ADVERTISEMENT

ക്വിഡ്, കൈഗര്‍, ട്രൈബര്‍ കാറുകള്‍ ഇന്ത്യന്‍ സൈന്യത്തിന് സമ്മാനിച്ച് റെനോ ഇന്ത്യ. നോര്‍ത്തേണ്‍ കമാന്‍ഡിന്റെ ഭാഗമായുള്ള 14 കോര്‍പ്‌സിനാണ് റെനോ കാറുകള്‍ നല്‍കിയിരിക്കുന്നത്. ഉദംപൂര്‍ ആസ്ഥാനമായുള്ള 14 കോര്‍പ്‌സിനാണ് വടക്ക് ചൈനയുടേയും പാകിസ്താന്റേയും നിര്‍ണായകമായ അതിര്‍ത്തികളുടെ സംരക്ഷണ ചുമതല. 

'ഗുണനിലവാരത്തിനും സുരക്ഷക്കും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കും റെനോ ഇന്ത്യ നല്‍കുന്ന പ്രാധാന്യത്തിനുള്ള തെളിവുകളാണ് ക്വിഡ്, കൈഗര്‍, ട്രൈബര്‍ മോഡലുകള്‍. നോര്‍ത്തേണ്‍ കമാന്‍ഡിന്റെ യാത്രകള്‍ കൂടുതല്‍ എളുപ്പത്തിലുള്ളതാവാന്‍ ഈ വാഹനങ്ങള്‍ സഹായിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. സാമൂഹ്യ സേവനത്തിനുള്ള പ്രതിബദ്ധത പോലെ രാജ്യം സംരക്ഷിക്കുന്നവരോടുള്ള ഉത്തരവാദിത്വവും റെനോക്കുണ്ട്' എന്നായിരുന്നു റെനോ ഇന്ത്യ സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് സുധിര്‍ മല്‍ഹോത്ര പ്രതികരിച്ചത്. 

renault-india

ക്വിഡിന്റെ RXL(O) വകഭേദത്തില്‍ 8 ഇഞ്ച് ടച്ച്‌സ്‌ക്രീനും മീഡിയ NAV സിസ്റ്റവുമാണ് റെനോ നല്‍കിയിരിക്കുന്നത്. റിയര്‍ സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പ് സംവിധാനം പോലുള്ള സുരക്ഷാ ഫീച്ചറുകളും ഇതിലുണ്ട്. എന്‍ട്രി ലെവല്‍ കാറായ ക്വിഡിന്റെ വില 4.69 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിങ്ങനെ 14 സുരക്ഷാ ഫീച്ചറുകളുള്ള വാഹനമാണിത്. 1 ലീറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍/എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. മാരുതി സുസുക്കി എസ് പ്രസോയാണ് പ്രധാന എതിരാളി. 

മികച്ച ഫാമിലി കാറുകളിലൊന്നാണ് ട്രൈബര്‍. 7 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ട്രൈബറിലുള്ളത്. വയര്‍ലസ് ചാര്‍ജര്‍, ഡ്രൈവര്‍ സീറ്റ് ആംറസ്റ്റ്, പവര്‍ ഫോള്‍ഡ് ഒആര്‍വിഎമ്മുകള്‍ എന്നിവയുണ്ട്. RXT, RXZ വകഭേദങ്ങള്‍. ഇതില്‍RXT വകഭേദത്തില്‍ റിയര്‍ വ്യൂ മിററും റിയര്‍ വൈപ്പറുമുണ്ട്. വില ആരംഭിക്കുന്നത് 5.99 ലക്ഷം രൂപ മുതലാണ്. 

ഓട്ടോഫോള്‍ഡ് ഒആര്‍വിഎം, ഓട്ടോ ഡിം IRVM എന്നീ ഫീച്ചറുകളുമായാണ് കൈഗര്‍ എത്തുന്നത്. ടര്‍ബോ എന്‍ജിന്‍ വകഭേദത്തില്‍ ചുവന്ന ബ്രേക്ക് കാലിപ്പറുകളാണ്. RXL, EXT(O) വകഭേദങ്ങളിലെത്തുന്ന കൈഗര്‍ ക്രോസ്ഓവര്‍/എസ് യു വി വിഭാഗത്തിലാണ്. വില 5.99 ലക്ഷം മുതല്‍ 10.99 ലക്ഷം രൂപ വരെ. 

റെനോക്ക് ഇന്ത്യയില്‍ മൂന്നു മോഡലുകളാണുള്ളത്. ഇവ മൂന്നും വ്യത്യസ്ത വിഭാഗങ്ങളിലാണ് മത്സരിക്കുന്നത്. കൈഗര്‍ എന്‍ട്രി ലെവല്‍ സബ് കോംപാക്ട് എസ് യു വി വിഭാഗത്തിലാണെങ്കില്‍ ട്രൈബര്‍ 3 നിരയുള്ള എന്‍ട്രി ലെവല്‍ എംപിവി വിഭാഗത്തിലാണ്. 2015 സെപ്തംബറില്‍ പുറത്തിറങ്ങിയ ക്വിഡ് ഹാച്ച്ബാക്ക് വിഭാഗത്തിലെ കാറാണ്. ജനപ്രിയമായ മാരുതി സുസുക്കി ഓള്‍ട്ടോ, ഓള്‍ട്ടോ കെ10 മോഡലുകള്‍ക്ക് പിന്നിലെത്താന്‍ ക്വിഡ് വഴി റെനോക്ക് സാധിച്ചിരുന്നു.

English Summary:

Renault India Gifts Cars to Indian Army, Supporting National Security

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com