ADVERTISEMENT

ക്രേറ്റയുടെ പുതിയ മോഡലിന്റെ വില 10.99 ലക്ഷം രൂപ മുതൽ. പെട്രോൾ, ടർബൊ പെട്രോൾ, ഡീസൽ മോഡലുകളിലായി എത്തുന്ന പുതിയ മോഡലിന്റെ വില പെട്രോൾ അടിസ്ഥാന വേരിയന്റിന് 10.99 ലക്ഷം രൂപ മുതൽ 18.69 ലക്ഷം രൂപ വരെയും ടർബോ പെട്രോൾ മോഡലിന് 19.99 ലക്ഷം രൂപയും ഡീസൽ മോഡലിന് 12.44 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. 

hyundai-creta-price

നിലവിലെ മോഡലിൽ നിന്ന് ഏറെ മാറ്റങ്ങളുമായിട്ടാണ് ക്രേറ്റ എത്തിയത്. സെൻഷ്യസ് സ്പോർട്ടിനസ് എന്ന ഹ്യുണ്ടേയ്‌യുടെ ഗ്ലോബല്‍ ഡിസൈനിലാണ് പുതിയ ക്രേറ്റയുടെ നിർമാണം. നാലു സ്ലോട്ട് പാരാമെട്രിക് ക്രോം ഗ്രിൽ, പുതിയ ഹൊറിസോൺ എൽഇഡി പൊസിഷനിങ് ലാംപ്. ക്വാഡ് ബീം എൽഇഡി ഹെഡ‌്‌ലാംപ് എന്നിവയാണ് മുന്നിലെ പ്രധാന മാറ്റങ്ങൾ. പിന്നിൽ ഫുൾ വിഡ്ത് എൽഇഡി ടെയിൽ ലാംപാണ്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലുള്ള കോക്പിറ്റും ക്രേറ്റയിലുണ്ട്. എഴുപതിലധികം സുരക്ഷാ സംവിധാനങ്ങളാണ് പുതിയ ക്രേറ്റയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

hyundai-creta-5

∙ അടിമുടി മാറ്റങ്ങൾ

2020 ന് ശേഷം എക്സ്റ്റീരിയറിൽ വലിയ മാറ്റമാണ് ക്രേറ്റയിൽ വരുന്നത്. പുതിയ ബോക്സി ഗ്രില്ലും ഹെഡ്‌ലാംപും ബംബറുമാണ് വാഹനത്തിന്. വലുപ്പം കൂടിയ ഗ്രില്ലിനും ബോണറ്റിനും ഇടയിലൂടെ ഫുൾ ലെങ്ത്ത് എൽഇഡി സ്ട്രിപ്പുണ്ട്. ബംപറിലാണ് റെക്റ്റാഗുലർ ഡിസൈനുള്ള ഹെഡ്‌‌ലാംപ് കൺസോളിന്റെ സ്ഥാനം. പുതിയ ടെയിൽഗേറ്റാണ്. ഫുൾ വിഡ്ത്ത് എൽഇഡി ടെയിൽ ലാംപും റീഡിസൈൻഡ് പിൻ ബംപറുമുണ്ട്. സ്റ്റൈലൻ ഡിസൈനിലുള്ള അലോയ് വീലുകളാണ് എസ്‍യുവിയിൽ.

∙ ഇന്റീരിയറിലും മാറ്റം

ഡാഷ്ബോർഡ് ഡിസൈൻ പുതുക്കിയിട്ടുണ്ട്. കിയ സെൽറ്റോസിന് സമാനമായ 10.25 ഇഞ്ച് കണക്റ്റഡ് സ്ക്രീനാണ്.  26.03 സെന്റിമീറ്ററർ മൾട്ടി ഡിസ്പ്ലെ ഡിജിറ്റൽ ക്ലസ്റ്ററും നൽകിയിരിക്കുന്നു. എട്ട് സ്പീക്കറുകളുള്ള ബോഷിന്റെ സറൗണ്ട് മ്യൂസിക് സിസ്റ്റമാണ്. എസി വെന്റുകൾക്ക് ടച്ച് പാഡിനും ബട്ടനുകൾക്കുമെല്ലാം പുതു രൂപം നൽകി. കൂടാതെ പുതിയ സ്റ്റോറേഡ് സൗകര്യങ്ങളും ഉൾപ്പെടുത്തി. ആറു തലത്തിൽ അഡ്ജെസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ഓട്ടമാറ്റിക് ടെമ്പറേച്ചർ കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും പുതിയ ക്രേറ്റയിലുണ്ട്. ജിയോ സാവന്റെ ഒരു വർഷത്തെ സൗജ്യന സബ്സ്ക്രിബ്ഷൻ അടക്കം 70 അധികം കണക്റ്റഡ് ഫീച്ചറുകളുണ്ട് പുതിയ ക്രേറ്റയുടെ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിൽ.

hyundai-creta-international

∙ എൻജിൻ

രണ്ട് പെട്രോൾ എൻജിൻ വേരിയന്റുകളും ഒരു ഡീസൽ എൻജിൻ മോ‍‍ഡലുമുണ്ടാകും. 113 ബിഎച്ച്പി കരുത്തും 143.8 എൻഎം ടോർക്കുമുണ്ട് 1.5 ലീറ്റർ പെട്രോൾ എൻജിന്. ആറ് സ്പീഡ് മാനുവൽ, സിവിടി ഗിയർബോക്സുകൾ. 1.5 ലീറ്റർ സിആർഡിഐ ഡീസൽ എൻജിന്റെ പവർ 113 ബിഎച്ച്പിയും ടോർക്ക് 250 എൻഎമ്മും. ആറ് സ്പീഡ് മാനുവൽ, ഓട്ടമാറ്റിക് ഗിയർബോക്സുകൾ. 1.4 ലീറ്റർ ടർബോ പെട്രോളിന് പകരം 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിനാണ്. 158 ബിഎച്ച്പി, 253 എൻഎം ടോർക്ക്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ.

hyundai-creta-8

∙ സുരക്ഷ പ്രധാനം, 6 എയർബാഗ്, എഡിഎഎസ്

ലെവൽ 2 എഡിഎസ് ഫീച്ചറുകൾ പുതിയ ക്രേറ്റയിലുണ്ട്. ഫോർവേഡ് കൊളിഷൻ വാണിങ്, അവോയിഡൻസ് അസിസ്റ്റ്, ലൈൻ കീപ്പ് അസിസ്റ്റ്, ലൈൻ ഡിപ്പാർച്ചർ വാണിങ്, ഡ്രൈവർ അറ്റൻഷൻ വാങ്ങിങ് തുടങ്ങിയ നിരവധി ഫീച്ചറുകളുണ്ട് എസിഎഎസിൽ. ബേസ് മോഡൽ മുതൽ ആറ് എയർബാഗുകൾ, എല്ലാ വീൽ ഡിസ്ക് ബ്രേക്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ തുടങ്ങി 36 സുരക്ഷാ സംവിധാനങ്ങൾ നൽകുന്നുണ്ട്. ഉയർന്ന മോഡലുകളിലാണ് എഴുപതിലധികം സുരക്ഷ ഫീച്ചറുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com