ADVERTISEMENT

ഥാറിന്റെ അഞ്ച് ഡോർ മോഡൽ റോക്സിന്റെ വില 12.99 ലക്ഷം രൂപ മുതൽ. പെട്രോൾ മോഡലിന് 12.99 ലക്ഷം രൂപ മുതലും ഡീസൽ മോഡലിന് 13.99 ലക്ഷം രൂപ മുതലുമാണ് വില ആരംഭിക്കുന്നത്. മറ്റു മോഡലുകളുടെ വില മഹീന്ദ്ര പ്രഖ്യാപിച്ചിട്ടില്ല, സ്വാതന്ത്ര ദിനത്തിൽ പ്രഖ്യാപിക്കും എന്നാണ് കമ്പനി അറിയിക്കുന്നത്. 

thar-roxx-2

ബേസ് ആണ് ബേസിക് അല്ല

ബേസ് മോഡലാണെങ്കിലും ബേസിക് അല്ലെന്ന് അറിയിച്ചു കൊണ്ടാണ് റോക്സ് വിപണിയിൽ എത്തിയത്. പെട്രോൾ എൻജിന് 119 കിലോവാട്ട് കരുത്തും 330 എൻഎം ടോർക്കുമുണ്ട്. ഡീസൽ എൻജിന് 111.9 കിലോവാട്ട് കരുത്തും 330 എൻഎം ടോർക്കും. ‌ഡ്യുവൽ ടോൺ മെറ്റല്‍ ടോപ്, എൽഇഡി പ്രൊജക്റ്റർ ഹെഡ്‌ലാംപ്, എൽഇഡി ടെയിൽ ലാംപ്, 26.03 സെന്റീമീറ്റർ ടച്ച് സക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പുഷ് ബട്ടൻ സ്റ്റാർട്ട്, റിയർ എസി വെന്റ്, യുഎസ്ബി–സി പോർട്ട്, ഇലക്ട്രിക് പവർ സ്റ്റിയറിങ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ആറ് എയർ ബാഗുകൾ, ഇഎസ്‌സി, ബ്രേക് ലോക് ഡിഫ്രൻഷ്യൽ, പ്രീമിയം എംബോസിഡ് ഫാബ്രിക് അപ്ഹോൾസറി തുടങ്ങിയ ഫീച്ചറുകൾ ബേസ് മോഡലിലുണ്ട്.

thar-roxx-1

എന്‍ജിന്‍ 

2009 മുതല്‍ മഹീന്ദ്ര വിവിധ മോഡലുകള്‍ക്ക് ഉപയോഗിക്കുന്ന mHawk എന്‍ജിന്‍ തന്നെയാണ് ഥാര്‍ റോക്‌സിലും. സ്മൂത്തായ ഡ്രൈവിങിനൊപ്പം കാര്യക്ഷമതക്കും കരുത്തിനും പേരുകേട്ട എന്‍ജിനാണിത്. mHawk Gen2 ഡീസല്‍ എന്‍ജിനാണ് ഥാര്‍ റോക്‌സിൽ. 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ 150 എച്ച്പി മുതല്‍ 172 എച്ച്പി വരെ കരുത്തും 330എന്‍എം മുതല്‍ 380എന്‍എം വരെ പരമാവധി ടോര്‍ക്കും വിവിധ മോഡലുകള്‍ക്കായി പുറത്തെടുക്കും. 

thar-roxx-6

സ്‌കോര്‍പിയോ എന്‍, എക്‌സ് യു വി 700 എന്നിവയില്‍ ഉപയോഗിക്കുന്ന 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് മറ്റൊരു എന്‍ജിന്‍ ഓപ്ഷന്‍. എന്‍ട്രി ലെവല്‍ മോഡലില്‍ 160 എച്ച്പി കരുത്തും 330എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഉയര്‍ന്ന വകഭേദത്തില്‍ ഇതേ എന്‍ജിന്‍ 175എച്ച്പി കരുത്തും 380എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കുക. 

thar-roxx-5

എന്താണ് വ്യത്യാസം?

നിലവില്‍ വിപണിയിലുള്ള ഥാറിനേക്കാള്‍ എന്തൊക്കെയാണ് 5 ഡോര്‍ ഥാറില്‍ വ്യത്യാസങ്ങളുണ്ടാവുകയെന്നതാണ് മില്യണ്‍ ഡോളര്‍ ചോദ്യം. ആദ്യത്തെ ഉത്തരം പിന്നില്‍ രണ്ടു ഡോറുകള്‍ കൂടി ചേരുന്നതോടെ വാഹനം കൂടുതല്‍ ഫാലിമി ഫ്രണ്ട്‌ലിയാവുമെന്നതാണ്. കൂടുതല്‍ വലിയ വീല്‍ബേസാണ് മറ്റൊരു സവിശേഷത. സ്‌കോര്‍പിയോ എന്നിലെ ലാഡര്‍ ഫ്രെയിം ചേസിസിനോടാണ് പുതിയ ഥാറിന് സാമ്യത കൂടുതല്‍. സ്‌കോര്‍പിയോ എന്നിന്റെ സസ്‌പെന്‍ഷനും പുതിയ ഥാറിലേക്കെത്തുന്നതോടെ റോഡിലെ പ്രകടനം മെച്ചപ്പെടും. 

thar-roxx-4

പുതിയ ഥാര്‍ റോക്‌സിന്റെ ഗ്രില്‍ ഡബിള്‍ സ്റ്റാക്ഡ് സിക്‌സ് സ്ലോട്ട് ഡിസൈനിലാണ് വരുന്നത്. 3 ഡോര്‍ ഥാറില്‍ ഇത് സെവന്‍ സ്ലോട്ട് വണ്‍ ഡിസൈനിലായിരുന്നു. ഥാറിന്റെ പ്രധാന ഡിസൈന്‍ സവിശേഷതകളിലൊന്നായ വൃത്താകൃതിയിലുള്ള ഹെഡ്‌ലാംപ് തുടരുന്നുണ്ട്. എന്നാല്‍ എല്‍ഇഡി പ്രൊജക്ടര്‍ ലാംപും പുതിയ C രൂപത്തിലുള്ള ഡിആര്‍എല്ലുകളുമാണ് 5 ഡോര്‍ ഥാറിലുണ്ടാവുക. 

thar-roxx-3

ഫീച്ചറുകള്‍

ഫീച്ചറുകളുടെ കാര്യത്തിലും പുതിയ ഥാര്‍ റോക്‌സ് മുന്നിലാണ്. കൂടുതല്‍ വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, 360 ഡിഗ്രി ക്യാമറ, പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട്, ഫ്രണ്ട് ആന്റ് സെന്റര്‍ ആംറെസ്റ്റ്, ലെതറേറ്റ് സീറ്റ് അപ്ഹോൾസറി, റിയര്‍ എസി വെന്റുകള്‍, ആറ് എയര്‍ബാഗുകള്‍, പനോരമിക് സണ്‍റൂഫ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. സുരക്ഷയുടെ കാര്യത്തിലും ഥാര്‍ റോക്‌സ് പിന്നിലല്ല. അഡാസ് ലെവല്‍ 2 സുരക്ഷാ ഫീച്ചറുകളാണ് ഥാര്‍ റോക്‌സില്‍ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. പിന്നിലും ഡിസ്‌ക് ബ്രേക്കുകളും ഥാര്‍ റോക്‌സിലുണ്ടാവും. 

thar-roxx-2

ഇത്രയേറെ ഫീച്ചറുകളും വലിപ്പവും ഡോറുകളുടെ എണ്ണവും കൂടുമെങ്കിലും ഥാര്‍ റോക്‌സ് 5 സീറ്റര്‍ വാഹനം തന്നെയായിരിക്കും. രണ്ടാം നിരയില്‍ ബെഞ്ച് സീറ്റാണ് നല്‍കിയിരിക്കുന്നത്. നടുവിലായി ആംറെസ്റ്റുകളും നല്‍കിയിരിക്കുന്നു. വലിപ്പം വര്‍ധിച്ചതിനൊപ്പം വാഹനത്തിന്റെ ബൂട്ട് സ്‌പേസിലും വര്‍ധനവുണ്ടായിട്ടുണ്ട്. 3 ഡോര്‍ ഥാറിന്റെ ഈ പരിമിതിയും പുതിയ 5 ഡോര്‍ ഥാര്‍ റോക്‌സ് മറികടക്കുന്നു. 

English Summary:

Thar Roxx Launched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com