ADVERTISEMENT

വാഹനനിർമാണ കമ്പനി എംജി മോട്ടോർ ഉടമകളായ സായിക് മോട്ടോറുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് പങ്കാളിത്തം. ചൈനീസ് കമ്പനി സായിക്കിന്റെ ഇന്ത്യൻ ബിസിനസിൽ 35% ഓഹരി ജെഎസ്ഡബ്ല്യുവിന്റെ കൈകളിലെത്തും. എംജിയുടെ ലണ്ടൻ ഓഫീസിൽ വച്ചാണ് ജെഎസ്ഡബ്ല്യു എംജി ഇന്ത്യയിൽ പങ്കാളിയായത്. ഓട്ടോമൊബൈലിലും ന്യൂ ടെക്നോളജിയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്.

എംജി ഇന്ത്യയിൽ നിന്ന് കൂടുതൽ ഇലക്ട്രിക്, ഐസിഇ വാഹനങ്ങൾ വരും കാലങ്ങളിൽ പ്രതീക്ഷിക്കാം. ഇന്ത്യ–ചൈന അതിർത്തി സംഘർഷങ്ങളെ തുടർന്ന് സായിക്ക് മോട്ടോഴ്സിൽ നിന്ന് കൂടുതൽ പണം സമാഹരിക്കാനുള്ള കാലതാമസമാണ് എംജിയെ ഇന്ത്യൻ പങ്കാളിയെ തേടുന്നതിന് പ്രേരിപ്പിച്ചത്. ഏകദേശം 5000 കോടി രൂപ സമാഹരിക്കാനായിരുന്നു എംജിയുടെ പദ്ധതി.

വികസന പ്രവർത്തനങ്ങൾക്കായി മാതൃകമ്പനിയിൽ നിന്ന് കൂടുതൽ പണം സമാഹരിക്കാനുള്ള എംജി ഇന്ത്യയുടെ അപേക്ഷയിൽ കഴിഞ്ഞ രണ്ടു വർഷമായി കേന്ദ്രം തീരുമാനമെടുത്തിട്ടില്ല. ഹലോളിൽ തന്നെ രണ്ടാമത്തെ നിർമാണ ശാല തുടങ്ങുന്നതിനും പുതിയ 4–5 കാറുകൾ വരും വർഷങ്ങളിൽ വിപണിയിൽ എത്തിക്കുന്നതിനുമായ നിക്ഷേപമായിരുന്നു എംജി തേടിയത്. ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന എംജി വിപണിയുടെ 65–75 ശതമാനം വരെയാണ് ലക്ഷ്യം വയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com