2.37 കോടിയുടെ ആഡംബര എസ്യുവി, റേഞ്ച് റോവറിൽ ജയസൂര്യ
Mail This Article
×
റേഞ്ച് റോവറിന്റെ ആഡംബരത്തിൽ നടൻ ജയസൂര്യ. റേഞ്ച് റോവർ സ്പോർട് ഓട്ടോബയോഗ്രഫി എന്ന ആഡംബര എസ്‍യുവിയാണ് താരം സ്വന്തമാക്കിയത്. റേഞ്ച് റോവർ സ്പോർട്ടിന്റെ ഉയർന്ന വേരിയന്റാണ് ഓട്ടോബയോഗ്രഫി കൊച്ചിയിലെ മുത്തൂറ്റ് ജെഎൽആറിൽ നിന്നാണ് താരം പുതിയ വാഹനം വാങ്ങിയത്.
എക്സ്ഷോറൂം വില 1.83 കോടി വരുന്ന വാഹനത്തിന്റെ ഓൺറോഡ് വിലയാണ് 2.37 കോടി. ലാൻഡ് റോവറിന്റെ ഏറ്റവും ഉയർന്ന മോഡലായ റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയുടെ 3 ലീറ്റർ ഡീസൽ മോഡലാണ് ജയസൂര്യയുടെ സ്വന്തമാക്കിയത്.
മൈൽഡ് ഹൈബ്രിഡ് എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 350 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കുമുണ്ട്. ഉയർന്ന വേഗം 234 കിലോമീറ്റർ. ഡീസൽ മോഡലിനെ കൂടാതെ 3 ലീറ്റർ പെട്രോൾ മോഡലും വാഹനത്തിനുണ്ട്. പെട്രോൾ മോഡലിന് 395 ബിഎച്ച്പി കരുത്തും 550 എൻഎം ടോർക്കുമുണ്ട്.
English Summary:
Jayasurya Bought Range Rover Autobiography
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.