ഫോക്സ്‌വാഗൻ കാർ സ്വന്തമാക്കാൻ സുവർണാവസരം: ഓട്ടോഫെസ്റ്റ് മെഗാ എക്‌സ്‌ചേഞ്ച് കാര്‍ണിവെല്‍
Mail This Article
പഴയ വാഹനങ്ങൾക്ക് പകരും പുതിയ ഫോക്സ്‌വാഗൻ കാറുകൾ സ്വന്തമാക്കാനുള്ള അവസരമൊരുക്കി ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ. ഓട്ടോഫെസ്റ്റ് മെഗാ എക്‌സ്‌ചേഞ്ച് കാര്‍ണിവെല്‍ 2024ന്റെ ഭാഗമായി പ്രത്യേകം ഇളവുകളും ആനുകൂല്യങ്ങളും ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ മൂന്നു മുതല്‍ ജൂലൈ 20 വരെയാണ് മെഗാ എക്‌സ്‌ചേഞ്ച് കാര്‍ണിവെല്‍ നടക്കുക. ഡാസ് വെല്‍റ്റ്ഓട്ടോ എന്ന തങ്ങളുടെ യൂസ്ഡ് കാര്‍ ബിസിനസിന്റെ പേര് ഫോക്‌സ്‌വാഗണ്‍ സെര്‍ട്ടിഫൈഡ് പ്രീ ഓണ്‍ഡ് എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ പ്രീ ഓണ്‍ഡ് കാര്‍ പ്രോഗ്രാം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫോക്‌സ്‌വാഗണ്‍ പ്രീ ഓണ്‍ഡ് എന്ന പേരിലേക്കു റീബ്രാന്‍ഡിങ് നടത്തിയിരിക്കുന്നത്. പുതിയ പേരിലുള്ള കമ്പനിയുടെ ആദ്യത്തെ ഫോക്‌സ്‌വാഗണ്‍ പ്രീ ഓണ്‍ഡ് ഷോറൂം കൊയമ്പത്തൂരില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തുകഴിഞ്ഞു.
ഫോക്‌സ്‌വാഗണ്‍ സെര്‍ട്ടിഫൈഡ് പ്രീ ഓണ്‍ഡ്
മറ്റു ബ്രാന്‍ഡുകളുടേയും കാറുകള്‍ ചെയ്യുമെങ്കിലും കൂടുതലായി ഫോക്‌സ്‌വാഗണ്‍ മോഡലുകളിലേക്ക് പ്രീ ഓണ്‍ഡ് കാര്‍ ബിസിനസ് ശ്രദ്ധിക്കാന്‍ ഫോക്‌സ് വാഗണ്‍ തീരുമാനിച്ചിട്ടുണ്ട്. ലഭിക്കുന്ന വാഹനം പുതുക്കി പണിയുക, സര്‍ട്ടിഫൈ ചെയ്യുക, വാറണ്ടി നല്‍കുക എന്നിങ്ങനെയുള്ള സേവനങ്ങള്‍ ഫോക്‌സ്‌വാഗണ്‍ സെര്‍ട്ടിഫൈഡ് പ്രീ ഓണ്‍ഡ് നിര്‍വഹിക്കും.
'ഉപഭോക്താക്കള്‍ക്ക് പുതിയ ഫോക്‌സ്‌വാഗണ്‍ കാറിലേക്ക് മാറാനുള്ള അവസരമാണ് ഓട്ടോഫെസ്റ്റ് മെഗാ എക്‌സ്‌ചേഞ്ച് കാര്‍ണിവല്‍ വഴി ലഭിക്കുന്നത്. പരിമിതമായ കാലത്ത് മികച്ച ആനുകൂല്യങ്ങളും ഇളവുകളും ഉപഭോക്താക്കള്‍ക്ക് ഓട്ടോഫെസ്റ്റിന്റെ ഭാഗമായി ലഭിക്കും' ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ അഷിഷ് ഗുപ്ത പറഞ്ഞു.
പ്രീ ഓണ്‍ഡ് കാറുകളുടെ ആവശ്യം
ഇന്ത്യന്‍ വിപണിയില്‍ പ്രീ ഓണ്‍ഡ് കാറുകളുടെ ആവശ്യം വര്‍ധിച്ചു വരികയാണ്. താങ്ങാവുന്ന വിലയില്‍ വാങ്ങാനാവുന്ന വാഹനത്തിന്റെ ഫോക്‌സ്‌വാഗണ്‍ പോലുള്ള ഒരു കമ്പനിയുടെ വിശ്വാസ്യത കൂടി ലഭിക്കുന്നതോടെ കച്ചവടം വിപുലമായി. ഇപ്പോള്‍ പഴയതായ ദാസ് വെല്‍റ്റ്ഓട്ടോ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പത്തിരട്ടി വില്‍പന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതുവഴിയുള്ള ചെറുകിട വില്‍പനയും കഴിഞ്ഞ വര്‍ഷം 12 ശതമാനം വര്‍ധിക്കുകയുണ്ടായി. ഈ വളര്‍ച്ച 2024ലും തുടരുകയാണ്. ടയര്‍ 2 നഗരങ്ങളിലാണ് പ്രീ ഓണ്‍ഡ് കാര്‍ വില്‍പന കൂടുതല്‍ വളര്‍ച്ച നേടിയത്. ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന് വാങ്ങി രണ്ടു വര്‍ഷത്തിനു ശേഷവും 81% വില്‍പന മൂല്യമുണ്ടെന്നത് ഫോക്‌സ്‌വാഗണ്‍ വാഹനങ്ങളുടെ ഉയര്‍ന്ന മൂല്യത്തെ കാണിക്കുന്നുണ്ട്.
വിപുലീകരണം
ഇന്ത്യയില്‍ 139 കേന്ദ്രങ്ങളില്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ സെര്‍ട്ടിഫൈഡ് പ്രീ ഓണ്‍ഡ് കാറുകളുടെ വില്‍പന നടത്തുന്നുണ്ട്. 36 എക്‌സിക്യൂട്ടീവ് സെര്‍ട്ടിഫൈഡ് പ്രീ ഓണ്‍ഡ് ഔട്ട്‌ലെറ്റുകളുമുണ്ട്. 2025 മാര്‍ച്ചിനുള്ളില്‍ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് ഘട്ടം ഘട്ടമായി വില്‍പന വിപുലപ്പെടുത്താന്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യക്ക് പദ്ധതിയുണ്ട്.
വിശ്വാസ്യയോഗ്യമായ സര്‍ട്ടിഫൈഡ് പ്രീ ഓണ്‍ഡ് വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന ഉയര്‍ന്ന സ്വീകാര്യതയാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യയെ പുതിയ നീക്കങ്ങള്‍ക്ക് പ്രേരിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യ പകുതിയിലും മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്നതെന്നും അഷിഷ് ഗുപ്ത പറഞ്ഞിരുന്നു. ഫെസ്റ്റീവ് സീസണിലെ വില്‍പനകൂടി കണക്കിലെടുത്താല്‍ വില്‍പന ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.