ADVERTISEMENT

ഏറ്റവും കുറഞ്ഞ വിലയിലുള്ള മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് കാവസാക്കി. ഡബ്ല്യു175 സ്ട്രീറ്റ് എന്നു പേരിട്ടിരിക്കുന്ന മോട്ടോര്‍സൈക്കിളിന് 1.35 ലക്ഷം രൂപയാണ് വില. സ്റ്റാന്‍ഡേഡ് ഡബ്ല്യു175നേക്കാള്‍ 12,000 രൂപ കുറവാണ് പുതിയ മോഡലിന്. വില കുറവെങ്കിലും സൗകര്യങ്ങള്‍ കൂടുതല്‍ നല്‍കാന്‍ കാവസാക്കി ശ്രദ്ധിച്ചിട്ടുണ്ട്. 

സ്റ്റാന്‍ഡേഡ് മോഡലിനെ അപേക്ഷിച്ച് ഡബ്ല്യു 175 സ്ട്രീറ്റിലെ പ്രധാന മാറ്റം പുതിയ മോഡലില്‍ അലോയ് വീലും ട്യൂബ് ലെസ് ടയറുകളും നല്‍കിയിരിക്കുന്നതാണ്. വയര്‍സ്‌പോക്ക് വീലും ട്യൂബുള്ള ടയറുകളുമാണ് ഡബ്ല്യു 175 സ്റ്റാന്‍ഡേഡ് മോഡലിലുള്ളത്. മുന്നിലേയും (80/100-17) പിന്നിലേയും (100/90-17) ടയറിന്റെ വലിപ്പത്തില്‍ മാറ്റമില്ല. അതേസമയം സീറ്റിന്റെ ഉയരത്തിലും ഗ്രൗണ്ട് ക്ലിയറന്‍സിലും വീല്‍ബേസിലുമെല്ലാം പുതിയ ബൈക്കില്‍ മാറ്റങ്ങളുണ്ട്. ഫ്രയിമില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടെന്ന് കമ്പനി അറിയിച്ചിട്ടില്ല. 

13 ബിഎച്ച്പി, 13.2 എൻഎം, 177 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് രണ്ടു മോട്ടോര്‍സൈക്കിളുകളിലുമുള്ളത്. വട്ടത്തിലുള്ള ഹാലൊജന്‍ ഹെഡ്‌ലൈറ്റുള്ള വാഹനത്തില്‍ ചെറിയ എല്‍സിഡി സ്‌ക്രീനാണ് ഇന്‍സ്ട്രുമെന്റ് മീറ്ററായി നല്‍കിയിരിക്കുന്നത്. 12 ലീറ്ററാണ് ഇന്ധനടാങ്കിന്റെ ശേഷി. ഭാരം 135 കിലോഗ്രാം മാത്രമാണെന്നതും ശ്രദ്ധേയമാണ്. തുടക്കകാല ഓഫറായി 1.35 ലക്ഷം രൂപയാണ് കാവസാക്കി ഡബ്ല്യു175വിന് വിലയിട്ടിരിക്കുന്നത്. എത്ര കാലത്തേക്ക്, എത്ര എണ്ണം മോട്ടോര്‍സൈക്കിളുകള്‍ക്കാണ് ഈ ഓഫറെന്ന് പ്രഖ്യാപിച്ചിട്ടില്ല. 

ഗോവയില്‍ നടന്ന ഇന്ത്യ ബൈക്ക് വീക്ക് 2023ലാണ് ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ കാവസാക്കി ഡബ്ല്യു175 സ്ട്രീറ്റ് അവതരിപ്പിച്ചത്. ഡിസംബറില്‍ തന്നെ ഇന്ത്യക്കാര്‍ക്കുവേണ്ടി ഇന്ത്യയില്‍ നിര്‍മിച്ച ഈ മോട്ടോര്‍സൈക്കിള്‍ വിതരണം തുടരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

English Summary:

Auto News, Kawasaki W175 Street launched in India at Rs 1.35 lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com