പുതിയ ഡസ്റ്ററിലുണ്ട് മൈലേജ് കൂടിയ ഹൈബ്രിഡ് എൻജിന്, ഉടൻ വിപണിയിൽ
Mail This Article
ഇന്ത്യയിലെ എസ്യുവി പ്രേമികള്‍ ഏറെക്കാത്തിരിക്കുന്ന റെനോ ഡസ്റ്റര്‍ 2025ല്‍ എത്തും. അതിനു മുന്നോടിയായി ഡസ്റ്ററിന്റെ പുതു രൂപം ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ സഹോദര സ്ഥാപനമായ ഡാസിയ പോര്‍ച്ചുഗലില്‍ പുറത്തിറക്കി കഴിഞ്ഞു. അടുത്ത വര്‍ഷം യൂറോപിലും പിന്നീട് ഇന്ത്യ അടക്കമുള്ള വിപണികളിലും അവതരിപ്പിക്കാനിരിക്കുന്ന അതേ ഡെസ്റ്ററാണിത്. അഡാസ് സുരക്ഷ അടക്കമുള്ള പുതു തലമുറ്റ ഫീച്ചറുകളാണ് പോര്‍ച്ചുഗലില്‍ ഡാസിയ പുറത്തിറക്കിയ ഡസ്റ്ററുകളിലുള്ളത്.
സിഎംഎഫ്- പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കുന്ന പുതു ഡസ്റ്ററിന് 'Y' രൂപത്തിലുള്ള ഡൈടൈം റണ്ണിങ് ലൈറ്റുകളും ടെയില്‍ ലൈറ്റുകളുമാണുള്ളത്. കടുത്ത ഫെന്‍ഡറുകളും ക്ലാഡിങുമുള്ള വാഹനത്തില്‍ 10.1 ഇഞ്ച് ടച്ച് സ്ക്രീനുമുണ്ട്. 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 3 സ്പോക്ക് സ്റ്റിയറിങ് വീലും ഡസ്റ്ററിലും പ്രതീക്ഷിക്കാം.
ഉയര്‍ന്ന വകഭേദത്തിലാണ് വയര്‍ലെസ് ചാര്‍ജിങ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ആറ് സ്പീക്കറുകളുള്ള ആര്‍ക്കമീസ് 3ഡി സൗണ്ട് സിസ്റ്റം എന്നിങ്ങനെയുള്ള ഫീച്ചറുകളുള്ളത്. മറ്റൊരു പ്രധാന സവിശേഷത അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്(ADAS) സാങ്കേതികവിദ്യയാണ്. ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, വാഹനങ്ങളേയും കാല്‍നടയാത്രികരേയും സൈക്കിള്യാത്രികരേയും ഇരുചക്രവാഹനങ്ങളേയും തിരിച്ചറിഞ്ഞ് അപകട മുന്നറിയിപ്പ് നല്കല്, ട്രാഫിക് സിഗ്നല്‍ റെക്കഗ്നിഷന്‍, റിയര്‍ പാര്‍ക്കിങ് അസിസ്റ്റന്റ്, ലൈന്‍ ചേഞ്ച് വാണിങ് ആന്റ് അസിസ്റ്റ് എന്നിങ്ങനെ വാഹനത്തിന്റേയും യാത്രികരുടേയും സുരക്ഷ പരമാവധി വര്‍ധിപ്പിക്കുന്ന നിരവധി സൗകര്യങ്ങള്‍ ഡസ്റ്ററിലുണ്ടാവും.
മൂന്നു എന്ജിന് ഓപ്ഷനുകളില്‍ രണ്ടെണ്ണം ഇലക്ട്രിക്കാണ്. 1.6 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ ഹൈബ്രിഡില്‍ രണ്ട് ഇലക്ട്രിക്ക് മോട്ടോറുകളുണ്ട്. ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്, റീജനറേറ്റീവ് ബ്രേക്കിങ്, 1.2kWh ബാറ്ററി എന്നിവയാണ് ഈ പവര്ട്രെയിനിലുള്ളത്. 130hp, 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് അടുത്തത്. ഇതില്‍ 48V മോട്ടോറാണുള്ളത്. ഡീസല്‍ ഓപ്ഷന് ഉണ്ടായിരിക്കില്ല.
4×2, 4×4 ഡ്രൈവ് ഓപ്ഷനുകള്‍ പുതിയ ഡസ്റ്ററിലുണ്ടാവും. 1.2 ലീറ്റര്‍ മൈല്‍ഡ് ഹൈബ്രിഡില്‍ മാത്രമാണ് 4×4 ഡ്രൈവ് ഉണ്ടാവുക. ഓട്ടോ, സ്നോ, മഡ്/സാന്‍ഡ്, ഓഫ് റോഡ്, ഇക്കോ എന്നിവയാണ് റൈഡിങ് മോഡുകള്‍. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഹില്‍ ഡിസെന്റ് കണ്ട്രോള് നല്‍കുന്നത് ഓഫ് റോഡിലെ നിയന്ത്രണം വര്‍ധിപ്പിക്കും.
ഹ്യുണ്ടേയ് ക്രെറ്റ, കിയ സെല്‍റ്റോസ്, ഫോക്സ്വാഗണ് ടിഗ്വാന്, സ്കോഡ കുഷാക്, മാരുതി സുസുകി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ എന്നീ വാഹനങ്ങള്‍ക്ക് വെലുവിളിയായാണ് ഇന്ത്യയില്‍ ഡസ്റ്റര്‍ എത്തുക. മിഡ്സൈസ് എസ്.യു.വി വിഭാഗത്തില്‍ 2025ല്‍ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതുതലമുറ ഡെസ്റ്ററില്‍ 5 സീറ്റ്, 7 സീറ്റ് ഓപ്ഷനുകളും ഉണ്ടാവും.