ADVERTISEMENT

ഇലക്ട്രിക് എസ്‍യുവി എലിവേറ്റുമായി ഹോണ്ട എത്തുന്നു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ എലിവേറ്റിന്റെ വൈദ്യുത പതിപ്പ് വിപണിയിലെത്തിക്കും. ഹോണ്ട ഇന്ത്യയുടെ തപ്പുകാരാ ശാലയിൽ നിന്നാകും ഇലക്ട്രിക് എസ്‍യുവി പുറത്തിറങ്ങുക. വൈദ്യുത വാഹനം നിർമിക്കുന്നതിന് ആവശ്യമായ മാറ്റങ്ങൾ തപ്പുക്കാരയിൽ അടുത്ത വർഷം ആരംഭിക്കും. നിർമാണ ശാലയുടെ കപ്പാസിറ്റി ഉയർത്തി എലിവേറ്റ് ഇലക്ട്രിക്കിനെ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ഹോണ്ടയ്ക്ക് പദ്ധതിയുണ്ട്.

വാഹനത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹനം ഇതായിരിക്കും. 2030ൽ ഹോണ്ട നിരയിലെ എസ്‌യുവികളുടെ എണ്ണം 5 ആക്കാനാണ് പദ്ധതിയെന്നും ഹോണ്ട പറയുന്നു. ജാപ്പനീസ് ഓട്ടോമൊബൈൽ ഭീമനിൽ നിന്നുള്ള ആദ്യത്തെ മിഡ്-സൈസ് എസ്‌യുവിയുമാണ് ഹോണ്ട എലിവേറ്റ് അടുത്തിടെയാണ് വിപണിയിൽ എത്തിയത്.

ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര തുടങ്ങിയ കാറുകളോടായിരിക്കും എലിവേറ്റ് മത്സരിക്കുക. ഹോണ്ടയുടെ 1.5 ലീറ്റർ ഐവിടെക് ഡിഒഎച്ച്സി എൻജിനാണ് എലിവേറ്റിന്റെ ഹൃദയം. 6 സ്പീഡ് മാനുവൽ, സിവിറ്റി ഗിയർബോക്സുകളുണ്ട്. 121PS കരുത്തും 145.1 ടോർക്കുമുണ്ട് ഈ എൻജിന്. 

English Summary:

Auto News, Honda Cars India plant to commence EV retooling in 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com