മൈലേജ് 25 കി.മീ വരെ, വില 10 ലക്ഷത്തിൽ താഴെ; വിപണിയിലെ മൈലേജ് രാജാക്കന്മാർ ഇവർ!
Mail This Article
ഉയര്‍ന്ന ഇന്ധനക്ഷമത ഇന്നും ഇന്ത്യന്‍ കാര്‍ ഉടമകളെ പ്രലോഭിപ്പിക്കുന്നതാണ്. പ്രത്യേകിച്ചും ബജറ്റ് കാറുകള്‍ സ്വന്തമാക്കുന്നവര്‍ക്ക്. പത്തു ലക്ഷത്തില്‍ താഴെ വിലയുള്ള കാറുകളില്‍ ഏറ്റവും ജനപ്രീതിയുള്ള മോഡലുകള്‍ നോക്കിയാല്‍ തന്നെ ഇന്ധനക്ഷമതക്ക് ഈ വിഭാഗത്തിലുള്ള പ്രാധാന്യം മനസിലാവും. ഇന്ത്യയിലെ സാധാരണക്കാരന്റെ കാര്‍ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കിയ മാരുതി സുസുക്കിയുടെ കാറുകള്‍ തന്നെയാണ് ഇന്ധനക്ഷമതയുടെ കാര്യത്തില്‍ മുന്നില്‍. ഇന്ധനക്ഷമതയില്‍ പകരക്കാരില്ലാത്ത അഞ്ചു കാറുകളെ പരിചയപ്പെടാം.
മാരുതി സുസുക്കി വാഗണ്‍ആര്‍(25.19 കി.മീ)
രാജ്യത്തെ ഏറ്റവും വില്പനയുള്ള ചെറുകാറുകളിലൊന്നാണ് വാഗണ്‍ആര്‍. സിഎന്‍ജി വേരിയന്റ് അടക്കം മൂന്ന് എന്ജിന് ഓപ്ഷനുകളാണ് വാഗണ്‍ആറിലുള്ളത്. ഓട്ടോമാറ്റിക് പെട്രോള്‍ വേരിയന്റിന് 25.19 കിലോമീറ്ററാണ് ഇന്ധനക്ഷമത. മാനുവല്‍ വേരിയന്റിന് 24.35 കിലോമീറ്ററും ഇന്ധനക്ഷമതയുണ്ട്. മാനുവല്‍ സിഎന്‍ജി വേരിയന്റാണ് ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ഒന്നാമന്. കിലോഗ്രാമിന് 34.05 കിലോമീറ്റര്‍ ഓടാനാവും വാഗണ്‍ആറില്‍.
മാരുതി സുസുക്കി സെലേറിയോ(24.97 കിലോമീറ്റര്‍)
വാഗണ്‍ ആറിലെ 1.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്ജിന് തന്നെയാണ് സെലേറിയോയിലും മാരുതി സുസുക്കി ഉപയോഗിച്ചിരിക്കുന്നത്. ഏതാണ്ട് വാഗണ്‍ ആറിനോട് കിടപിടിക്കാവുന്ന ഇന്ധനക്ഷമത സെലേറിയോക്കുണ്ട്. പല വേരിയന്റുകളില്‍ ലീറ്ററിന് 24.97 കിലോമീറ്റര്‍ മുതല്‍ 26.68 കിലോമീറ്റര്‍ വരെയാണ് ഇന്ധനക്ഷമത. സിഎന്ജിയിലേക്കെത്തുമ്പോള് ഇന്ധനക്ഷമത പിന്നെയും കുതിക്കും. കിലോഗ്രാമിന് 34.43 കിലോമീറ്ററാണ് സിഎന്‍ജിയുടെ ഇന്ധനക്ഷമത. 5,36,500 രൂപ മുതലാണ് വില.
മാരുതി സുസുക്കി എസ്-പ്രസോ(24.12 കിലോമീറ്റര്‍)
മാരുതി സുസുക്കിയുടെ ഈ മോഡലിലും 1.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്ജിന് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. മാനുവല്‍ പെട്രോള്‍ വേരിയന്റിന് ലീറ്ററിന് 24.76 കിലോമീറ്ററാണ് ഇന്ധക്ഷമതയെങ്കില് ഓട്ടോമാറ്റിക്കില്‍ ഇത് 25.3 കിലോമീറ്ററായി മാറും. മാനുവല്‍ സിഎന്‍ജി മോഡലിലേക്കെത്തുമ്പോള്‍ ഇന്ധനക്ഷമത കിലോഗ്രാമിന് 32.73 കിലോമീറ്ററായി കുതിക്കും.
മാരുതി സുസുക്കി സ്വിഫ്റ്റ്(22.56 കി.മീ)
1.2 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് സ്വിഫ്റ്റിലുള്ളത്. പെട്രോള്‍ മാനുവല്‍ വേരിയന്റിന് 22.38 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 22.56 കിലോമീറ്ററും മൈലേജുണ്ട്. സിഎന്‍ജിയിലേക്കു വന്നാല്‍ ഇന്ധനക്ഷമത കിലോഗ്രാമിന് 30.9 കിലോമീറ്ററായി വര്‍ധിക്കും. ഏതാണ്ട് ആറ് ലക്ഷം രൂപ മുതലാണ് സ്വിഫ്റ്റിന്റെ വില വരുന്നത്.
റെനോ ക്വിഡ്(22.30 കിലോമീറ്റര്‍)
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ഇന്ത്യയിലെ സ്റ്റാര്‍ വാഹനമാണ് ക്വിഡ്. 1.0 ലീറ്റര്‍ 3 സിലിണ്ടര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനാണ് കരുത്ത്. മാനുവല്‍ പെട്രോള്‍ വേരിയന്റിന് 21.46 കിലോമീറ്ററും ഓട്ടോമാറ്റിക് പെട്രോള്‍ വേരിയന്റിന് 22.3 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. വില 4.69 ലക്ഷം മുതല്‍.
English Summary: Top Five Mileage Petrol Cars In India Under 10 Lakhs