ADVERTISEMENT

ജൂലൈ 5 ന് പ്രദർശിപ്പിക്കുന്ന ലോകത്തിലെ ആദ്യ സിഎൻജി ബൈക്കിന്റെ ടീസർ വിഡിയോ പുറത്തുവിട്ട് ബജാജ്. സിഎൻജിയിൽ നിന്ന് പെട്രോളിലേക്കും തിരിച്ചും മാറാനുള്ള സ്വിച്ച്, സിഎൻജിക്കും പെട്രോളിനുമുള്ള പ്രത്യേക ഇന്ധനടാങ്ക്, വലിയ സീറ്റ്, റൗണ്ട് എൽഇഡി ടെയിൽ ഹെഡ്‌ലാംപ് എന്നിവ ടീസർ വിഡിയോയിൽ കാണിക്കുന്നുണ്ട്. 

അഞ്ച് സ്പോക് അലോയ് വീലാണ് ബൈക്കിൽ ഉപയോഗിക്കുന്നത്. ബൈക്കിന്റെ പേര് ഇതുവരെ ബജാജ് പുറത്തുവിട്ടിട്ടില്ല. മാരത്തോൺ, ടീക്കർ, ഫ്രീഡം, ഗ്ലൈഡർ, ഫൈറ്റർ തുടങ്ങിയ പേരുകൾ ബജാജ് ട്രെയിഡ് മാർക് ചെയ്തിരുന്നു. ഇതിൽ ഏതെങ്കിലുമായിരിക്കും പുതിയ ബൈക്കിന്റെ പേര് എന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇരുചക്ര വാഹന മേഖലയില്‍ വലിയ മാറ്റം ലക്ഷ്യം വെച്ചാണ് ബജാജ് സിഎന്‍ജി മോട്ടോര്‍ സൈക്കിളുകള്‍ അവതരിപ്പിക്കുന്നത്. വിപണിയില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് സിഎന്‍ജി മോട്ടോര്‍ സൈക്കിളുകള്‍ക്കുള്ളത്. ഒരു വിഭാഗം വലിയ തോതില്‍ സ്വീകരിക്കുമ്പോള്‍ മറു വിഭാഗം ആശങ്കകളോടെയാണ് ഈ മാറ്റത്തെ കാണുന്നത്. ഇന്ത്യയിലെ പാസഞ്ചര്‍-ത്രീവീലര്‍ വാഹന വിപണിയില്‍ ബജാജ് നേടിയ മുന്നേറ്റത്തില്‍ സി.എന്‍.ജി, എല്‍.പി.ജി ഇന്ധനങ്ങളിലേക്കുള്ള മാറ്റവും സഹായിച്ചിട്ടുണ്ട്. 

നിലവില്‍ ഇന്ത്യയിലെ 90 ശതമാനത്തിലേറെ പാസഞ്ചര്‍ ത്രീ വീലര്‍ വാഹനങ്ങള്‍ ബജാജിന്റേതാണ്. ഇതേ രീതിയില്‍ ഇരുചക്രവാഹന വിപണിയിലും സിഎന്‍ജി വഴി സ്വാധീനം വര്‍ധിപ്പിക്കാനാണ് ബജാജിന്റെ ശ്രമം. കാര്‍ വിപണിയിലാവട്ടെ മാരുതി സുസുക്കിയുടെ ആകെ വില്‍പനയില്‍ 27% സിഎന്‍ജി കാറുകള്‍ വഴി നേടാന്‍ ആ കമ്പനിക്ക് സാധിക്കുന്നുണ്ട്. ഈ കണക്കു വെച്ചു നോക്കിയാല്‍ ആറു ലക്ഷം ഇരുചക്രവാഹനങ്ങള്‍ പ്രതിമാസം വില്‍ക്കുന്ന ഇന്ത്യയില്‍ 1.5 ലക്ഷം സിഎന്‍ജി മോട്ടോര്‍ സൈക്കിളുകള്‍ക്ക് സാധ്യതയുണ്ട്. ആദ്യഘട്ടത്തില്‍ 20,000 സിഎന്‍ജി മോട്ടോര്‍ സൈക്കിളുകള്‍ ഇന്ത്യയില്‍ വില്‍ക്കാനാണ് ബജാജിന്റെ ശ്രമം. അഞ്ചോ- ആറോ സിഎന്‍ജി മോട്ടോര്‍ സൈക്കിള്‍ മോഡലുകള്‍ ഭാവിയില്‍ പുറത്തിറക്കാന്‍ ബജാജിന് പദ്ധതിയുണ്ട്.

English Summary:

Bajaj CNG bike teased ahead of July 5 launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com