ഹൈബ്രിഡ് കാറുകളുടെ വില കുറയുമോ? നികുതി ഇളവ് പരിഗണനയിൽ
Mail This Article
ഹൈബ്രിഡ് കാറുകള്‍ക്ക് നികുതി ഇളവ് നൽകുന്നത് കേന്ദ്ര സർക്കാർ പരിഗണനയിൽ. രാജ്യത്ത് ഹൈബ്രിഡ് കാറുകൾക്ക് ഉയർന്ന നികുതിയാണ് ചുമത്തുന്നതെന്നും നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കണമെന്നും കാണിച്ച് ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT), മിനിസ്ട്രി ഓഫ് ഹെവി ഇൻഡസ്ട്രീസിന് കത്ത് നൽകിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ ഭാഗത്തിന് നിന്ന് പ്രതികരണങ്ങളൊന്നും ലഭിച്ചില്ലെങ്കിലും നികുതി ഇളവ് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. പരിസ്ഥിതി മലിനീകരണം കുറഞ്ഞ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നിന്റെ ഭാഗമായി ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി കുറയ്ക്കണമെന്ന് ആവശ്യം ടൊയോട്ട, മാരുതി തുടങ്ങിയ വാഹന നിർമാതാക്കൾ ഏറെ നാളുകളായി ഉന്നയിക്കുന്നുണ്ട്.
നിലവിൽ 43 ശതമാനം നികുതിയാണ് ഹൈബ്രിഡ് വാഹനങ്ങളിൽ നിന്ന് ഈടാക്കുന്നത്. അതേസമയം വൈദ്യുത വാഹനങ്ങളുടെ നികുതി 5 ശതമാനം മാത്രമാണ്. ഇലക്ട്രിക് കാറുകളുടെ നികുതി സ്ലാബിലേക്ക് ഹൈബ്രിഡ് വാഹനങ്ങൾ എത്തിക്കുന്ന നിർദേശം തള്ളിക്കളയാൻ സാധ്യയിലെന്നും ധനകാര്യ മന്ത്രാലയം തീരുമാനം എടുക്കേണ്ടതെന്നും അതിനു ശേഷം ജിഎസ്‍ടി കൗൺസിലിന്റെ അംഗീകാരം ലഭിച്ചാൽ നികുതി കുറയുമെന്നുമാണ് റിപ്പോർട്ട്.