43 വർഷത്തിനു ശേഷം വീണ്ടും ഡ്രൈവിങ് ടെസ്റ്റ്, ഇത്തവണ ഞാൻ വിജയിച്ചിരിക്കുന്നു
Mail This Article
നൽപത്തിമൂന്നു വർഷങ്ങൾക്കു ശേഷം ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ വിജയിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം ചങ്കി പാണ്ഡെ. ഇത്രയും നാൾ ഡ്രൈവറുടെ സഹായത്താൽ ലക്ഷ്യങ്ങളിലെത്തിയിരുന്ന താരം ഇനി സ്വയം ഡ്രൈവ് ചെയ്യും. ഡ്രൈവിങ് സീറ്റിൽ ചിരിച്ചു കൊണ്ടിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് താരം തന്റെ ആഹ്‌ളാദം ആരാധകരെ അറിയിച്ചിരിക്കുന്നത്. മുംബൈ വെസ്റ്റ് ആർ ടി ഓഫീസറും ജീവനക്കാരുമാണ് താരത്തിന്റെ ഡ്രൈവിങ് ലൈസൻസ് പരീക്ഷയ്ക്കും വിജയത്തിനും സാക്ഷികളായത്.
സമൂഹ മാധ്യമങ്ങളിലൂടെ ചങ്കി പാണ്ഡെ തന്റെ വിജയത്തിന്റെ സന്തോഷം പങ്കിട്ടത് ഒരു ചെറുകുറിപ്പിന്റെ അകമ്പടിയോടെയായിരുന്നു. 43 വർഷത്തിനു ശേഷം വീണ്ടും ഡ്രൈവിങ് ടെസ്റ്റിനെത്തി...എന്നിട്ട് ഊഹിച്ചോളൂ....ഞാൻ വിജയിച്ചിരിക്കുന്നു. നന്ദി...ആർ ടി ഒ മുംബൈ. എന്നായിരുന്നു താരമെഴുതിയത്. മുംബൈ വെസ്റ്റിലെ ആർ ടി ഓഫീസിലെ ഉദ്യോഗസ്ഥനൊപ്പമുള്ള സെൽഫിയും ചങ്കി പാണ്ഡെ പങ്കിട്ടിട്ടുണ്ട്. ടൊയോട്ട ഇന്നോവ ക്രിസ്റ്റ എം പി വിയിലാണ് താരം ടെസ്റ്റിനായി എത്തിയത്.