ADVERTISEMENT

പെട്രോൾ കാറിന്റെ വിലയിൽ ഒരു ഇലക്ട്രിക് കാർ, ലൈഫ് ടൈം ബാറ്ററി വാറന്റിയോടു കൂടിയാണ് എംജി വിൻ‍ഡ്സർ ഇവി അവതരിപ്പിച്ചിരിക്കുന്നത്. റേഞ്ച് 331 കിലോമീറ്റർ, വില 9.99 ലക്ഷം രൂപ മുതലാണ്. റെന്റൽ സ്കീമിൽ ബാറ്ററി എന്ന പുതിയ സ്കീമാണ് അവതരിപ്പിച്ചിരിക്കുന്നത് (Battery-as-a-Service ). മൂന്നര രൂപ വീതം ഓടുന്ന ഓരോ കിലോമീറ്ററിനും  ബാറ്ററി റന്റായി നൽകുന്ന സ്കീമാണിത്. 

windsor-2
വിൻ‍ഡ്സർ ഇവി വിപണിയിലെത്തി
windsor-3
വിൻ‍ഡ്സർ ഇവി വിപണിയിലെത്തി
windsor-44
വിൻ‍ഡ്സർ ഇവി വിപണിയിലെത്തി
windsor-55
വിൻ‍ഡ്സർ ഇവി വിപണിയിലെത്തി
windsor-1
വിൻ‍ഡ്സർ ഇവി വിപണിയിലെത്തി
windsor-2
windsor-3
windsor-44
windsor-55
windsor-1

ജെഎസ്ഡബ്ല്യു എംജി ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിളായ (സിയുവി) എംജി വിന്‍ഡ്സറില്‍ എയ്റോഗ്ലൈഡ് ഡിസൈനിലാണ് പുറത്തിറക്കുന്നത്. ഏറ്റവും പുതിയ എയ്റോഡൈനാമിക്സിൽ‍ മികച്ച ഡ്രൈവിങ് അനുഭവവും ബിസിനസ് ക്ലാസ് യാത്ര അനുഭവവുമായിരിക്കും വാഹനം നൽകുക.

windsor-5
വിൻ‍ഡ്സർ ഇവി

യുകെയിലെ വിന്‍ഡ്‌സര്‍ കാസിലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന് പേര് നൽകിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ZS EVക്കും കോമറ്റ് ഇവിക്കും ശേഷം ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ പുറത്തിറക്കിയ മൂന്നാമത്തെ വൈദ്യുത കാറാണിത്. ചൈനീസ് വൈദ്യുത കാര്‍ നിര്‍മാതാക്കളായ വൂളിങിന്റെ ക്ലൗഡ് ഇവിയെ അടിസ്ഥാനമാക്കിയാണ് വിൻഡ്സറിന്റെ രൂപകൽപന.

windsor-4
വിൻ‍ഡ്സർ ഇവി

ഫീച്ചറുകൾ

പനോരമിക് സണ്‍റൂഫ്, സിംഗിള്‍ പെയ്ന്‍ ഫിക്‌സഡ് ഗ്ലാസ് റൂഫ് എന്നിവ വിന്‍ഡ്‌സര്‍ ഇവിക്ക് നല്‍കിയിരിക്കുന്നു. വിശാലമായ ആകാശ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ സണ്‍റൂഫ് തുറക്കാനാവില്ല. ഇന്‍ഫിനിറ്റി വ്യൂ ഗ്ലാസ് റൂഫ് എന്ന് എംജി മോട്ടോര്‍ പേരിട്ടു വിളിക്കുന്ന ഈ ഫീച്ചര്‍ സെഗ്‌മെന്റില്‍ തന്നെ ആദ്യത്തേതാണ്. 

കാബിൻ തീം കറുപ്പിലാണ് വരുന്നത്. ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍ പ്ലേയും പിന്തുണക്കുന്ന 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് മറ്റൊരു ഫീച്ചര്‍. വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടു സ്‌പോക്ക് സ്റ്റീറിങ് വീല്‍, ആംബിയന്റ് ലൈറ്റ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ മുന്‍ സീറ്റുകള്‍, ഇലക്ട്രിക് ടെയില്‍ ഗേറ്റ് എന്നിവയും കാണാം. മറ്റൊരു സവിശേഷ സൗകര്യമായ 135 ഡിഗ്രി വരെ മടക്കാവുന്ന പിന്‍ സീറ്റുകള്‍ യാത്രകള്‍ കൂടുതല്‍ അനായാസകരമാക്കും. സുരക്ഷക്കായി ആറ് എയര്‍ ബാഗുകളും ടയര്‍ പ്രഷര്‍ മോണിറ്ററിങ് സംവിധാനം, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെയുള്ള അഡാർ സുരക്ഷാ ഫീച്ചറുകളുമുണ്ട്.

windsor-6
വിൻ‍ഡ്സർ ഇവി

ബാറ്ററിയും റേഞ്ചും

ലൈഫ് ടൈം ബാറ്ററി വാറന്റിയോടു കൂടിയാണ് എംജി വിൻ‍ഡ്സർ ഇവി അവതരിപ്പിച്ചിരിക്കുന്നത്. റേഞ്ച് 331 കിലോമീറ്റർ.

ആദ്യമായി വാങ്ങുന്ന ഉപഭോക്താക്കൾക്ക് വിൻഡ്‌സർ ഇവിയുടെ ബാറ്ററി പാക്കിന്റെ ആജീവനാന്ത വാറന്റി ലഭിക്കും, കൂടാതെ എല്ലാ പൊതു ചാർജറുകളിലും ഉപഭോക്താക്കൾക്ക് ഒരു വർഷം വരെ സൗജന്യ ചാർജിങ് ലഭിക്കും (ഇ–ഹബ് ആപ്പിലൂടെ).

വിലയും എതിരാളികളും

ക്രോസ് ഓവര്‍ ഇലക്ട്രിക് കാറായാണ് എംജി മോട്ടോര്‍ വിന്‍ഡ്‌സര്‍ ഇവിയെ പുറത്തിറക്കിയിരിക്കുന്നത്. ബ്രിട്ടീഷ് കമ്പനിയായ എംജിയുടെ ഇന്ത്യയിലെ മൂന്നാമത്തെ ഇലക്ട്രിക് കാറാണ് വിന്‍ഡ്‌സര്‍ ഇവി. ടാറ്റ കര്‍വ് ഇവി, മഹീന്ദ്ര എക്‌സ് യു വി 400 എന്നിവയായിരിക്കും പ്രധാന എതിരാളികള്‍. 

English Summary:

A unique form which gives you the spotlight on the roads while giving you the space for grand experiences.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com