ADVERTISEMENT

എല്ലാ വാഹനങ്ങൾക്കും ആറ് എയർബാഗുകൾ നൽകി ഹ്യുണ്ടേയ് ഇന്ത്യ. എല്ലാ മോഡലുകളുടേയും അടിസ്ഥാന വകഭേദങ്ങൾ മുതൽ ആറ് എയർബാഗുകൾ നൽകുമെന്നാണ് ഹ്യുണ്ടേയ് അറിയിച്ചിരിക്കുന്നത്. ഇതോടെ എല്ലാവാഹനങ്ങളിലും ആറ് എയർബാഗുകൾ നൽകുന്ന ആദ്യ മാസ് മാർക്കറ്റ് വാഹന നിർമാതാക്കളും ഹ്യുണ്ടേയ്‌യായി മാറി. 

ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ വെർന അഞ്ച് സ്റ്റാർ സുരക്ഷ നേടിയതിന് പിന്നാലെയാണ് ഹ്യുണ്ടേയ്‌യുടെ പ്രഖ്യാപനം. നിലവിൽ ഗ്രാൻഡ് ഐ10, നിയോസ്, ഓറ, വെന്യൂ തുടങ്ങിയ വാഹനങ്ങളുടെ അടിസ്ഥാന വകഭേദങ്ങളിൽ ആറ് എയർബാഗുകൾ നൽകിയിരുന്നില്ല, ഉയർന്ന മോഡലുകളിൽ മാത്രമായിരുന്നു ആറ് എയർബാഗുകൾ. പുതിയ പ്രഖ്യാപനത്തോടെ ഹ്യുണ്ടേയ്‌യുടെ 13 മോഡലുകൾക്കും അടിസ്ഥാന വകഭേദം മുതൽ ആറ് എയർബാഗുകളുണ്ടാകും. 

നേരത്തെ ത്രീ പോയിന്റ് സീറ്റ്ബെൽറ്റ് എല്ലാ മോഡലുകളിലും കൊണ്ടുവന്നിരിക്കുന്നു. കൂടാതെ ഇഎസ്‌സി, ഹിൽസ്റ്റാർട്ട് അസിസ്റ്റ് എന്നീ സുരക്ഷ സംവിധാനങ്ങൾ എക്സ്റ്റർ ഗ്രാൻഡ് ഐ10 നിയോസ്, ഓറ എന്നീ വാഹനങ്ങളുടെ അടിസ്ഥാന വകഭേദങ്ങൾ ഒഴിച്ച് ബാക്കി എല്ലാ മോഡലുകൾക്കും കൊണ്ടുവന്നിരുന്നു.

English Summary: Hyundai Now Offers 6 Airbags As Standard Across The Lineup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com