ADVERTISEMENT

ഇന്ത്യൻ നിർമിത എലിവേറ്റ് ജപ്പാൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട. രാജസ്ഥാനിലെ തപുകാരാ പ്ലാന്റിൽ നിന്ന് നിർമിക്കുന്ന വാഹനം ജപ്പാനിൽ ഡബ്ല്യുആർ–വി എന്ന പേരിലായിരിക്കും വിൽക്കുക.

എന്തൊക്കെ മാറ്റങ്ങള്‍?

ഇന്ത്യയിലെ എലിവേറ്റിന്റെ അതേ രൂപമാണ് ജാപ്പനീസ് മോഡലിനും. എന്നാൽ ഇന്റീരിയറിൽ ചെറിയ മാറ്റങ്ങളുണ്ട്. എലിവേറ്റിന്റെ ഇന്റീരിയർ ബ്ലാക്ക് ആൻഡ് ബീജ് കോമ്പിനേഷനാണെങ്കിൽ ഡബ്ല്യുആർ–വിക്ക് ഓൾ ബ്ലാക് ഇന്റീരിയറാണ്. കൂടാതെ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിനും മാറ്റങ്ങളുണ്ടാകും.

ഹോണ്ടയുടെ മിഡ് സൈസ് എസ്‍യുവി എലിവേറ്റ് സെപ്റ്റംബർ ആദ്യമാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. നാലു മോഡലുകളിലായി പെട്രോൾ, മാനുവൽ, സിവിടി ഗിയർബോക്സുകളിലാണ് വാഹനം എത്തുന്നത്. ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്ഫോമിൽ നിർമിച്ച വാഹനത്തിന് 1.5 ലീറ്റർ പെട്രോൾ എൻജിനാണ്. 121 എച്ച്പിയാണ് പരമാവധി കരുത്ത്. 6 സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം 7 സ്റ്റെപ് സിവിടി ഓട്ടമാറ്റിക് ഗിയർബോക്സുമുണ്ട്.

English Summary:

Auto News, Honda Elevate to be sold in Japan as WR-V

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com