ADVERTISEMENT

സൗകര്യങ്ങളും സുരക്ഷയും മുൻനിർത്തിയാണ് പല പ്രശസ്തരും ആഡംബര വാഹനങ്ങൾ സ്വന്തമാക്കാറ്. അത്തരത്തിൽ വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ മുൻപന്തിയിലുള്ളവരാണ് സിനിമാതാരങ്ങൾ. ആ പട്ടികയിലേക്ക് മെഴ്സിഡീസ് ബെൻസിന്റെ മെയ്ബ എസ് 580 യുമായി എത്തിയിരിക്കുകയാണ് ബോളിവുഡിന്റെ പ്രിയപ്പെട്ട സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. 2.70 കോടി രൂപ എക്സ് ഷോറൂം വില വരുന്ന വാഹനം ഓൺ റോഡെത്തുമ്പോൾ വില 3 കോടി രൂപയിലെത്തും. ഡ്യൂവൽ ടോൺ നിറത്തിൽ കസ്റ്റമൈസ്‌ ചെയ്തതാണ് കരൺ ജോഹറിന്റെ ആഡംബര സെഡാൻ. പല സിനിമാതാരങ്ങളുടെയും പ്രിയപ്പെട്ട ഈ വാഹനം പ്രീമിയം ഫീച്ചറുകൾ കൊണ്ട് സമ്പന്നമാണ്. 

19 ഇഞ്ച് മോണോ ബ്ലോക്ക് അലോയ് വീലുകൾ, വെന്റിലേഷൻ, ഹീറ്റിങ്, കൂളിങ് എന്നിവയുള്ള നാപ്പ ലെതർ റിയർ സീറ്റുകൾ, 12.8 ഇഞ്ച് പോർട്രൈറ്റ് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിങ്ങനെ ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെ ഈ ആഡംബര സെഡാന് മെഴ്‌സിഡീസ് നൽകിയിട്ടുണ്ട്. 4.0 ലീറ്റർ ബൈ ടർബോ വി 8 മൈൽഡ് ഹൈബ്രിഡ് പെട്രോൾ എൻജിനാണ് കാറിന് കരുത്ത് പകരുന്നത്. വാഹനത്തിന്റെ പരമാവധി കരുത്ത് 496 ബി എച്ച് പി യും 700 എൻ എം ടോർക്കുമാണ്. 9 സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ്.

ബോളിവുഡിൽ നിന്നും കരൺ ജോഹറിനെ കൂടാതെ വിദ്യ ബാലൻ, അനിൽ കപൂർ, കങ്കണ റണൗത്ത്, ഷാഹിദ് കപൂർ, കിയാര അദ്വാനി തുടങ്ങിയ താരങ്ങളും മെയ്ബ 580 സ്വന്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com