ടാറ്റ കർവ് എത്തി, വില 9.99 ലക്ഷം മുതൽ
Mail This Article
കർവിന്റെ പെട്രോൾ, ഡീസൽ മോഡലുകൾ പുറത്തിറക്കി ടാറ്റ. പത്തു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 9.99 ലക്ഷം രൂപ മുതൽ 17.69 ലക്ഷം രൂപ വരെയാണ്. പെട്രോൾ മോഡലിന്റെ വില 9.99 ലക്ഷം രൂപ മുതൽ 14.69 ലക്ഷം രൂപ വരെയും ഡീസൽ മോഡലിന് 11.49 ലക്ഷം രൂപ മുതൽ 17.69 ലക്ഷം രൂപ വരെയും ഓട്ടമാറ്റിക് മോഡലിന് 12.49 ലക്ഷം രൂപ മുതൽ 16.49 ലക്ഷം രൂപ വരെയുമാണ് വില.
120 എച്ച്പി കരുത്തും 170 എൻഎം ടോർക്കുമുള്ള 1.2 ലീറ്റർ 3 സിലിണ്ടർ ടർബൊ പെട്രോൾ എൻജിൻ, 125 ബിഎച്ച്പി കരുത്തും 225 എൻഎം ടോർക്കുള്ള 1.2 ലീറ്റർ ടർബൊ പെട്രോൾ ഹൈപെറോൺ എൻജൻ, 118 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റർ ഡീസൽ എൻജിൻ എന്നിങ്ങനെ മൂന്ന് എൻജിൻ ഓപ്ഷനുകളോടെയാണ് വാഹനം ലഭിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ, ഡിസിടി ഓട്ടമാറ്റിക് എന്നീ ഗിയർബോക്സുകളിൽ വാഹനം ലഭിക്കും.
ഇന്റീരിയിലും ഇരു മോഡലുകള്‍ക്കും ഒരേ ലേഔട്ടാണ്. ഇലക്ട്രിക് മോഡലിന് വൈറ്റും ഗ്രേയും ചേർന്ന ലേഔട്ടാണെങ്കിൽ ഐസ് മോഡലിന് റെഡും ഗ്രേയും ഫിനിഷാണ്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനും 10.25 ഫുള്ളി ഡിജിറ്റൽ ഡ്രൈവര്‍ ഡിസ്‌പ്ലേയും വെന്റിലേറ്റഡ് മുന്‍ സീറ്റുകളും പനോരമിക് സണ്‍ റൂഫ് എന്നിവയുണ്ട്
സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, 360 ഡിഗ്രി കാമറ വിത്ത് ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങളുള്ള അഡാസ് ഫീച്ചറുകളുമായാണ് കര്‍വിന്റെ വരവ്. 20 അഡ്വാൻസിഡ് ഫീച്ചറുകളുള്ള എഡിഎഎസ് ലെവൽ 2 സാങ്കേതിക വിദ്യയാണ്. കൂടാതെ ഓട്ടമാറ്റിക്ക് ചാർജിങ് ലിഡ് ക്ലോസ്, ജെസ്റ്റർ കൺട്രോൾഡ് മോട്ടറൈസിഡ് ടെയിൽ ഗേറ്റ്, 500 ലീറ്റർ ബുട്ട് സ്പെയിസ് എന്നിവയുണ്ട്.