15 മിനിറ്റിൽ 248 കി.മീ ഓടാനുള്ള ചാർജ്; പരീക്ഷണ ഓട്ടം നടത്തി കിയ ഇവി 9
Mail This Article
കിയയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‍യുവി ഇവി 9 ന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്. കിയ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇലക്ട്രിക് എംപിവി ഈ വർഷം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ഇവി 9 കൺസെപ്റ്റിന്റെ പ്രൊഡക്‌ഷൻ മോഡൽ 2023 മാർച്ചിൽ രാജ്യാന്തര വിപണിയിൽ പ്രദർശിപ്പിച്ചിരുന്നു. അതുതന്നെയായിരിക്കും ഇന്ത്യയിലുമെത്തുക.
വെർട്ടിക്കൽ ആകൃതിയിലുള്ള ഹെഡ്‌ലാംപ് കണക്റ്റിൽ എഇൽഇഡി ലാംപ്, ഡേടൈം റണ്ണിങ് ലാംപ്, വ്യത്യസ്ത രൂപമുള്ള ടെയിൽ ലാംപ് എന്നിവ വാഹനത്തിലുണ്ട്. ആഡംബര സൗകര്യങ്ങളുള്ള ഇന്റീരിയറാണ് വാഹനത്തിന്. ഇന്‍ഫോടെയ്ൻമെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ക്ലൈമറ്റ് കണ്‍ട്രോളിനുമായി മൂന്നു സ്‌ക്രീനുകളുണ്ട്. ഒന്നും രണ്ടും നിരയില്‍ വെന്റിലേറ്റഡ് സീറ്റുകളാണ് കൂടാതെ മൂന്ന് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, റീ ജനറേറ്റീവ് ബ്രേക്കിങ്ങ് പാഡില്‍ ഷിഫ്‌റ്റേഴ്‌സ് തുടങ്ങി ഫീച്ചറുകളുടെ വലിയ നിരയുണ്ട്.
ഇന്ത്യൻ വിപണിയിലെ വിഹിതം 10 ശതമാനത്തിൽ എത്തിക്കുന്നതിനായുള്ള കിയ 2.0 സ്ട്രാറ്റജി പ്രകാരമാണ് ഇലക്ട്രിക് എസ്‍യുവി ഇന്ത്യയിൽ എത്തുന്നത്. ഇതിനായി പുതിയ ടച്ച്പോയിന്റുകൾ ആരംഭിക്കുമെന്നും കിയ അറിയിച്ചിട്ടുണ്ട്. ഇവി 6ന് ശേഷമെത്തുന്ന കിയയുടെ രണ്ടാമത്തെ ഇലക്ട്രിക് എസ്‍യുവിയായിരിക്കും ഇവി 9. അതിനു ശേഷം മാസ് മാർക്കറ്റ് ലക്ഷ്യമായി കിയ ചെറു ഇവിയും പുറത്തിറക്കും.
മൂന്നു നിര സീറ്റുകളുള്ള വാഹനത്തിന് വ്യത്യസ്ത സീറ്റ് ലേഔട്ട് കോൺഫിഗറേഷനുണ്ടാകും. പ്രീമിയം ഫീച്ചറുകളുമായിട്ടാകും ഇവി 9 എത്തുക. പുതിയ ഇലക്ട്രിക് എസ്‍യുവിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും 76.1kWh, 99.8 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളാണ് ഉണ്ടാകുക. 76.1kWh ബാറ്ററി പായ്ക്ക് സിംഗിൾ മോട്ടർ റിയർ വീൽ ഡ്രൈവ് കോൺഫിഗറേഷനിലും 99.8 kWh ഡ്യുവൽ മോട്ടർ റിയർ വീൽ ഡ്രൈവ് കോൺഫിഗറേഷനിലുമാണ് ലഭിക്കുക. ഡ്യുവൽ മോട്ടറിന്റെ പവർ 379 കിലോമീറ്ററായിരിക്കും. ബാറ്ററി കപ്പാസിറ്റി കുറഞ്ഞ മോഡലിന് 358 കിലോമീറ്റർ റേഞ്ചും കൂടിയ മോഡലിന് 541 കിലോമീറ്റർ റേഞ്ചും ലഭിക്കും. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 24 മിനിറ്റിൽ പത്ത് ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് കയറും. പതിനഞ്ച് മിനിറ്റിൽ 248 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് സംഭരിക്കാനുള്ള ശേഷി വാഹനത്തിന്റെ ബാറ്ററിക്കുണ്ട്.