ADVERTISEMENT

കിയ കാരൻസിന് പൊലീസ് മുഖം നൽകി പഞ്ചാബ്. പ്രത്യേകം നിർമിച്ച 71 വാഹനങ്ങളാണ് കിയ, പഞ്ചാബ് പൊലീസിന് കൈമാറിയത്. പൊലീസിനെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് കിയ കാരൻസ് എത്തിയത്. എമർജെൻസി റെസ്പോൺസ് വാഹനമായിട്ടാണ് പുതിയ കാരൻസ് പഞ്ചാബ് പൊലീസ് ഉപയോഗിക്കുക. കഴിഞ്ഞ വർഷം ആദ്യം നടന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ കാരൻസിന്റെ സ്പെഷൽ പർപസ് വെഹിക്കിൾസ് കിയ പ്രദർശിപ്പിച്ചിരുന്നു. പൊലീസ് വാഹനത്തെ കൂടാതെ അംബുലൻസായി ഉപയോഗിക്കുന്ന കാരൻസും അന്ന് പ്രദർശിപ്പിച്ചു.

കരുത്തൻ എൻജിൻ

കിയ, കാരൻസിൽ ഉപയോഗിക്കുന്ന 1.5 ലീറ്റർ പെട്രോൾ എൻജിൻ തന്നെയാണ് പഞ്ചാബ് പൊലീസിന്റെ വാഹനത്തിലും. എന്നാൽ കരുത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. പോലീസിന്റെ വയർലെസ് സംവിധാനവും മറ്റും ഘടിപ്പിക്കാനായി 60 എഎച്ചിന്റെ ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. ഹൈ ഡെൻസിറ്റി സ്ട്രോബ് ലൈറ്റ്, പബ്ലിക് അനോൺസ്മെന്റ് സിസ്റ്റം, വയർലെസ് സംവിധാനം, ഡയൽ 112 എമർജെൻസി റെസ്പോൺ സംവിധാനം തുടങ്ങിയ ഫീച്ചറുകൾ പൊലീസ് കാരൻസിലുണ്ട്.

മാറ്റങ്ങളുണ്ട്

പൊലീസിന്റെ പ്രത്യേക താൽപര്യ പ്രാകാരം 60:30 അനുപാതത്തിൽ സ്പ്ലിറ്റ് ചെയ്യാവുന്ന ഒന്നാം, രണ്ടാം നിര സീറ്റുകളും 50:50 അനുപാതത്തിൽ വിഭജിക്കാവുന്ന മൂന്നാം നിര സീറ്റുമാണ്. ഒരു 12 V പവർ സോക്കറ്റും 5 യുഎസ്ബി പവർസോക്കറ്റുകളുമുണ്ട്. 

സുരക്ഷ

കാരൻസിന്റെ മറ്റു മോഡലുകളെപ്പോലെ തന്നെ ഹൈ സ്റ്റേങ്ത് സ്റ്റീലിൽ തന്നെയാണ് നിർമാണം. നാലു വീലുകൾക്കും ഡിസ്ക് ബ്രേക്, എബിഎസ്, ഐഡിൽ സ്റ്റാർട്ട് സ്റ്റോപ്, ടിപിഎംസ് തുടങ്ങി കാരൻസിന്റെ മറ്റു മോഡലുകളിലുള്ള സുരക്ഷ സംവിധാനങ്ങളെല്ലാം പൊലീസ് വേരിയന്റിലുമുണ്ട്.

English Summary:

Auto News, Punjab Police inducts 71 specially customised Kia Carens MPVs in its fleet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com