ADVERTISEMENT

ഹാച്ച്ബാക്കുകൾ കഴിഞ്ഞാൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും ആവശ്യക്കാരുള്ള വിഭാഗമാണ് ചെറു എസ്‌‍യുവികൾ. കാറുകളുടെ യാത്രാസുഖവും എസ്‍യുവികളുടെ രൂപഗുണവുമുള്ള ഇവ ഇന്ന് ഇന്ത്യയിൽ ഏറ്റവും അധികം വിൽകുന്ന ആദ്യ പത്തുകാറിലെ സ്ഥിരം സാന്നിധ്യമാണ്. പോക്കറ്റ് കാലിയാകാതെ ആകർഷകമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന നിരവധി ഓപ്ഷനുകൾ ഈ വിഭാഗത്തിൽ ലഭ്യമാണ്. എട്ടു ലക്ഷത്തിൽ താഴെ വിലയുള്ള അഞ്ച് എസ്‌യുവികള്‍ ഏതൊക്കെയെന്ന് നോക്കാം.

renault-kiger-14

റെനോ കൈഗർ വില: 5,99,990 രൂപ (എക്സ്ഷോറൂം)

രണ്ട് എൻജിൻ വകഭേദങ്ങളിൽ കൈഗർ വിപണിയിലുണ്ട്. 1.0 ലീറ്റർ ടർബോ പെട്രോൾ, 1.0 ലീറ്റർ എനർജി പെട്രോൾ എൻജിനുകളാണ് റെനോ കൈഗറിന് കരുത്ത് പകരുന്നത്. ഇത് മെച്ചപ്പെട്ട ഡ്രൈവിങ് അനുഭവവും സുഖവും ഉറപ്പാക്കുന്നു. എക്സ്ട്രോണിക് സിവിടി, 5 സ്പീഡ് ഈസി-ആർ എഎംടിയാണ് ഗിയർബോക്സ് ഓപ്ഷനുകൾ. ഇന്ധനക്ഷമത 20.62 കിലോമീറ്റർ. സുരക്ഷയുടെ കാര്യത്തിൽ, ഡ്രൈവർ, ഫ്രണ്ട് പാസഞ്ചർ സുരക്ഷയ്ക്കായി നാല് എയർബാഗുകൾ, പ്രീ-ടെൻഷനറുകൾ, ലോഡ്-ലിമിറ്ററുകൾ എന്നിവ ഉൾക്കൊള്ളുന്ന സീറ്റ് ബെൽറ്റുകൾ എന്നിവ സഹിതം ഗ്ലോബൽ എൻസിഎപിയുടെ മുതിർന്നവരുടെ സുരക്ഷയ്ക്കായുള്ള 4-സ്റ്റാർ സുരക്ഷാ റേറ്റിങ്ങും റെനോ കൈഗറിനുണ്ട്.  

Tata Punch
Tata Punch

ടാറ്റ പഞ്ച് വില: 6,12,900 രൂപ (എക്സ്ഷോറൂം)

ടാറ്റയുടെ ഏറ്റവും മികച്ച  ചെറു എസ്‍യുവികളിലൊന്നാണ് പഞ്ച്. 6.63 ലക്ഷം രൂപ വിലയുള്ള പഞ്ച്, ബിൽഡ് ക്വാളിറ്റിയിലോ ഉപകരണങ്ങളിലോ വിട്ടുവീഴ്ച ചെയ്യാത്ത ചെറു എസ്‍യുവിയാണ്. മികച്ച ഇന്റീരിയറും ഫീച്ചറുകളുമാണ് വാഹനത്തിന്. 7 ഇഞ്ച് ടച്ച്സ്ക്രീൻ, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഓട്ടോ ഹെ‍ഡ്‌ലാംപുകൾ എന്നിവ വാഹനത്തിലുണ്ട്. 1.2 ലീറ്റർ യൂണിറ്റ് എൻജിൻ 86 ബിഎച്ച്പി കരുത്ത് ഉല്പാദിപ്പിക്കുന്നു. ഒരു ലീറ്ററിന് 18.97 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

hyundai-exter-1

ഹ്യുണ്ടേയ് എക്സ്റ്റർ വില: 6,12,800 രൂപ (എക്സ്ഷോറൂം)

ഹ്യുണ്ടേയ് അടുത്തിടെ വിപണിയിലെത്തിച്ച ചെറു എസ്‍യുവിയാണ് എക്സ്റ്റർ. 6.13 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറും വില ആരംഭിക്കുന്നത്. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ (5 എംടി), സ്മാർട്ട് ഓട്ടോ എഎംടിയും (ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ) സഹിതമുള്ള 1.2 ലീറ്റർ കാപ്പ പെട്രോൾ എൻജിനാണ് വാഹനത്തിന്. സ്മാർട്ട്ഫോൺ ആപ്പ് അധിഷ്ഠിത കണക്റ്റിവിറ്റി, സ്മാർട്ട് ഇലക്ട്രിക് സൺറൂഫും ഡാഷ്ക്യാമും പുതിയ എസ്‌യുവിയിൽ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ 26 സുരക്ഷാ സവിശേഷതകളാണ്  ഹ്യുണ്ടേയ് എക്സ്റ്ററിനുള്ളത്. 

Maruti Suzuki Fronx
Maruti Suzuki Fronx

മാരുതി സുസുക്കി ഫ്രോങ്സ് വില: 7,51,000 രൂപ (എക്സ്ഷോറൂം)

മാരുതി സുസുക്കിയുടെ ബലേനോയെ അടിസ്ഥാനപ്പെടുത്തി നിർമിച്ച ചെറു എസ്‍യുവിയാണ് ഫ്രോങ്സ്. 1.2 ലീറ്റർ പെട്രോൾ, 1.0 ലീറ്റർ ബൂസ്റ്റർജെറ്റ് പെട്രോൾ എന്നിങ്ങനെ രണ്ട് എൻജിൻ മോഡലുകളിലാണ് ഫ്രോങ്സ് വിപണിയിലുള്ളത്. ഹെഡ്-അപ്പ് ഡിസ്പ്ലേ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, 360 വ്യൂ ക്യാമറ, വയർലെസ് സ്മാർട്ട്ഫോൺ ചാർജർ, 22.86 cm (9 ഇഞ്ച്) എച്ച്ഡി സ്മാർട്ട് പ്ലേ പ്രോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ ഇതിലുൾപ്പെടുന്നു. മോണോടോൺ, ഡ്യുവൽ-ടോൺ പെയിന്റ് ഷേഡ് ഓപ്ഷനുകൾ ഉൾക്കൊള്ളുന്ന 10 നിറങ്ങളിൽ ഫ്രോങ്സ് ലഭ്യമാണ്. 

Kia Sonet
Kia Sonet

കിയ സോണറ്റ് വില: 7,99,000 രൂപ (എക്സ്ഷോറൂം)

കിയയുടെ ചെറു എസ്‍യുവിയായ സോണറ്റിന് ഏറെ ആരാധകരുണ്ട്. രണ്ടു പെട്രോൾ, ഒരു ഡീസൽ മോഡലുകളിൽ വാഹനം ലഭിക്കും. പെട്രോൾ എൻജിൻ മോഡലിന്റെ വില 7.99 ലക്ഷം രൂപയിലും ഡീസൽ എൻജിൻ മോഡലിന്റെ വില 9.99 ലക്ഷം രൂപയിലും ആരംഭിക്കുന്നു. 1.2 ലീറ്റർ പെട്രോള്‍, 1 ലീറ്റർ ടർബൊ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എന്നീ എൻജിൻ മോഡലുകളാണ് വാഹനത്തിലുള്ളത്. സിഗ്നേച്ചർ ടൈഗർ നോസ് ഗ്രില്ല്,  16 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ, റിമോട്ട് സ്റ്റാർട്ട്, സറൗണ്ട് മൂഡ് ലൈറ്റിങ്, എൽഇഡി ഹെഡ്‌ലാംപ്, ഇന്റഗ്രേറ്റഡ് ഡിആർഎല്ലുകളും സോണറ്റിലുണ്ട്. 

English Summary:

Top Small SUV's In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com