'ലംബോർഗിനി ഉറുസ് പെർഫോമെന്റെ' ദുബായ് പൊലീസിന്റെ ഏറ്റവും പുതിയ സൂപ്പർ കാർ
Mail This Article
ലംബോർഗിനിയുടെ സൂപ്പർ എസ്‍യുവി ഉറുസിന്റെ പെർഫോമെന്റെ മോഡൽ സ്വന്തമാക്കി ദുബായ് പൊലീസ്. ലംബോർഗിനി, ഫെരാരി, മെക്‌ലാരൻ, ബുഗാട്ടി തുടങ്ങിയ സൂപ്പർകാറുകളുടേയും ബെന്റലി, ബെൻസ്, പോർഷെ തുടങ്ങിയ അത്യാഡംബര കാറുകളുടേയും വലിയ നിരതന്നെയുണ്ട് ഈ പൊലീസ് സേനയുടെ ഗാരിജിലുണ്ട്. ആ നിരയുടെ പകിട്ട് കൂട്ടിയാണ് ഈ സൂപ്പർ എസ്‍യുവി കൂടി എത്തുന്നത്.
പുതിയ സൂപ്പർഎസ്‍യുവി ദൂബായ് പൊലീസിന് കൈമാറിയ വിവരം ലംബോർഗിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഉറുസിനെ കൂടാതെ അവന്റഡോറും പൊലീസിന്റെ വാഹന വ്യൂഹത്തിലുണ്ട്. ലംബോർഗിനി എസിൽ നിന്ന് ചെറിയ മാറ്റങ്ങളുള്ള മോഡലാണ് പെർഫോമെന്റെ.
ഉറുസ് എസിന്റെ 4 ലീറ്റർ എൻജിൻ തന്നെയാണ് പെര്‍ഫോമെന്റെ മോഡലിനും. എന്നാല്‍, 16 എച്ച്പി അധിക കരുത്തുണ്ട്. 666 എച്ച്പിയാണ് ഈ വേരിയന്റിന്റെ കരുത്ത്. 850 എന്‍എം ടോര്‍ക്കാണ് പെര്‍ഫോമെന്റെയിലും ഉള്ളത്. കേവലം 3.3 സെക്കൻഡിൽ 100 കിലോ മീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ വാഹനത്തിനാകും. മണിക്കൂറില്‍ 306 കിലോ മീറ്ററാണ് പെര്‍ഫോമെന്റെയുടെ പരമാവധി വേഗം.