ADVERTISEMENT

മഴക്കാലമാണ്, റോഡിൽ നനവുണ്ടാകുമെന്നും തെന്നൽ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നിൽ കണ്ടുകൊണ്ടു വേണം ഈ സമയങ്ങളിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യാൻ. അല്ലാത്തപക്ഷം ഇതുപോലെയുള്ള അപകടങ്ങൾക്കു സാധ്യതയുണ്ടെന്നതിന് ഉദാഹരണമാണ് ഈ വിഡിയോ. അമിതവേഗത്തിലോടിച്ച രണ്ടു കാറുകളാണ്  റോഡിൽ തെന്നി നീങ്ങി അപകടമുണ്ടായത്. അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്. മത്സരയോട്ടം നടത്തിയതാണ് ഇത്തരമൊരു ആപത്തിലേക്ക് വഴിവെച്ചതെന്നാണ് പ്രത്യക്ഷത്തിലുള്ള നിഗമനം. 

തിരക്കേറിയ ദേശീയപാതയിൽ ടൊയോട്ട ഫോർച്യൂണറും ഹോണ്ട സിറ്റിയും തമ്മിലായിരുന്നു വേഗപ്പോര്. അമിത വേഗത്തിലായതു കൊണ്ടുതന്നെ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ഫോർച്യൂണർ, ഹോണ്ട സിറ്റിയിൽ ഇടിക്കുകയും ഇരുവാഹനങ്ങളും നനഞ്ഞു കിടന്ന ദേശീയപാതയിലൂടെ ഏറെ ദൂരം തെന്നിനീങ്ങുകയും ചെയ്തു. രണ്ടു വാഹനങ്ങളും ഡിവൈഡറിൽ ഇടിക്കുന്നതും വിഡിയോയിൽ കാണുവാൻ കഴിയും. അപകടത്തിൽ ആർക്കും തന്നെയും സാരമായ പരിക്കുകൾ ഇല്ല എന്നതാണ് ആശ്വാസകരം. 

ഡിവൈഡറിൽ ഇടിച്ചതിന്റെ ഫലമായി രണ്ടുവാഹനങ്ങൾക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. എസ്‌യുവിയുടെ മുൻബമ്പർ പൂർണമായും തകർന്നു. സിറ്റിയുടെ മുൻബമ്പറിന്റെ ഇടതു ഭാഗം ഇടിയുടെ ആഘാതത്തിൽ തെറിച്ചു പോയി. ഇതൊഴിച്ചു നിർത്തിയാൽ വാഹനത്തിനു മറ്റുകേടുപാടുകൾ ഒന്നും തന്നെയില്ലെന്നു മാത്രമല്ല, യാത്രികർക്കു ആർക്കും തന്നെയും പരിക്കുകളുമില്ല.

English Summary:

Two Cars Skid and Crash in Rainy Weather: Viral Video Highlights Road Safety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com