ADVERTISEMENT

പിതാവിന് ഹൃദയം നിറഞ്ഞൊരു ജന്മദിന സമ്മാനം നൽകിയിരിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം ജോൺ എബ്രഹാം. മഹീന്ദ്രയുടെ കോംപാക്ട് എസ് യു വിയായ എക്സ് യു വി  3 എക്സ് ഒ ആണ് പിതാവിനു ജോൺ പിറന്നാൾ സമ്മാനമായി നൽകിയത്. താരത്തിനേറെ ഇഷ്ടപ്പെട്ട സ്റ്റെൽത്ത് ബ്ലാക്ക് നിറമാണ് വാഹനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മഹീന്ദ്ര എക്സ് യു വി 3 എക്സ് ഒ, എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വിഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ എക്കാലത്തും താരത്തിന്റെ ഹീറോ ആയിരുന്ന വ്യക്തിക്കുള്ള വളരെ സവിശേഷമായ സമ്മാനമാണിതെന്നു സൂചിപ്പിച്ചിട്ടുണ്ട്. എക്സ് യു വി 3 എക്സ് ഒ ഡ്രൈവ് ചെയ്തു നോക്കിയെന്നും ഏറെ സംതൃപ്തനാണെന്നും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഈ ചെറിയ എൻജിൻ അതിശയിപ്പിച്ചു എന്നും ജോൺ എബ്രഹാം വിഡിയോയിൽ പറയുന്നുണ്ട്. 

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ എക്‌സ് യു വി 3എക്‌സ് ഒ ലഭ്യമാണ്. പെട്രോളില്‍ 111എച്ച്പി, 130എച്ച്പി കരുത്തുള്ള മാനുവല്‍, ഓട്ടമാറ്റിക് മോഡലുകളും ഡീസലില്‍ 117 എച്ച്പി കരുത്തുള്ള മാനുവല്‍ ഓട്ടമാറ്റിക് മോഡലുകളുമാണുള്ളത്. എക്സ്‌യുവി 300യ്ക്ക് ആകെ 25 വേരിയന്റുകളുണ്ടെങ്കിൽ എക്സ്‌യുവി 3എക്സ്ഓയിലേക്കെത്തുമ്പോള്‍ അത് 18 മാത്രമാണ്. ഓട്ടമാറ്റിക് മോഡലിന്റെ വില 9.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. സണ്‍റൂഫുള്ള MX2 PRO മോഡലിന്റെ വില 8.99 ലക്ഷം രൂപ മുതലാണ്. 

പുതിയ ഡിആര്‍എല്ലുകള്‍, മാറ്റങ്ങളുള്ള ഫ്രണ്ട് ബംപറും ഹെഡ്‌ലാംപ് അസംബ്ലിയും രണ്ട് ഭാഗങ്ങളുള്ള ഗ്രില്ലും കൂടുതല്‍ വലിയ എയര്‍ ഇന്‍ടേക്കും എന്നിങ്ങനെ ഒറ്റനോട്ടത്തില്‍ തന്നെ XUV 3XOയുടെ പുറംമോടിയില്‍ മാറ്റങ്ങളുണ്ട്. പിന്നില്‍ മുഴുനീളത്തിലുള്ള എല്‍ഇഡി ലൈറ്റ് ബാറാണ് നല്‍കിയിട്ടുള്ളത്. C രൂപത്തിലുള്ള ടെയില്‍ ലാംപുകളും കൂടുതല്‍ സ്മൂത്തായി തോന്നിക്കുന്ന ടെയില്‍ ലൈറ്റുകളുമുണ്ട്. ടെയില്‍ഗേറ്റിലായിരുന്ന രജിസ്‌ട്രേഷന്‍ പ്ലേറ്റിന്റെ സ്ഥാനം പിന്നില്‍ ബംപറിലേക്കു മാറ്റിയിരിക്കുന്നു. ഉയര്‍ന്ന മോഡലിൽ പുതിയ ഡാര്‍ക്ക് ക്രോം അലോയ് വീലാണ്.

സിട്രൈന്‍ യെല്ലോ, ഡ്യൂണ്‍ ഡസ്റ്റ്, നെബുല ബ്ലൂ, ഡീപ്പ് ഫോറസ്റ്റ്, സ്റ്റെല്‍ത്ത് ബ്ലാക്ക്, എവറസ്റ്റ് വൈറ്റ് എന്നിവ അടക്കം ഏഴു നിറങ്ങളിലാണ് മഹീന്ദ്ര XUV 3XO പുറത്തിറക്കുന്നത്. ഉയര്‍ന്ന മോഡലുകളിൽ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളും ലഭിക്കുന്നു. 350 എംഎം വരെ ആഴത്തിലുള്ള വെള്ളത്തിലൂടെയും ഈ എസ് യു വി എളുപ്പം ഓടിച്ചുകൊണ്ടുപോകാനാവും. 23.6 ഡിഗ്രിയും 39.6 ഡിഗ്രിയുമാണ് ഡിപാര്‍ച്ചര്‍ ആങ്കിളുകള്‍.സിട്രൈന്‍ യെല്ലോ, ഡ്യൂണ്‍ ഡസ്റ്റ്, നെബുല ബ്ലൂ, ഡീപ്പ് ഫോറസ്റ്റ്, സ്റ്റെല്‍ത്ത് ബ്ലാക്ക്, എവറസ്റ്റ് വൈറ്റ് എന്നിവ അടക്കം ഏഴു നിറങ്ങളിലാണ് മഹീന്ദ്ര XUV 3XO പുറത്തിറക്കുന്നത്. ഉയര്‍ന്ന മോഡലുകളിൽ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളും ലഭിക്കുന്നു. 350 എംഎം വരെ ആഴത്തിലുള്ള വെള്ളത്തിലൂടെയും ഈ എസ് യു വി എളുപ്പം ഓടിച്ചുകൊണ്ടുപോകാനാവും. 23.6 ഡിഗ്രിയും 39.6 ഡിഗ്രിയുമാണ് ഡിപാര്‍ച്ചര്‍ ആങ്കിളുകള്‍.

എക്‌സ് യു വി 400 ഇവിയോടാണ് ഇന്റീരിയറിലും ഡാഷ് ബോര്‍ഡ് ഡിസൈനിലും ഫീച്ചറുകളിലുമെല്ലാം XUV 3XOക്ക് സാമ്യത. 10.25 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനും ഡ്രൈവര്‍ ഡിസ്‌പ്ലേയും പനോരമിക് റൂഫ്, ഡ്യുവല്‍ ടോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് ഫീച്ചറുകളില്‍ പ്രധാനം. ഉയര്‍ന്ന മോഡലുകളിൽ ഓള്‍ എല്‍ഇഡി ലൈറ്റിങ്, സെവന്‍ സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡോണ്‍ ഓഡിയോ സിസ്റ്റം(380W ആംപ്ലിഫയര്‍), അഡ്രെനോക്‌സ് കണക്ട് കണക്ടിവിറ്റി സ്യൂട്ട്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ, 65W ടൈപ്പ് സി ചാര്‍ജിങ് പോട്ട്, വയര്‍ലസ് ചാര്‍ജര്‍, പിന്നില്‍ എസി വെന്റുകള്‍ എന്നിങ്ങനെ പോവുന്നു ഫീച്ചറുകളുടെ പട്ടിക. ബൂട്ട് സ്‌പേസ് 257 ലീറ്ററില്‍ നിന്നും 295 ലീറ്ററാക്കിയെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. 60:40 സ്പ്ലിറ്റ്- ഫോള്‍ഡിങ് സീറ്റുകളും സ്റ്റാൻഡേർഡ് ഓപ്ഷനായെത്തുന്നു.

സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല എക്‌സ്‌യുവി 3എക്സ്ഒ.  എല്ലാ മോഡലുകളിലും 6 എയര്‍ബാഗുകള്‍ റിയര്‍ ഡിസ്‌ക് ബ്രേക്ക്, ഇഎസ്പി, ISOFIX ആങ്കറുകള്‍ എന്നിവ ലഭ്യമാണ്. ഉയര്‍ന്ന വകഭേദങ്ങളില്‍ പാര്‍ക്കിങ് ബ്രേക്ക് വിത്ത് ഓട്ടോ ഹോള്‍ഡ്, ഹില്‍ സ്റ്റാര്‍ട്ട്- ഹില്‍ ഡിസന്റ് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ബ്ലൈന്റ് സ്‌പോട്ട് മോണിറ്റര്‍, സെഗ്മെന്റില്‍ ആദ്യമായി ലെവല്‍ 2 അഡാസ് എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ലഭ്യമാണ്. 

എന്‍ട്രി ലെവല്‍ MX1, MX2 PRO, MX3, AX5 വകഭേദങ്ങളില്‍ 111 എച്ച്പി, 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഈ മോഡലുകളില്‍. ഇന്ധനക്ഷമത 18.89 കി.മീ. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓപ്ഷന്‍ സ്വീകരിച്ചാല്‍ ഇന്ധനക്ഷമത 17.96 കിലോമീറ്ററായി കുറയും.117 എച്ച്പി, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍(ഇന്ധനക്ഷമത 20.6കിമി) 6 സ്പീഡ് എഎംടി(ഇന്ധനക്ഷമത 21.2 കി.മീ) ഓപ്ഷനുകള്‍. AX5L മുതല്‍ മുകളിലേക്കുള്ള മോഡലുകളില്‍ കൂടുതല്‍ കരുത്തുള്ള 131 എച്ച്പി, 1.2 ലീറ്റര്‍ ഡയറക്ട് ഇന്‍ജക്ഷന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ്. 6 സ്പീഡ് ടോര്‍ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക്(ഇന്ധനക്ഷമത 18.2 കി.മീ), 6 സ്പീഡ് മാനുവല്‍(ഇന്ധനക്ഷമത 20.1 കി.മീ) ഓപ്ഷനുകള്‍. ഓട്ടമാറ്റിക്കിന് 1.5 ലക്ഷം രൂപ കൂടുതലാണ്.

English Summary:

John Abraham Gifts Dad the Mahindra XUV3OO XO in Heartwarming Gesture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com