മാരുതി കാർ വാങ്ങിയോ? ഓഗസ്റ്റ് 31 മുതൽ മാവേലി വീട്ടിൽ വരും
Mail This Article
ദേ മാവേലി നിങ്ങളുടെ വീട്ടിലേക്ക് വിരുന്നെത്തുന്നു. ഓണത്തിന് മാറ്റ് കൂട്ടാൻ മഹാബലി മാത്രമല്ല, മലയാളികളുടെ പ്രിയങ്കരിയായ നടി സ്വാസികയും ഒപ്പമുണ്ട്. എന്നാൽ ഇത്തവണത്തെ ഓണം കളറായി. വെറുതേ അങ്ങ് മഹാബലി വരില്ല, അതിനൊരു കാരണമുണ്ട്. നിങ്ങള്‍ ഈ പൊന്നിൽ ചിങ്ങമാസത്തിൽ
മാരുതി കാർ വാങ്ങിയോ? എങ്കിൽ തീർച്ചയായും മാവേലി നിങ്ങളുടെ വീട്ടിലെത്തും. ഓഗസ്റ്റ് 31 മുതലാണ് സന്ദർശനം. മനോരമ ഓൺലൈനും മാരുതി സുസുകി അരീനയും സംയുക്തമായി അവതരിപ്പിക്കുന്ന‘മാരുതി മഹാബലി @ ഹോം’ പരിപാടിയോട് അനുബന്ധിച്ചാണ് മാവേലി വീട്ടിൽ എത്തുന്നത്.
ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 12 വരെയാണ് പരിപാടി നടക്കുന്നത്. മഹാബലിയും നടി സ്വാസികയും നിങ്ങളോടൊപ്പം ഓണം ആഘോഷിക്കാനെത്തും. തിരഞ്ഞെടുക്കപ്പെട്ട വീടുകളിലും മാരുതി സുസുക്കി ഡീലർഷിപ്പിലും ഷോപ്പിങ് മാളുകളിലുമായിരിക്കും സ്വാസിക എത്തുക.
മനോരമ ഓൺലൈനും മാരുതി സുസുകി അരീനയും ചേർന്നാണ് നിങ്ങൾക്കായി ഈ സുവർണാവസരം ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ അടുത്തിടെ മാരുതി കാറുകൾ വാങ്ങിയവർക്കു ഇനി വാങ്ങാൻ ഇരിക്കുന്നവർക്കുമാണ് ഈ അവസരം. ആ ഭാഗ്യശാലി നിങ്ങളെങ്കില്‍ ഇത്തവണത്തെ ഓണം പൊടിപൊടിക്കാം. വീടുകളിൽ നേരിട്ടെത്തുന്ന മഹാബലി, അനുഗ്രഹവും ആശംസകളും നേരും. ഇതൊരു പുതുചരിത്രമായിരിക്കും. നിങ്ങളുടെ പുത്തൻ യാത്രയുടെ തുടക്കത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു കൂടിച്ചേരലാകും. ഇനി തകർപ്പനായി ഇത്തവണത്തെ ഓണം ആഘോഷമാക്കാം.