ADVERTISEMENT

സ്‌കോഡ, ഫോക്‌സ്‌വാഗണ്‍ പേരു കേള്‍ക്കുമ്പോള്‍ രണ്ടെന്നു തോന്നുമെങ്കിലും രണ്ടും ഒന്നു തന്നെയാണ്. കുറച്ചുകൂടി തെളിയിച്ചു പറഞ്ഞാല്‍ ഫോക്‌സ്‌വാഗണ്‍ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സ്‌കോഡ് ഓട്ടോ. ഇവര്‍ രണ്ടും കൂടി 2024ല്‍ ഇന്ത്യന്‍ വിപണിയില്‍ ചലമുണ്ടാക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. സ്‌കോഡയും ഫോക്‌സ്‌വാഗണും ചേര്‍ന്ന് നാലു പുതിയ കാറുകളാണ് ഇന്ത്യയിലെത്തിക്കുന്നത്. 

skoda-superb

സ്‌കോഡ സൂപ്പര്‍ബ്

ബിഎസ്6.2 മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമായതോടെ പിന്‍വലിക്കേണ്ട വന്ന സൂപ്പര്‍ബ് സെഡാനെ വീണ്ടും അവതരിപ്പിക്കാനൊരുങ്ങുകയാണ് സ്‌കോഡ. പുതുക്കിയ 190 എച്ച് പി, 2.0 ലീറ്റര്‍ ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. പൂര്‍ണമായും നിര്‍മിച്ച ശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനമായിരിക്കും സൂപ്പര്‍ബ്. 

ഏറ്റവും ഉയര്‍ന്ന വകഭേദമായ എല്‍ ആന്‍ഡ് കെയിലായിരിക്കും അഡാസ് സുരക്ഷയുള്ളത്. ഒമ്പത് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലൈന്‍ കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള സുരക്ഷാ സൗകര്യങ്ങള്‍ അഡാസിന്റെ ഭാഗമായുണ്ടാവും. 2024 തുടക്കത്തില്‍ തന്നെ സ്‌കോഡ പുറത്തിറക്കുമെന്നു പ്രതീക്ഷിക്കുന്ന സൂപ്പര്‍ബിന്റെ ഏകദേശ വില 50 ലക്ഷം രൂപ. 

skoda-enyaq-iv

സ്‌കോഡ എന്യാക് ഐവി

ചെക് ബ്രാന്‍ഡില്‍ നിന്നുള്ള ഇന്ത്യയിലേക്കുള്ള അടുത്ത വാഹനമാണ് എന്യാക് ഐവി. സ്‌കോഡ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന ആദ്യ വൈദ്യുത കാറായിരിക്കും ഇത്. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന 5 സീറ്റര്‍ ക്രോസ് ഓവറാണ് എന്യാക് ഐവി. 77kWh ബാറ്ററിയുള്ള എന്യാക് ഐവിയില്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകളാണുള്ളത്. 265hp ശക്തിയുള്ള എന്യാക് ഐവി ഫോര്‍വീല്‍ ഡ്രൈവാണ്. 500 കിലോമീറ്റര്‍ റേഞ്ചുള്ള വാഹനത്തിന് പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 6.9 സെക്കന്‍ഡ് മതി. 2024 മധ്യത്തോടെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന എന്യാക് ഐവിയുടെ പ്രതീക്ഷിക്കുന്ന വില 55 ലക്ഷം രൂപ. 

skoda-kodiaq

സ്‌കോഡ കോഡിയാക്

രൂപത്തിലും ഭാവത്തിലും കൂടുതല്‍ മോഡേണായി രണ്ടാം തലമുറ കോഡിയാകും 2024 അവസാനത്തോടെ ഇന്ത്യയിലെത്തും. പുതിയ കോഡിയാകിന് വലിപ്പത്തിലും വര്‍ധനവുണ്ടാവും. മൂന്നാം നിര ഇരിപ്പിടങ്ങളിലേക്കും ബൂട്ട് സ്‌പേസിനുമായാണ് ഈ വലിപ്പക്കൂടുതല്‍ സ്‌കോഡ വീതിച്ചു നല്‍കുന്നത്. പുതു തലമുറ സൂപ്പര്‍ബുമായാണ് ഇന്റീരിയറിന് സാമ്യത. 

2.0 ലീറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളും 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ് മോഡലുകളും ഡീസല്‍ ഓട്ടോമാറ്റിക് എന്‍ജിനും കോഡിയാക്കില്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് സ്‌കോഡയുടെ ഭാഗത്തുനിന്നും വന്നിട്ടില്ല. രണ്ടാം തലമുറ കോഡിയാക്കിന് പ്രതീക്ഷിക്കുന്ന വില 50 ലക്ഷം രൂപ. 

volkswagen-id4

ഫോക്‌സ്‌വാഗണ്‍ ID.4 

സ്‌കോഡ എനിയാക് ഐവിയുടെ ഫോക്‌സ്‌വാഗണ്‍ മോഡലാണ് ID.4. ഇന്ത്യക്കുവേണ്ടിയുള്ള ഈ വൈദ്യുത കാറും ഇറക്കുമതി ചെയ്യുകയാണ് ഫോക്‌സ്‌വാഗണ്‍. എംഇബി പ്ലാറ്റ്‌ഫോമില്‍ എത്തുന്ന വാഹനത്തിന് മുന്നിലും പിന്നിലും പ്രത്യേകം ഇലക്ട്രിക് മോട്ടോറുകളുണ്ടായിരിക്കും. രണ്ടും ചേര്‍ന്ന് 299എച്ച്പ് കരുത്തും 460എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 77kWh ബാറ്ററി ID.4ന് നല്‍കുന്ന റേഞ്ച് 480 കിലോമീറ്റര്‍. ഉയര്‍ന്ന പെര്‍ഫോമെന്‍സുള്ള മോഡലിന് 299hp കരുത്തും പരമാവധി 460Nm ടോര്‍ക്കും പുറത്തെടുക്കാനാവും. 2014 മധ്യത്തോടെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ID.4ന്റെ പ്രതീക്ഷിക്കുന്ന വില 55 ലക്ഷം രൂപ. 

English Summary:

Auto News, Skoda, Volkswagen line up 4 new launches for 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com