ADVERTISEMENT

ഏഷ്യയിലെ ഏറ്റവും വലിയ ധനികനും റിലയൻസ് ഇ‍ൻഡസ്ട്രീസ് മേധാവിയുമായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹമാണ് ഇപ്പോൾ ഇന്റർനെറ്റിലെ ട്രെൻഡിങ് ടോപ്പിക്. രാജ്യാന്തര സെലിബ്രിറ്റികൾ മുംബൈയിലേക്ക് പറന്നെത്തിയപ്പോൾ വാഹന പ്രേമികളുടെ ഇടയിൽ തരംഗമാകുകയാണ് അനന്ത് അംബാനി സഞ്ചരിച്ച റോൾസ് റോയ്സ് കള്ളിനൻ.

സ്വർണ വർണത്തിലുള്ള മെഷ് ഷീറ്റുകൊണ്ടാണ് കള്ളിനൻ അലങ്കരിച്ചിരിക്കുന്നത്, ഇടയ്ക്ക് പൂക്കളും ഉപയോഗിച്ചിരിക്കുന്നു. ഇത് ശരിക്കും സ്വർണമാണോ എന്ന് വ്യക്തമല്ലെങ്കിലും യഥാർത്ഥ സ്വർണമാണെങ്കിലും നമ്മൾ അദ്ഭുതപ്പെടേണ്ടെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ആളുകൾ പറയുന്നത്. 

കഴിഞ്ഞ വർഷം ദീപാവലിക്ക് നിതാ അംബാനിക്ക് മുകേഷ് അംബാനി സമ്മാനമായി നൽകിയ ബ്ലാക് ബാഡജ് എഡിഷനിയാണ് വരന് സഞ്ചരിക്കാനുള്ള അലംങ്കരിച്ച വാഹനമാക്കി മാറ്റിയിരിക്കുന്നത്. റോൾസ് റോയ്സ് ഫാന്റം, മെഴ്സിഡീസ് ബെൻസ് എസ്‍ക്ലാസ് തുടങ്ങി നിരവധി കാറുകൾ കല്യാണ വാഹനത്തിന് അകംമ്പടിയായി പോകുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളിലുണ്ട്. 

ഏകദേശം ഒൻപത് റോൾസ് റോയ്‌സ് കള്ളിൻ എസ്‍യുവികളാണ് അംബാനിക്കുള്ളത്. 6.75 ലീറ്റർ ട്വിൻ ടർബോ വി 12 എൻജിനാണ് റോൾസ് റോയ്‌സ് കള്ളിനാൻ ബ്ലാക്ക് ബാഡ്ജിന്റെ ശക്തി. 600 ബി എച്ച് പി കരുത്തും 900 എൻ എം ടോർക്കുമിത് ഉല്പാദിപ്പിക്കും. സാധാരണ കള്ളിനാനെ അപേക്ഷിച്ച് 29 ബി എച്ച് പിയും 50 എൻ എം ടോർക്കും കൂടുതലുണ്ട്.

English Summary:

Anant Ambani’s Wedding Car Has To Be India’s Most Decorated Rolls Royce, Ever!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com