ADVERTISEMENT

ഉടൻ തന്നെ വിപണിയിലെത്തുന്ന മഹീന്ദ്ര ഥാർ അഞ്ച് ഡോറിന് 1.5 ലീറ്റർ ഡീസൽ എൻജിനും. ഥാറിന്റെ മൂന്ന് ഡോർ മോഡലിലുള്ള അതേ എൻജിൻ തന്നെയായിരിക്കും ഈ മോഡലിനും. 1.5 ലീറ്റർ എൻജിന് 117 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കും ലഭിക്കും. രണ്ടു വീൽ ഡ്രൈവ് മോഡലിൽ മാത്രമായിരിക്കും ഈ വേരിയന്റ്.

ഥാർ അർമദ എന്ന പേരിലായിരിക്കും വാഹനം വിപണിയിലെത്തുക എന്നാണ് കരുതുന്നത്. അഞ്ച് ഡോർ പതിപ്പിന് അർമദ എന്ന പേരു നൽകിയാല്‍ മഹീന്ദ്രയുടെ ഐതിഹാസിക മോഡലുകളിലൊന്നിന്റെ തിരിച്ചുവരവാകും അത്. നേരത്തെ ഥാർ 5 ഡോറിന്റെ പരീക്ഷണയോട്ട വിഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഥാറിന്റെ രൂപഭംഗി നിലനിർത്തി നീളം കൂട്ടിയെത്തുന്ന വാഹനം മഹീന്ദ്ര ആരാധകർ ഏറെ ആകംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

നീളം കൂടിയതൊഴിച്ചാൽ വാഹനത്തിന്റെ മുൻഭാഗത്തിന് കാര്യമായ മാറ്റങ്ങൾ വരില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ലാഡർ ഫ്രെയിം ഷാസിയോടെ 2021ൽ വിപണിയിലെത്തിയ ഥാറിനു കരുത്തേകാൻ ഒരു പെട്രോൾ എൻജിനും രണ്ട് ഡീസൽ എൻജിനുമാണ് ഥാറിനുള്ളത്. 112 കിലോവാട്ട് വരെ കരുത്തും 300 എൻഎം ടോർക്കും സൃഷ്ടിക്കുന്ന, രണ്ടു ലീറ്റർ എം സ്റ്റാലിയൻ ടർബോ പെട്രോൾ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർ ബോക്സുകളാണ്. 

97 കിലോവാട്ട് വരെ കരുത്തും 300 എൻ എം ടോർക്കും സൃഷ്ടിക്കാനാവുന്ന 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിനൊപ്പവും ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുകൾ ലഭ്യമാണ്. 87.2 കിലോവാട്ട് കരുത്തുള്ള 1.5 ലീറ്റർ ഡീസൽ എൻജിന് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണുള്ളത്. 1.5 ലീറ്റർ എൻജിൻ റിയർവീൽ ഡ്രൈവിൽ മാത്രം ലഭിക്കുമ്പോൾ 2 ലീറ്റർ പെട്രോൾ, 2.2 ലീറ്റർ ഡീസൽ എൻജിനുകൾ നാലു വീൽ ഡ്രൈവ് ലേ ഔട്ടിലും ലഭിക്കും.

English Summary:

Mahindra Thar 5 door to get 1.5 diesel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com