ADVERTISEMENT

ന്യൂഡൽഹി∙ ഫാസ്ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) തുടങ്ങിയവയിലെ ബാലൻസ് തുക തീരുമ്പോൾ ഓരോ തവണയും റീചാർജ് ചെയ്യുന്നത് ഇനി ഒഴിവാക്കാം. ഇതിനുള്ള സംവിധാനം ഉടൻ ലഭ്യമാക്കണമെന്ന് ആർബിഐ ഇന്നലെ ഉത്തരവിട്ടു. നിശ്ചിത തുക സെറ്റ് ചെയ്താൽ ബാലൻസ് ഇതിലും താഴെപ്പോകുമ്പോഴൊക്കെ തനിയെ റീചാർജ് ആകും. 

ഉദാഹരണത്തിന് നിങ്ങളുടെ ഫാസ്ടാഗ് അക്കൗണ്ടിൽ 1,000 രൂപയുണ്ടെന്നു കരുതുക. ബാലൻസ് തീരുമ്പോൾ ഓരോ തവണയും റീചാർജ് ചെയ്യണം. ഇതിനു പകരം, ബാലൻസ് 200 രൂപയിൽ താഴെപ്പോകുമ്പോൾ 1,000 രൂപയ്ക്ക് റീചാർജ് ചെയ്യണമെന്ന് നിങ്ങൾക്ക് സെറ്റ് ചെയ്യാം. ബാലൻസ് കുറയുമ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഫാസ്ടാഗ് റീചാർജ് ചെയ്യും. ബാലൻസ് എത്രയുണ്ടെന്ന് ആശങ്കപ്പെടേണ്ടതില്ലെന്നു ചുരുക്കം.

English Summary:

Say Goodbye to Low Balance: RBI Mandates Automatic Recharge for FASTag and NCMC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com