ADVERTISEMENT

വാഹനമോടിക്കുമ്പോൾ നിയമങ്ങൾ പാലിക്കുക എന്നതാണ് അടിസ്ഥാന പാഠങ്ങളിലൊന്ന്. എന്നാൽ നിയമങ്ങൾക്കു യാതൊരു വിലയും കൽപിക്കാതെ അപകടം ക്ഷണിച്ചു വരുത്തിയ ഒരു വിഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ ലോകത്ത് ചർച്ചയായത്. ട്രാഫിക് സിഗ്‌നലിൽ ചുവപ്പ് കണ്ടിട്ടും ഗൗനിക്കാതെ പോയ എസ്‌യുവിയാണ് അപകടത്തിൽപ്പെട്ടത്. സമീപത്തെ സിസിടിവിയിൽ നിന്നുമുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സെക്കന്തറാബാദിൽ നിന്നുമുള്ളതാണ് അപകട ദൃശ്യങ്ങൾ. 

ചുവപ്പ് സിഗ്‌നൽ കണ്ടിട്ടും വളരെ വേഗത്തിലത് മറികടന്നു വരാൻ ശ്രമിക്കുമ്പോഴാണ് മറ്റൊരു വാഹനത്തിന്റെ മുൻഭാഗത്ത് ഇടിക്കുന്നത്. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട എസ് യു വി നിരവധി തവണ തലകീഴായി മറിഞ്ഞു. അപകടത്തിൽ  ആർക്കും തന്നെയും സാരമായ പരിക്കുകൾ ഇല്ല എന്നാണ് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വിഡിയോയ്ക്കു ഒപ്പം കുറിച്ചിരിക്കുന്നത്. 

അമിതവേഗവും അതിനൊപ്പം തന്നെ നിയമലംഘനവുമാണ് എസ് യു വി അപകടത്തിൽപ്പെടാനുള്ള പ്രധാനകാരണങ്ങൾ. വാഹനം സിഗ്‌നലിൽ നിർത്തിയിരുന്നെങ്കിൽ, വശത്തു നിന്നും സിഗ്നൽ അനുസരിച്ച് കടന്നു പോകുന്ന വാഹനത്തിൽ ഇടിക്കുകയില്ലായിരുന്നു. കാറിനു കേടുപാടുകൾ സംഭവിച്ചെങ്കിലും ഭാഗ്യമെന്നു പറയട്ടെ വാഹനത്തിലെ യാത്രികർക്ക് ആർക്കും തന്നെയും ഗുരുതരമായ പരിക്കുകൾ ഇല്ല.

English Summary:

Speeding Kia Carens goes airborne, flips many times after jumping red light

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com