ADVERTISEMENT

ദുബായ് ഓട്ടോഡ്രോം ട്രാക്കിലൂടെ കാർ പായിച്ച് തെന്നിന്ത്യൻ താരം അജിത് കുമാർ. രണ്ട് ബിഎംഡബ്ല്യു കാറുകളും ഒരു ഫോർമുല ഡിഎക്സ്ബി മാക്സ് കാറുമാണ് അജിത് ട്രാക്കിലൂടെ ഓടിക്കുന്നത്. സുരേഷ് ചന്ദ്ര എന്ന എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടിലൂടെയാണ് ട്രാക്കിൽ കാറോടിക്കുന്ന എഴു മിനിറ്റ് വിഡിയോ പുറത്തുവന്നിരിക്കുന്നത്. 

ബിഎംഡബ്ല്യു എം2 കൂപ്പയെയാണ് ആദ്യമായി ഓടിക്കുന്നത്. 220 കിലോമീറ്റർ വേഗത്തിൽ വരെ വാഹനം പായുന്നത് വിഡിയോയിൽ കാണാം. ട്വിൻ ടർബോ ഇൻലൈൻ 6 സിലിണ്ടർ എൻജിനാണ് ഈ കാറിൽ. 460 ബിഎച്ച്പി കരുത്തുള്ള വാഹനത്തിന്റെ ഉയർന്ന വേഗം 250 കിലോമീറ്റർ. എട്ടു സ്പീഡ് ഗിയർബോക്സുള്ള ഈ റിയർവീൽ ഡ്രൈവ് കാറിന്റെ വേഗം 100 കടക്കാൻ വെറും 4.1 സെക്കൻഡ് മാത്രം മതി. 

ഫോർമുല വൺ ഡ്രൈവിങ് അനുഭവം സമ്മാനിക്കുന്ന ഡിഎക്സ്ബി മാക്സ് സിംഗിൾ സീറ്റ് കാറാണ് അജിത് ഓടിച്ച മറ്റൊരു വാഹനം. 180 ബിഎച്ച്പി കരുത്തുള്ള ഈ വാഹനത്തിന്റെ ഉയർന്നവേഗം 220 കിലോമീറ്ററാണ്. വേഗം നൂറ് കടക്കാൻ വെറും 4.6 സെക്കൻഡ് മാത്രം. ബിഎംഡബ്ല്യുവിന്റെ കരുത്തൻ എം8 കൂപ്പെയും അജിത് ഓടിക്കുന്നുണ്ട്. അഞ്ച് ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന കാറിന്റെ കരുത്ത് 617 ബിഎച്ച്പിയാണ്. വെറും 3.3 സെക്കൻഡിൽ വേഗം 100 കടക്കും. ഉയർന്ന വേഗം 240 കിലോമീറ്റർ.

എഫ്ഐഎ ജിടി ചാമ്പ്യൻഷിപ്, യൂറോപ്യൻ ടൂറിങ് കാർ ചാമ്പ്യൻഷിപ്, എഫ് 3 എഷ്യ, പോർഷെ ജിടിആർ കപ്പ് തുടങ്ങി നിരവധി പ്രൊഫഷണൽ റേസുകൾ നടക്കുന്ന ട്രാക്കാണ് ദുബായ് ഓട്ടോഡ്രോം. 5.39 കിലോമീറ്റർ സർക്യൂട്ട് ദുബായിയിലെ തന്നെ ഏറ്റവും മികച്ച ട്രാക്കുകളിലൊന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com