്യങ്ങളുണ്ട് പുതിയ വാഹനത്തിൽ. ആഡംബരത്തിനും സുരക്ഷയ്ക്കും ഡ്രൈവിങ് കംഫർട്ടിനും ഒരുപോലെ പ്രാധാന്യം നൽകി പുറത്തിറക്കിയ വാഹനമാണ് എക്സ് 7.

 

English Summary: Jailer producer Kalanithi Maran gift BMW X 7 to Rajinikanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com