ADVERTISEMENT

ഇലക്ട്രിക് സ്കൂട്ടറുകളുടെ ക്രാഷ് ടെസ്റ്റ് നടത്തി ദ ഓട്ടമോട്ടീവ് റിസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എആർഎഐ). എആർഎഐയുടെ പുണെ കേന്ദ്രത്തിലാണ് മൂന്ന് ഇലക്ട്രിക് സ്കൂട്ടറുകളുടെ ക്രാഷ് ടെസ്റ്റ് നടത്തിയത്. ലോകത്തിൽ തന്നെ ആദ്യമാണ് ഇലക്ട്രിക് സ്കൂട്ടറുകളിൽ ഇത്തരത്തിലൊരു ടെസ്റ്റ് നടത്തുന്നത് എന്നാണ് കരുതുന്നത്.

എന്നാൽ ഏതൊക്കെ സ്കൂട്ടറുകളാണ് ക്രാഷ് ടെസ്റ്റിൽ ഉപയോഗിച്ചത് എന്ന് വെളിപ്പെടുത്താൻ എആർഎഐ വിസമ്മതിച്ചു. റിജിഡ് ബാരിയർ, സൈഡ് പോൾ എന്നീ ക്രാഷ് ടെസ്റ്റുകളാണ് നടത്തിയത്. ടെസ്റ്റിനായി ആക്സിലറോമീറ്ററുകളും ഹൈ സ്പീഡ് ക്യാമറയും ഉപയോഗിച്ചു എന്നും എആർഎഐ പറയുന്നു. 

സമീപകാലത്ത് നിരവധി ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിച്ചതിനെ തുടർന്ന് ഇവയുടെ സുരക്ഷയപ്പെറ്റി ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്നാണ് എആർഎഐ ക്രാഷ് ടെസ്റ്റ് നടത്തിയത് എന്നാണ് കരുതുന്നത്. തീ പിടുത്തങ്ങളെ തുടർന്ന് ബാറ്ററിയുടെ നിലവാരവും ബാറ്ററി മാനേജ്മെന്റ് സിസ്റ്റത്തിന്റെ നിലവാരവും ഉറപ്പ് വരുത്തണമെന്ന് സർക്കാർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

English Summary:

ARAI conducts first-ever electric two-wheeler crash tests in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com