ADVERTISEMENT

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഥാറിന്റെ അഞ്ച് ഡോർ മോഡൽ റോക്സിന്റെ വില പ്രഖ്യാപിച്ച് മഹീന്ദ്ര. ആറ് മോഡലുകളിലായി വിപണിയിലെത്തുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 12.99 ലക്ഷം രൂപ മുതൽ 20.49 ലക്ഷം രൂപ വരെയാണ്. പെട്രോൾ മോഡലിന്റെ വില 12.99 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയും ഡീസൽ മോഡലുകളുടെ വില 13.99 ലക്ഷം രൂപ മുതൽ 20.49 ലക്ഷം രൂപ വരെയുമാണ്. 

thar-roxx-price

ഥാർ റോക്സിന്റെ ടെസ്റ്റ് ഡ്രൈവ് സെപ്റ്റംബർ 14 മുതലും ബുക്കിങ് ഒക്ടോബർ മൂന്നു മുതലും ആരംഭിക്കും. വാഹനത്തിന്റെ വിതരണം ഒക്ടോബർ പകുതിയിലും ആരംഭിക്കുമെന്ന് മഹീന്ദ്ര അറിയിച്ചു. എംഎക്സ് 3 മുതൽ ഓട്ടമാറ്റിക് മോഡലും എഎക്സ്3എൽ എഡിഎഎസ് 2 ഫീച്ചറുകളും ആരംഭിക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചത്. ‌‌‌‌‌‌‌

mahindra-thar-roxx-6

എന്‍ജിന്‍ 

മഹീന്ദ്രയുടെ 2.2 ലീറ്റർ എംഹോക്ക് ഡീസൽ എൻജിനും എംസ്റ്റാലിയോൺ പെട്രോൾ എന്‍ജിനുമാണ് വാഹനത്തിൽ. ഡീസൽ എൻജിന് 128.6 കിലോവാട്ട് കരുത്തും 370 എൻഎം ടോർക്കുമുണ്ട്. പെട്രോൾ എൻജിന് 130 കിലോവാട്ട് കരുത്തും 380 എൻഎം ടോർക്കും. ആറു സ്പീഡ് മാനുവൽ, ഓട്ടമാറ്റിക് ഗിയർബോക്സുകളാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. സിപ്, സൂം ഡ്രൈവ് മോഡുകളാണ് റോക്സിന്. കൂടാതെ സ്നോ, സാന്റ്, മഡ് ടെറൈൻ മോഡുകളും. 

ബേസ് ആണ് ബേസിക് അല്ല

ബേസ് മോഡലാണെങ്കിലും ബേസിക് അല്ലെന്ന് അറിയിച്ചു കൊണ്ടാണ് റോക്സിന്റെ അടിസ്ഥാന മോഡൽ  വിപണിയിൽ എത്തിയത്. പെട്രോൾ എൻജിന് 119 കിലോവാട്ട് കരുത്തും 330 എൻഎം ടോർക്കുമുണ്ട്. ഡീസൽ എൻജിന് 111.9 കിലോവാട്ട് കരുത്തും 330 എൻഎം ടോർക്കും. ‌ഡ്യുവൽ ടോൺ മെറ്റല്‍ ടോപ്, എൽഇഡി പ്രൊജക്റ്റർ ഹെഡ്‌ലാംപ്, എൽഇഡി ടെയിൽ ലാംപ്, 26.03 സെന്റീമീറ്റർ ടച്ച് സക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പുഷ് ബട്ടൻ സ്റ്റാർട്ട്, റിയർ എസി വെന്റ്, യുഎസ്ബി–സി പോർട്ട്, ഇലക്ട്രിക് പവർ സ്റ്റിയറിങ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ആറ് എയർ ബാഗുകൾ, ഇഎസ്‌സി, ബ്രേക് ലോക് ഡിഫ്രൻഷ്യൽ, പ്രീമിയം എംബോസിഡ് ഫാബ്രിക് അപ്ഹോൾസറി തുടങ്ങിയ ഫീച്ചറുകൾ ബേസ് മോഡലിലുണ്ട്.

mahindra-thar-roxx-5

ഫീച്ചറുകള്‍

ഫീച്ചറുകളുടെ കാര്യത്തിലും പുതിയ ഥാര്‍ റോക്‌സ് മുന്നിലാണ്. കൂടുതല്‍ വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട്, നാലു വീലിലും ഡിസ്ക് ബ്രേക്(പെട്രോൾ എടി) ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, , വയർലെസ് ആൻഡ്രോയിഡ്, വയർഡ് ആപ്പിൾ കാർ പ്ലെ, ക്രൂസ് കൺട്രോൾ, വയർലെസ് ചാർജ്, വൺ ടച്ച് പവർ വിന്റോ, 360  ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ വിത്ത് ബ്ലൈന്റ് വ്യൂ മോണിറ്റർ, ഫ്രണ്ട് ആന്റ് സെന്റര്‍ ആംറെസ്റ്റ്, ലെതറേറ്റ് സീറ്റ് അപ്ഹോൾസറി, റിയര്‍ എസി വെന്റുകള്‍, ആറ് എയര്‍ബാഗുകള്‍, പനോരമിക് സണ്‍റൂഫ്,  9 സ്പീക്കറുകളും ഒരു സബ്‌വൂഫറുമുള്ള ഹർമൻ കാർഡൻ ഓഡിയോ സിസ്റ്റം, എൺപതിൽ അധികം കണക്റ്റഡ് കാർ ഫീച്ചറുകൾ, വെന്റിലേറ്റഡ് സീറ്റ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 

mahindra-thar-roxx-2

സുരക്ഷയുടെ കാര്യത്തിലും ഥാര്‍ റോക്‌സ് പിന്നിലല്ല. അഡാസ് ലെവല്‍ 2 സുരക്ഷാ ഫീച്ചറുകളാണ് ഥാര്‍ റോക്‌സില്‍ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി 10 ഫീച്ചറുകളുള്ള ലെവൽ 2 എഡിഎഎസ്, ട്രാക്ഷൻ കൺട്രോൾ,  ഓട്ടോ ഡിമ്മിങ് ഇന്റേണൽ റിയർവ്യൂ മിറർ, ഓട്ടമാറ്റിക് എമർജെൻസി ബ്രേക്കിങ്, ഇലക്ട്രോണിക് പാർക് ബ്രേക് വിത്ത് ഓട്ടോഹോൾഡ് എന്നിവയുമുണ്ട്. ഉയർന്ന മോഡലിൽ ആർ 19 ഇഞ്ച് അലോയ് വീലുകളും ബാക്കി മോഡലുകളിൽ ആർ18 സ്റ്റീൽ വീലുകളുമാണ്. 

mahindra-thar-roxx-4

ഇത്രയേറെ ഫീച്ചറുകളും വലിപ്പവും ഡോറുകളുടെ എണ്ണവും കൂടുമെങ്കിലും ഥാര്‍ റോക്‌സ് 5 സീറ്റര്‍ വാഹനം തന്നെയായിരിക്കും. രണ്ടാം നിരയില്‍ ബെഞ്ച് സീറ്റാണ് നല്‍കിയിരിക്കുന്നത്. നടുവിലായി ആംറെസ്റ്റുകളും നല്‍കിയിരിക്കുന്നു. വലിപ്പം വര്‍ധിച്ചതിനൊപ്പം വാഹനത്തിന്റെ ബൂട്ട് സ്‌പേസിലും വര്‍ധനവുണ്ടായിട്ടുണ്ട്. 3 ഡോര്‍ ഥാറിന്റെ ഈ പരിമിതിയും പുതിയ 5 ഡോര്‍ ഥാര്‍ റോക്‌സ് മറികടക്കുന്നു. 

mahindra-thar-roxx-3

ഫാലിമി ഫ്രണ്ട്‌ലി

പിന്നില്‍ രണ്ടു ഡോറുകള്‍ കൂടി ചേരുന്നതോടെ വാഹനം കൂടുതല്‍ ഫാലിമി ഫ്രണ്ട്‌ലിയാവുമെന്നതാണ്. കൂടുതല്‍ വലിയ വീല്‍ബേസാണ് മറ്റൊരു സവിശേഷത. സ്‌കോര്‍പിയോ എന്നിലെ ലാഡര്‍ ഫ്രെയിം ചേസിസിനോടാണ് പുതിയ ഥാറിന് സാമ്യത കൂടുതല്‍. സ്‌കോര്‍പിയോ എന്നിന്റെ സസ്‌പെന്‍ഷനും പുതിയ ഥാറിലേക്കെത്തുന്നതോടെ റോഡിലെ പ്രകടനം മെച്ചപ്പെടും. 

mahindra-thar-roxx

പുതിയ ഥാര്‍ റോക്‌സിന്റെ ഗ്രില്‍ ഡബിള്‍ സ്റ്റാക്ഡ് സിക്‌സ് സ്ലോട്ട് ഡിസൈനിലാണ് വരുന്നത്. 3 ഡോര്‍ ഥാറില്‍ ഇത് സെവന്‍ സ്ലോട്ട് വണ്‍ ഡിസൈനിലായിരുന്നു. ഥാറിന്റെ പ്രധാന ഡിസൈന്‍ സവിശേഷതകളിലൊന്നായ വൃത്താകൃതിയിലുള്ള ഹെഡ്‌ലാംപ് തുടരുന്നുണ്ട്. എന്നാല്‍ എല്‍ഇഡി പ്രൊജക്ടര്‍ ലാംപും പുതിയ C രൂപത്തിലുള്ള ഡിആര്‍എല്ലുകളുമാണ് 5 ഡോര്‍ ഥാറിലുണ്ടാവുക. 

English Summary:

Mahindra Thar Roxx Launched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com