ADVERTISEMENT

ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ സുരക്ഷനേടി ഹ്യുണ്ടേയ് വെർന. ഇന്ത്യൻ വിപണിയിലെ മോഡലിൽ നടത്തിയ ഇടി പരീക്ഷയിലാണ് അഞ്ച് സ്റ്റാർ സുരക്ഷ നേടിയത്. ആറ് എയർബാഗുകളും ഇഎസ്‌സിയും റിയർ ഐഎസ്ഒഎഫ്ഐഎക്സും സീറ്റ് ബെൽറ്റ റിമൈൻഡറുകളും വെർനയുടെ അടിസ്ഥാന വകഭേദം മുതലുണ്ട്. 

Hyundai Verna, Image Source: Global NCAP
Hyundai Verna, Image Source: Global NCAP

 

മുതിർന്നവരുടെ സുരക്ഷയിലും കുട്ടികളുടെ സുരക്ഷയിലും വെർന അഞ്ച് സ്റ്റാർ നേടി. മുതിർന്നവരുടെ സുരക്ഷയിൽ 34 പോയിന്റിൽ 28.18 പോയിന്റുകൾ വെർന നേടി. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ 49 പോയിന്റിൽ 42 പോയിന്റും വെർന നേടി. ‌അതിൽ ചൈൽഡ് റിസ്രെയിന്റ് സിസ്റ്റത്തിലേയും (12 പോയിന്റ്) ഡയനാമിക്ക് സ്കോറിലേയും (24 പോയിന്റ്) മുഴുവൻ പോയിന്റുകളും വെർന നേടി. 

 

ഈ വർഷം ആദ്യമാണ് ഹ്യുണ്ടേയ് പുതിയ വെർനയെ വിപണിയിൽ എത്തിച്ചത്. 1.5 ലീറ്റർ പെട്രോൾ എംടി, 1.5 ലീറ്റർ പെട്രോൾ ഓട്ടമാറ്റിക്, 1.5 ലീറ്റർ ടർബോ പെട്രോൾ മാനുവൽ, 1.5 ലീറ്റർ ടർബോ പെട്രോൾ ഓട്ടമാറ്റിക് എന്നീ എൻജിൻ വകഭേദങ്ങളിൽ വാഹനം ലഭ്യമാണ്. 

 

English Summary: Hyundai Verna Scores 5-star Global NCAP Safety Rating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com