ADVERTISEMENT

ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഓരോ മാസവും പുതിയ മോഡലുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. മെയ് മാസവും വ്യത്യസ്ഥമല്ല. അഞ്ച് പുതിയ കാറുകളെങ്കിലും ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഈ മാസത്തില്‍ പുറത്തിറങ്ങും. ഫോഴ്‌സ് ഗൂര്‍ഖ, പുതു തലമുറ മാരുതി സ്വിഫ്റ്റ്, ടാറ്റ ആള്‍ട്രോസ് റേസര്‍, ടാറ്റ നെക്‌സോണ്‍ ഐസിഎന്‍ജി, പുതിയ പോര്‍ഷെ പനാമെര എന്നിങ്ങനെയുള്ള പേരുകള്‍ തന്നെ കാര്‍ പ്രേമികളില്‍ ആവേശം നിറക്കുന്നതാണ്. ഈ മാസം പുറത്തിറങ്ങുന്ന ഓരോ മോഡലുകളുടേയും സവിശേഷതകള്‍ പരിശോധിക്കാം. 

force-gurkha-five-door

ഫോഴ്‌സ് ഗൂര്‍ഖ

അടുത്തിടെയാണ് പുതിയ ഫോഴ്‌സ് ഗൂര്‍ഖ ഇന്ത്യയില്‍ പുറത്തിറക്കിയത്. 3 ഡോര്‍ 5 ഡോര്‍ മോഡലുകളിലെത്തുന്ന ഫോഴ്‌സ് ഗൂര്‍ഖയുടെ പ്രധാന എതിരാളി മഹീന്ദ്ര ഥാറാണ്. 4×4 സ്വിച്ച്ഗിയര്‍, വലിയ വീലുകള്‍, 7 സീറ്റ്(5 ഡോര്‍ മോഡലില്‍), കൂടുതല്‍ കരുത്തുള്ള എന്‍ജിന്‍ എന്നിങ്ങനെ പല സവിശേഷതകളുമായാണ് ഫോഴ്‌സ് ഗൂര്‍ഖയുടെ വരവ്. വില ഒഴികെ ഫോഴ്‌സ് ഗൂര്‍ഖയുടെ ഏതാണ്ടെല്ലാ സവിശേഷതകളും പുറത്തു വന്നിട്ടുണ്ട്. 

suzuki-swift-uk-model

പുതു തലമുറ മാരുതി സ്വിഫ്റ്റ്

മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മോഡലുകളിലൊന്നായ പുതു തലമുറ സ്വിഫ്റ്റിന്റെ വരവ് പ്രതീക്ഷിരിക്കുന്നവര്‍ നിരവധിയാണ്. 1.2 ലീറ്റര്‍, ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. പുതിയ കാബിന്‍ ലേ ഔട്ടിന് ഫ്രോങ്‌സ്, ബലേനോ മോഡലുകളോടാണ് സാമ്യം. സ്‌റ്റൈലന്‍ ലുക്കിനൊപ്പം കൂടുതല്‍ വലിയ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍ വിത്ത് കണക്ടഡ് കാര്‍ ടെക്, ഓട്ടോ ക്ലൈറ്റ് കണ്‍ട്രോള്‍, എല്‍ഇഡി ലൈറ്റിങ്, ഡയമണ്ട് കട്ട് അലോയ് വീലുകള്‍, 24 കിലോമീറ്ററിലേറെ ഇന്ധനക്ഷമത എന്നിങ്ങനെയുള്ള ഫീച്ചറുകളും പുതിയ സ്വിഫ്റ്റിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. 

tata-altroz-race

ടാറ്റ ആള്‍ട്രോസ് റേസര്‍

ടാറ്റയുടെ ആള്‍ട്രോസ് റേസറും ഈ മാസം തന്നെ ഷോറൂമുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആള്‍ട്രോസ് ഐടര്‍ബോയുടെ അതേ 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണെങ്കിലും കൂടുതല്‍ മികച്ച പെര്‍ഫോമെന്‍സ് വാഗ്ദാനമുണ്ട്. 120എച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പുറത്തെടുക്കുമെന്നാണ് ടാറ്റ പറയുന്നത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമായിരിക്കും ആള്‍ട്രോസ് റേസറിന്റെ വരവ്. റേസര്‍ ബാഡ്ജിനൊപ്പം ഡ്യുവല്‍ ടോണ്‍ പെയിന്റും പ്രതീക്ഷിക്കാം. ഗ്രില്ലെയില്‍ മാറ്റങ്ങളുണ്ട് 16 ഇഞ്ച് അലോയ് വീലിനും പുതിയ രൂപമാണ്. 

nexon-icng

ടാറ്റ നെക്‌സോണ്‍ iCNG

ഈ വര്‍ഷം തുടക്കത്തില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2024ലാണ് ടാറ്റ അവരുടെ നെക്‌സോണ്‍ സിഎന്‍ജി പതിപ്പിനെ പുറത്തുവിട്ടത്. നെക്‌സോണ്‍ iCNGയും മെയ് മാസം തന്നെ പുറത്തിറങ്ങും. പഞ്ച്, തിയാഗോ, തിഗോര്‍ എന്നിവയുടെ സിഎന്‍ജി മോഡലുകളിലുള്ള ഡ്യുല്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയാണ് നെക്‌സോണ്‍ iCNGയിലും ഉപയോഗിച്ചിരിക്കുന്നത്. 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്റെ പ്രകടനം സിഎന്‍ജി ഇന്ധനമാവുന്നതോടെ ചെറിയ തോതില്‍ കുറയും. ഓട്ടമാറ്റിക് ഗിയര്‍ബോക്‌സും നെക്‌സോണിന്റെ സിഎന്‍ജി മോഡലില്‍ ഓപ്ഷനായി ടാറ്റ നല്‍കുന്നുണ്ട്. 

porsche-panamera

പോര്‍ഷെ പനമേര

മൂന്നാം തലമുറ പോര്‍ഷെ പനമേര കഴിഞ്ഞ നവംബറിലാണ് പുറത്തിറക്കിയത്. ഒടുവില്‍ പനമേരയുടെ മൂന്നാം തലമുറ ഇന്ത്യന്‍ വിപണിയിലേക്കും മെയ് മാസത്തിലെത്തും. വില 1.68 കോടി രൂപ മുതല്‍. 2.9 ലീറ്റര്‍, ട്വിന്‍ ടര്‍ബോ വി6 എന്‍ജിന്‍ 8 സ്പീഡ് പിഡികെ ഓട്ടോ ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. വി8 പവര്‍ട്രെയിന്‍ വൈകാതെ പനമേരയുടെ ഭാഗമാവും.

English Summary:

New car, SUV launches in India this month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com