ADVERTISEMENT

ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിഞ്ഞ കാറുകളുടെ പട്ടിക പുറത്തുവന്നു. ആദ്യ 25 സ്ഥാനങ്ങളിലെത്തിയ വാഹനങ്ങളാണ് ആകെ വിറ്റഴിഞ്ഞ 76 ശതമാനവും. പത്തു മോഡലുകളുമായി മാരുതി സുസുക്കി തന്നെയാണ് ജനപ്രീതിയില്‍ മുന്നിലുള്ളത്. ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ 25 വാഹനങ്ങളില്‍ പകുതിയിലേറെയും മാരുതി സുസുക്കി മോഡലുകളാണ്. 

hyundai-creta-1

മാരുതി സുസുക്കി കഴിഞ്ഞാല്‍ രണ്ടാമതുള്ളത് അഞ്ചു മോഡലുകളുമായി ദക്ഷിണകൊറിയന്‍ കമ്പനിയായ ഹ്യുണ്ടേയാണ്. മഹീന്ദ്രയുടേയും ടാറ്റയുടേയും നാലു മോഡലുകള്‍ ഒക്ടോബറില്‍ കൂടുതല്‍ വിറ്റഴിഞ്ഞ കാറുകളുടെ പട്ടികയില്‍ ഇടം നേടി. കിയയുടെ മൂന്നു മോഡലുകളും ടൊയോട്ടയുടെ ഒരു മോഡലുമാണ് പട്ടികയിലുള്ളത്. 

maruti-1 - 1

2023 ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കാര്‍ മാരുതി സുസുക്കി വാഗണ്‍ ആറാണ്(22,080). ജനപ്രീതിയില്‍ രണ്ടാമത് 20,598 കാറുകളുമായി സ്വിഫ്റ്റാണുള്ളത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള എസ്.യു.വി എന്ന പെരുമയുമായാണ് ടാറ്റ നെക്‌സോണ്‍ മൂന്നാമതെത്തിയിരിക്കുന്നത്. 15,000ത്തിലേറെ നെക്‌സോണുകള്‍ വിറ്റതോടെ ഈ മോഡല്‍ ടാറ്റയുടെ അഭിമാനമായി മാറുകയും ചെയ്തു. 

നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത് മാരുതി സുസുക്കി മോഡലുകള്‍ തന്നെയാണ്. ബലേനോ(16,594), ബ്രെസ(16,050) 15,000ത്തിലേറെ വാഹനങ്ങള്‍ വിറ്റ ടാറ്റ പഞ്ചാണ് ആറാമതുള്ളത്. ഏഴ്, എട്ട് സ്ഥാനങ്ങള്‍ വീണ്ടും മാരുതി സുസുക്കി സ്വന്തമാക്കി. ഏഴാമത് ഡിസയറും എട്ടാമത് എര്‍ട്ടിഗയുമാണുള്ളത്. മിഡ് എസ്.യു.വി വിഭാഗത്തില്‍ ശക്തമായ മത്സരത്തിനൊടുവില്‍ ക്രെറ്റയെ മറികടന്ന് മഹീന്ദ്ര സ്‌കോര്‍പിയോ മുന്നിലെത്തി. അഞ്ഞൂറോളം വാഹനങ്ങള്‍ കൂടുതല്‍ വിറ്റാണ് മഹീന്ദ്ര സ്‌കോര്‍പിയോ ഒമ്പതാമതെത്തിയത്. പത്താം സ്ഥാനം ഹ്യുണ്ടേയ് ക്രേറ്റക്കു തന്നെ. 

Maruti Suzuki Brezza CNG
Maruti Suzuki Brezza CNG

മഹീന്ദ്രക്കും ഒക്ടോബര്‍ സന്തോഷം നല്‍കിയ മാസമാണ്. അവരുടെ XUV700 ഏറ്റവും ഉയര്‍ന്ന വില്‍പനയായ 9,287 എണ്ണം രേഖപ്പെടുത്തി. ഗ്രാന്‍ഡ് വിറ്റാരയെ മറികടന്ന് കിയ സെല്‍റ്റോസ് തിരിച്ചുവരവു നടത്തുന്നതിനും ഒക്ടോബര്‍ സാക്ഷിയായി. ഇന്ത്യന്‍ വിപണിയില്‍ 12,000ത്തിലേറെ കിയ സെല്‍റ്റോസ് വാഹനങ്ങളാണ് കഴിഞ്ഞ മാസം വിറ്റഴിഞ്ഞത്. ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ 25 കാര്‍ മോഡലുകളുടെ പട്ടികയില്‍ ഹോണ്ട സെല്‍റ്റോസ് ഇല്ലെന്നതും ശ്രദ്ധിക്കപ്പെട്ടു. 

ജൂലൈ മുതല്‍ നവംബര്‍ വരെയാണ് കാര്‍ വില്‍പനയില്‍ ഇന്ത്യയിലെ ആഘോഷ സീസണ്‍. ദീപാവലിയുടെ കൊട്ടിക്കലാശമുള്ള നവംബറില്‍ കൂടുതല്‍ നേട്ടം ഇന്ത്യന്‍ വിപണിയില്‍ കാര്‍ കമ്പനികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഒക്ടോബറില്‍ ആദ്യ പത്തു സ്ഥാനങ്ങളിലെത്തിയ കാര്‍ മോഡലും വിറ്റഴിഞ്ഞ എണ്ണവും ഇങ്ങനെ. 

1 മാരുതി സുസുക്കി വാഗണ്‍ ആര്‍ - 22,080

2 മാരുതി സുസുക്കി സ്വിഫ്റ്റ് -20,598

3 ടാറ്റ നെക്‌സണ്‍ - 16,887

4  മാരുതി സുസുക്കി ബലേനോ - 16,594

5 മാരുതി സുസുക്കി ബ്രെസ - 16,050

6 ടാറ്റ പഞ്ച് - 15,317

7 മാരുതി സുസുക്കി ഡിസയര്‍ - 14,699

8 മാരുതി സുസുക്കി എര്‍ട്ടിഗ - 14,209

9 മഹീന്ദ്ര സ്‌കോര്‍പിയോ - 13,578

10 ഹ്യുണ്ടേയ് ക്രേറ്റ - 13,077

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com