ADVERTISEMENT

കാത്തിരിപ്പിനൊടുവില്‍ ഥാര്‍ റോക്‌സിന്റെ വിലയും ഫീച്ചറുകളും പുറത്തുവിട്ട് മഹീന്ദ്ര. എന്‍ട്രി ലെവല്‍ പെട്രോള്‍ വകഭേദത്തിന് 12.99 ലക്ഷം രൂപയും എന്‍ട്രി ലെവല്‍ ഡീസല്‍ വകഭേദത്തിന് 13.99 ലക്ഷം രൂപയുമാണ് വിലയിട്ടിരിക്കുന്നത്. മൂന്നു ഡോര്‍ ഥാറിനെ അപേക്ഷിച്ച് 1.64 ലക്ഷം രൂപ കൂടുതലാണ് 5 ഡോര്‍ ഥാര്‍ റോക്‌സിന്. ഒക്ടോബര്‍ രണ്ടു മുതല്‍ ബുക്കിങ് സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുള്ള മഹീന്ദ്ര ടെസ്റ്റ് ഡ്രൈവ് സെപ്തംബര്‍ 14 മുതല്‍ ആരംഭിക്കുമെന്നും ഒക്ടോബര്‍ 12 മുതല്‍ ഥാര്‍ റോക്‌സ് ഉടമകളുടെ കൈവശം എത്തുമെന്നും വ്യക്തമാക്കുന്നു.

എക്‌സ്റ്റീരിയര്‍

പുറംമോടിയില്‍ ഫ്രണ്ട് ഗ്രില്‍ മുതല്‍ തന്നെ മാറ്റങ്ങള്‍ തുടങ്ങുന്നു. ആറായി തരം തിരിച്ചിരിക്കുന്ന ഗ്രില്ലാണ് 5 ഡോര്‍ ഥാറിലുള്ളത്. 3 ഡോര്‍ ഥാറില്‍ ഇത് ഏഴാക്കിയാണ് തിരിച്ചിരുന്നത്. ഹെഡ്‌ലാംപ് സി രൂപത്തില്‍ തന്നെയാണ് വരുന്നത്. എല്‍ഇഡി പ്രൊജക്ടറും സി രൂപത്തിലുള്ള ഡിആര്‍എല്ലും വരുന്നു. വീതിയേറിയ മുന്നിലെ ബംപര്‍ 5 ഡോര്‍ ഥാറിനെ 3 ഡോര്‍ ഥാറില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നുണ്ട്. 

mahindra-thar-roxx-3

19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് റോക്‌സിന്റെ ഉയര്‍ന്ന വകഭേദങ്ങള്‍ക്ക്. മിഡ് വേരിയന്റുകളില്‍ 18 ഇഞ്ച് അലോയ് വീലുകള്‍. 3 ഡോര്‍ ഥാറിന്റേതിനു സമാനമാണ് മുന്നിലെ ഡോറുകള്‍. പിന്‍ ഡോറുകളിലെ ഹാന്‍ഡില്‍ മുകളിലേക്കു കയറ്റിയിരിക്കുന്നു. ഇവി കണ്‍സെപ്റ്റിലേതു പോലെ പിന്നിലെ ക്വാര്‍ട്ടര്‍ ഗ്ലാസ് ത്രികോണാകൃതിയിലാണ് നല്‍കിയത്. കറുപ്പ് റൂഫുള്ള ഡ്യുവല്‍ ടോണ്‍ പെയിന്റാണ് ഭൂരിഭാഗം വകഭേദങ്ങള്‍ക്കും. പിന്നില്‍ ഒറ്റനോട്ടത്തില്‍ 3 ഡോര്‍ ഥാറിനോട് സാദൃശ്യമുണ്ടെങ്കിലും ടെയില്‍ ലാംപിലും സി രൂപത്തിലുള്ള എല്‍ഇഡിയിലും ടെയില്‍ ഗേറ്റ് ഡിസൈനിലും മാറ്റങ്ങള്‍ കാണാനാവും. റിയര്‍ വൈപ്പറും വാഷറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൂട്ട് സ്‌പേസിലും വര്‍ധനവുണ്ട്. 

mahindra-thar-roxx-9

ഇന്റീരിയറും ഫീച്ചറുകളും

3 ഡോര്‍ ഥാറിന് സമാനമായ ഡാഷ് ബോര്‍ഡാണ് റോക്‌സിന്. എന്നാല്‍ പ്രീമിയം ലുക്കിനായി ഡാഷ് ബോര്‍ഡിലും ഡോര്‍ പാഡിലും സോഫ്റ്റ് ടച്ച് മെറ്റീരിയല്‍സ് നല്‍കിയിട്ടുണ്ട്. ഡാര്‍ക്ക് ബ്രൗണ്‍ ഡാഷ് ബോര്‍ഡ്. ഡ്യുവല്‍ ടോണ്‍ തീമിലാണ് ഇന്റീരിയര്‍. ഇന്‍ഫോടെയിന്‍മെന്റിനും ഇന്‍സ്ട്രുമെന്റേഷനുമായി രണ്ട് 26.03 സെന്റീ മീറ്റർ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 26.03 സെ.മീ ‍ഡിജിറ്റൽ ക്ലസ്റ്റർ. ഹാന്‍ഡ് ബ്രേക്ക് ഇലക്ട്രോണിക്കാണ്. 

mahindra-thar-roxx-8

ഉയര്‍ന്ന വകഭേദങ്ങളില്‍ മുന്‍ നിരയില്‍ കൂള്‍ഡ് സീറ്റ് ഫീച്ചറും ആംബിയന്റ് ലൈറ്റിങും വയര്‍ലെസ് ചാര്‍ജിങ് പാഡും ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും ഉണ്ട്. പിന്നിലെ സീറ്റുകളില്‍ ഡിക്ലൈന്‍ ഫങ്ഷനുണ്ട്. നാലും പവര്‍ വിന്‍ഡോകളാണ്. മുന്നില്‍ സ്ലൈഡിങ് ആംറെസ്റ്റാണ്. കൂള്‍ഡ് ഗ്ലൗ ബോക്‌സും റിമോട്ട് ഫ്യുവല്‍ ഓപണിങ് സെറ്റ്അപ്പും ഥാര്‍ റോക്‌സിലുണ്ട്. എല്ലാ വകഭേദങ്ങളുടേയും വിലയും കളര്‍ വേരിയന്റ്‌സിന്റെ വിശദാംശങ്ങളും ഇപ്പോഴും മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല. എങ്കിലും മഹീന്ദ്ര പുറത്തുവിട്ട ഥാര്‍ റോക്‌സ് മോഡലുകളുടെ ഫീച്ചറുകള്‍ വിശദമായി നോക്കാം. 

mahindra-thar-roxx-6

മഹീന്ദ്ര ഥാര്‍ റോക്‌സ് എംഎക്‌സ് 1

വില 12.99 ലക്ഷം മുതല്‍ 13.99 ലക്ഷം രൂപവരെ. എന്‍ജിന്‍ ഓപ്ഷനുകള്‍- 2.0 ലീറ്റര്‍ പെട്രോള്‍, 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍(2WD). ട്രാന്‍സ്മിഷന്‍- 6 സ്പീഡ് മാനുവല്‍. 

ആറ് എയര്‍ ബാഗ്, 3 പോയിന്റ് സീറ്റ് ബെല്‍റ്റ് എല്ലാ സീറ്റിലും, സീറ്റ് ബെല്‍റ്റ് പ്രീ ടെന്‍ഷനേഴ്‌സ്(ഫ്രണ്ട്), ഹൈറ്റ് അഡ്ജസ്റ്റ്‌മെന്റ് സീറ്റ് ബെല്‍റ്റ്(ഫ്രണ്ട്), ഡേ/ നൈറ്റ് IRVM, ഇംപാക്ട് സെന്‍സിങ് ഓട്ടോ ഡോര്‍ അണ്‍ലോക്ക്, ഇമ്മൊബിലൈസര്‍, ISOFIX, ഇഎസ്‌സി, ഇബിഡി, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം ആന്റ് കോര്‍ണര്‍ ബ്രേക്കിങ് കണ്‍ട്രോള്‍, എന്‍ജിന്‍ ഡ്രാഗ് ടോര്‍ക്ക് കണ്‍ട്രോള്‍, വെഹിക്കിള്‍ ഡൈനാമിക്‌സ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ്, ഡിസെന്റ് കണ്‍ട്രോള്‍, എച്ച്ബിഎ, ടിസിഎസ്, ആര്‍ഒഎം, എമര്‍ജന്‍സി സ്റ്റോപ് സിഗ്നല്‍, ബിഎല്‍ഡി, ബ്രേക്ക് ഡിസ്‌ക് വൈപിങ്, 4 സ്പീക്കറുകള്‍,  26.03 സെ.മീ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, അനലോഗ് ഡയല്‍സ് വിത്ത് എംഐഡി ക്ലസ്റ്റര്‍, സ്റ്റീറിങ് മൗണ്ടഡ് കണ്‍ട്രോള്‍സ്, ഡ്രൈവര്‍ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്‌മെന്റ്, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, ഡാഷ്‌ബോര്‍ഡ് ഗ്രാബ് ഹാന്‍ഡില്‍ ഫോര്‍ പാസഞ്ചര്‍, ലഗേജ് നെറ്റ് ഹുക്ക് ഇന്‍ ബൂട്ട്‌സ്‌പേസ്, സണ്‍ഗ്ലാസ് ഹോള്‍ഡര്‍, സണ്‍ വൈസര്‍ വിത്ത് ടിക്കറ്റ് ഹോള്‍ഡര്‍, സ്ലൈഡിങ് ആംറെസ്റ്റ്, 60:40  സ്പ്ലിറ്റ് റിയര്‍ സീറ്റ് വിത്ത് മള്‍ട്ടിപോയിന്റ് റിക്ലൈന്‍, HVAC, റിയര്‍ എസി വെന്റുകള്‍, മുന്നിലും പിന്നിലും പവര്‍ വിന്‍ഡോസ്, ഫോളോ മി ഹോം ഹെഡ്‌ലാംപ്, റൂഫ് ലാംപ്(റിയര്‍), 12 വി പവര്‍ ഔട്ട്‌ലെറ്റ്, റിയര്‍ യുഎസ്ബി പോര്‍ട്ട് സി ടൈപ്പ് 15 W, സ്പീഡ് സെന്‍സിങ് ഓട്ടോ ഡോര്‍ ലോക്ക്, റിമോട്ട് സെന്‍ട്രല്‍ ലോക്കിങ്, എംബോസ്ഡ് ഫാബ്രിക് അപോള്‍സ്ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ്, ടയര്‍ ഡയറക്ഷന്‍ മോണിറ്ററിങ് സിസ്റ്റം, 18 ഇഞ്ച് സ്റ്റീല്‍ വീല്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്റര്‍ ഓണ്‍ ഫെന്‍ഡര്‍, എല്‍ഇഡി ടെയില്‍ ലാംപ് വിത്ത് മൗണ്ടഡ് സ്റ്റോപ് ലാംപ്, ആന്റിന ഓണ്‍ ഫെന്‍ഡര്‍, പാര്‍ക്കിങ് സെന്‍സറുകള്‍, ഓള്‍ മെറ്റാലിക് ബോഡി ഷെല്‍, സ്‌കിഡ് പ്ലേറ്റ്‌സ്, സ്പ്ലിറ്റ് ടെയില്‍ഗേറ്റ്, സൈഡ് ഫൂട്ട്‌സ്റ്റെപ്. 

mahindra-thar-roxx-1

മഹീന്ദ്ര ഥാര്‍ റോക്‌സ് എംഎക്‌സ്3

വില 14.99 ലക്ഷം മുതല്‍ 17.49 ലക്ഷം രൂപ വരെ. എന്‍ജിന്‍ ഓപ്ഷന്‍- 2.0 ലീറ്റര്‍ പെട്രോള്‍, 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍(2WD). ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ - ഓട്ടമാറ്റിക് ആന്റ് മാനുവല്‍. 

എംഎക്‌സ്1 നേക്കാള്‍ കൂടുതലുള്ള ഫീച്ചറുകള്‍- റിയര്‍ ക്യാമറ, റിയര്‍ ഡിസ്‌ക് ബ്രേക്ക്(ജി-എടി മാത്രം), ജെന്‍ 2 അഡ്വെഞ്ചര്‍ സ്റ്റാറ്റിസ്റ്റിക്‌സ്, കോംപാസ്, റോള്‍ ആന്റ് പിച്ച്, ഓള്‍ട്ടിമീറ്റര്‍, 26.03 സെ.മീ എച്ച്ഡി ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ(വയേഡ് ആന്റ് വയര്‍ലെസ്), ആപ്പിള്‍ കാര്‍പ്ലേ(വയേഡ്), വയര്‍ലെസ് ചാര്‍ജിങ്, റിയര്‍ സീറ്റ് ആംറെസ്റ്റ് വിത്ത് കപ്പ് ഹോള്‍ഡര്‍, ഡ്രൈവര്‍ പവര്‍ വിന്‍ഡോ വണ്‍ ടച്ച് അപ്പ്/ഡൗണ്‍, ഇലക്ട്രിക് അഡ്ജസ്റ്റ് ORVM, റിയര്‍ വൈപ്പര്‍+ വാഷര്‍, റിയര്‍ ഡിഫോഗര്‍, ഫ്രണ്ട് യുഎസ്ബി പോര്‍ട്ട്, ക്രൂസ് കണ്‍ട്രോള്‍, സ്‌പെയര്‍ വീല്‍ കവര്‍, ഡ്രൈവ് മോഡുകള്‍, XPLOR ടെറൈന്‍ മോഡുകള്‍ സ്‌നോ, സാന്‍ഡ്, മഡ്(RWD). 

mahindra-thar-roxx-2

മഹീന്ദ്ര ഥാര്‍ റോക്‌സ് എഎക്‌സ്3എല്‍

വില - 16.99 ലക്ഷം രൂപ. എന്‍ജിന്‍- 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍(2WD), ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍- മാനുവല്‍. 

എംഎക്‌സ്3യേക്കാള്‍ കൂടുതലുള്ള ഫീച്ചറുകള്‍. 

ഇ കാള്‍ ആന്റ് എസ്ഒഎസ് ഫങ്ഷന്‍, റിയര്‍ ഡിസ്‌ക് ബ്രേക്ക്, അഡ്രനോക്‌സ് കണക്ടഡ് കാര്‍ ഫീച്ചറുകള്‍, സ്മാര്‍ട്ട് വിയറബിള്‍ സപ്പോര്‍ട്ട്, ഡിടിഎസ് സൗണ്ട് സ്‌റ്റേജിങ്, 26.03 സെ.മീ എച്ച്ഡി ഡിജിറ്റല്‍ ക്ലസ്റ്റര്‍, ഇന്‍ബില്‍റ്റ് നാവിഗേഷന്‍ ബൈ മാപ്പ്‌മൈഇന്ത്യ, വയേഡ് ആന്റ് വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ ആന്റ് ആന്‍ഡ്രോയിഡ് ഓട്ടോ, ഇലക്ട്രിക് പാര്‍ക്ക് ബ്രേക്ക് വിത്ത് ഓട്ടോ ഹോള്‍ഡ്, ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകള്‍, ഫുള്ളി ഓട്ടമാറ്റിക്ക് ടെപറേച്ചര്‍ കണ്‍ട്രോള്‍, ആക്ടീവ് കാര്‍ബണ്‍ ഫില്‍റ്റര്‍, ഓട്ടോ ഹെഡ്‌ലാംപ്, ഓട്ടോ വൈപ്പര്‍, ഫ്രണ്ട് യുഎസ്ബി പോര്‍ട്ട്, അക്വസ്റ്റിക് വിന്‍ഡ്ഷീല്‍ഡ്. 

mahindra-thar-roxx

മഹീന്ദ്ര ഥാര്‍ റോക്‌സ് എംഎക്‌സ് 5

വില -16.49 ലക്ഷം മുതല്‍ 18.49 ലക്ഷം രൂപ വരെ. 4WD മോഡലിന്റെ വില പുറത്തുവിട്ടിട്ടില്ല. എന്‍ജിന്‍- 2.0 ലീറ്റര്‍ പെട്രോള്‍, 2.2 ലീറ്റര്‍ ഡീസല്‍(2WD, 4WD). ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍- മാനുവല്‍, ഓട്ടമാറ്റിക്. 

എഎക്‌സ്3എല്‍ വകഭേദത്തിന്റെ ഫീച്ചറുകള്‍ക്ക് പുറമേയുള്ള ഫീച്ചറുകള്‍- ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, പാര്‍ക്കിങ് സെന്‍സറുകള്‍, റിയര്‍ ഡിസ്‌ക് ബ്രേക്ക്, 4 സ്പീക്കേഴ്‌സ് + 2 ട്വീറ്റേഴ്‌സ്, ആന്‍ഡ്രോയിഡ് ഓട്ടോ(വയേഡ് ആന്റ് വയര്‍ലെസ്), ആപ്പിള്‍ കാര്‍പ്ലേ(വയേഡ്), റൂഫ് ലാംപ്(മുന്നിലും പിന്നിലും), ലെതറൈറ്റ് അപ്പോള്‍സ്ട്രി, ലെതര്‍ റാപ്പ്ഡ് സ്റ്റീറിങ്, സിംഗിള്‍ പേന്‍ സണ്‍റൂഫ്, ഫൂട്ട് വെല്‍ ലൈറ്റിങ്, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി പ്രൊജക്ടര്‍ ഫോഗ് ലാംപ്(മുന്നില്‍), ഡ്രൈവ് മോഡുകള്‍, 4XPLOR ടെറൈന്‍ മോഡുകള്‍(സ്‌നോ സാന്‍ഡ്, മഡ്)- ഡീസല്‍ 4x4, ഇലക്ട്രിക് ലോക്കിങ് ഡിഫറെന്‍ഷ്യല്‍ - ഡീസല്‍ 4x4. 

മഹീന്ദ്ര ഥാര്‍ റോക്‌സ് എഎക്‌സ്5എല്‍

വില- 18.99 ലക്ഷം രൂപ. 4WD വകഭേദത്തിന്റെ വില പുറത്തുവിട്ടിട്ടില്ല. എന്‍ജിന്‍- 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍. ട്രാന്‍സ്മിഷന്‍ - ഓട്ടമാറ്റിക്. 

എഎക്‌സ്3എല്‍, എംഎക്‌സ്5 വകഭേദങ്ങള്‍ക്കു പുറമേയുള്ള ഫീച്ചറുകള്‍- വയേഡ് ആന്റ് വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ക്രൗള്‍ സ്മാര്‍ട്ട്(ഡീസല്‍ 4x4 AT), ഇന്റലിടേണ്‍(ഡീസല്‍ 4x4 AT). 

mahindra-thar-roxx-7

മഹീന്ദ്ര ഥാര്‍ റോക്‌സ് എഎക്‌സ്7എല്‍

വില-19.99 ലക്ഷം മുതല്‍ 20.49 ലക്ഷം രൂപവരെ. 4WD വകഭേദത്തിന്റെ വില പുറത്തുവിട്ടിട്ടില്ല. എന്‍ജിന്‍ - 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍. ട്രാന്‍സ്മിഷന്‍- ഓട്ടമാറ്റിക്. 

അധിക ഫീച്ചറുകള്‍- 6 വേ പവേഡ് ഡ്രൈവര്‍ സീറ്റ്, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, പവര്‍ ഫോള്‍ഡിങ് ORVMs, ലെതറൈറ്റ് റാപ്പ് ഓണ്‍ ഡോര്‍ ട്രിംസ് +IP, ലെതറൈറ്റ് റാപ്ഡ് സ്റ്റീറിങ്(പ്രീമിയം), ഹര്‍മന്‍ കാര്‍ഡോണ്‍ ക്വാണ്ടം ലോജിക് പ്രീമിയം ഓഡിയോ, 6 സ്പീക്കര്‍+ 2ട്വീറ്റേഴ്‌സ്, സബ് വൂഫര്‍, ഫ്രണ്ട് വ്യൂ ക്യാമറ, ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, ഒബ്‌സ്റ്റക്കിള്‍ വ്യൂ, സറൗണ്ട് വ്യൂ ക്യാമറ, 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, പനോരമിക് സണ്‍റൂഫ്, 19 ഇഞ്ച് അലോയ് സ്‌പെയര്‍ വീല്‍. 

English Summary:

Mahindra Thar Roxx: Variants, Features, Prices Explained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com