ADVERTISEMENT

മാനുവല്‍ കാറുകളെ അപേക്ഷിച്ച് ഓട്ടോമാറ്റിക് കാറുകള്‍ക്ക് വില കൂടുതലാണ്. എങ്കിലും ഡ്രൈവിങ് അനായാസമാക്കുമെന്നതിനാല്‍ ഓട്ടോമാറ്റിക് കാറുകള്‍ക്കുള്ള സ്വീകാര്യത പ്രത്യേകമായുണ്ട്. വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ജനപ്രിയ കാറുകളിലും എസ്‌യുവികളിലും ഓട്ടോമാറ്റിക് ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. പത്തു ലക്ഷത്തോട് അടുപ്പിച്ച് വിലയുള്ള ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ പുറത്തിറങ്ങുന്ന ഇന്ത്യയിലെ പ്രധാന എസ്‌യുവികളെ പരിചയപ്പെടാം. 

tata-nexon-6

ടാറ്റ നെക്‌സോണ്‍

ടാറ്റ നെക്‌സോണിന്റെ സ്മാര്‍ട്ട് + എഎംടി വേരിയന്റിന് പത്തു ലക്ഷം രൂപയാണ് വില. 120 എച്ച്പി, 170എന്‍എം, 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കരുത്ത്. 6 സ്പീഡ് എഎംടി ഗിയര്‍ബോക്‌സുമായാണ് എന്‍ജിന്‍ യോജിപ്പിച്ചിരിക്കുന്നത്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഓപ്ഷനുമായി ഉയര്‍ന്ന പെട്രോള്‍ വകഭേദങ്ങളും ഇറങ്ങുന്നുണ്ട്. 

maruti-suzuki-fronx-3

മാരുതി സുസുക്കി ഫ്രോങ്‌സ്

ഫോര്‍ സിലിണ്ടര്‍, 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമായാണ് മാരുതി സുസുക്കി ഫ്രോങ്‌സിന്റെ വരവ്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സാണ് ഓപ്ഷന്‍. 8.88 ലക്ഷം രൂപ മുതലാണ് വില. 90 എച്ച്പി കരുത്തും പരമാവധി 113 എന്‍എം ടോര്‍ക്കും എന്‍ജിന്‍ പുറത്തെടുക്കും. എഎംടി മോഡലിന്റെ ഇന്ധനക്ഷമത ലീറ്ററിന് 22.89 കിമീ. 

hyundai-exter-1

ഹ്യുണ്ടേയ് എക്‌സ്റ്റര്‍

1.2 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി അസ്പയോഡ് പെട്രോള്‍ എന്‍ജിനാണ് എക്‌സ്റ്ററിലുമുള്ളത്. 83 എച്ച്പി കരുത്തും പരമാവധി 114 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷനിലാണ് എക്സ്റ്റര്‍ എത്തുന്നത്. വില 8.23 ലക്ഷം മുതല്‍. 

Tata Punch
Tata Punch

ടാറ്റ പഞ്ച് 

മൂന്നു സിലിണ്ടര്‍ 1.2 ലീറ്റര്‍ എന്‍എ പെട്രോള്‍ എന്‍ജിനാണ് ടാറ്റ പഞ്ചിലുള്ളത്. ഈ എന്‍ജിന്‍ 88എച്ച്പി കരുത്തും പരമാവധി 115എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് എംടി അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സാണ് ടാറ്റ പഞ്ചിലുള്ളത്. ടാറ്റ പഞ്ച് അഡ്വെഞ്ചര്‍ എഎംടിയാണ് കൂട്ടത്തിലെ കുറഞ്ഞ വിലയിലുള്ള ടാറ്റ പഞ്ചിന്റെ ഓട്ടോമാറ്റിക് വേരിയന്റ്. വില 7.60 ലക്ഷം രൂപ മുതല്‍. 

renault-kiger-14

റെനോ കൈഗര്‍

സബ്‌കോംപാക്ട് ക്രോസ് ഓവര്‍ എസ് യു വി വിഭാഗത്തില്‍ പെടുന്ന വാഹനമാണ് റെനോ കൈഗര്‍. 1.0 ലീറ്റര്‍ പെട്രോള്‍(72എച്ച്പി), 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍(100എച്ച്പി) എന്‍ജിന്‍ ഓപ്ഷനുകള്‍. എന്‍ട്രി ലെവലിലാണ് 1.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുള്ളത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സാണ് റെനോ കൈഗറിലുള്ളത്. വില 7.10 ലക്ഷം മുതല്‍. 

Nissan Magnite
Nissan Magnite

നിസാന്‍ മാഗ്‌നൈറ്റ്

ഏറ്റവും വില കുറഞ്ഞ എസ്‌യുവി മാത്രമല്ല കുറഞ്ഞ വിലയില്‍ ലഭ്യമായി ഓട്ടോമാറ്റിക് എസ്‌യുവിയും കൂടിയാണ് നിസാന്‍ മാഗ്നൈറ്റ്. 6.60 ലക്ഷം രൂപ മുതലാണ് വില. റെനോ കൈഗറിനു സമാനമായി 1.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍, 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. എക്‌സ് ഇ വകഭേദം മുതല്‍ 5 സ്പീഡ് എഎംടി ഗിയര്‍ ബോക്‌സ് ലഭ്യമാണ്.

English Summary:

Most affordable automatic SUVs in India under Rs 10 lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com