ADVERTISEMENT

തിരുവല്ല സ്വദേശി അഡ്വ. നിരഞ്ജന നടുവത്ര, ഫാൻസി റജിസ്ട്രേഷൻ നമ്പർ ലേലത്തിൽ പിടിച്ചത് 7.85 ലക്ഷം രൂപയ്ക്ക്. നടുവത്ര ട്രേഡേഴ്‌സ് ഡയറക്ടറുമായ നിരഞ്ജന നടുവത്ര തന്റെ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇയ്ക്ക് വേണ്ടിയാണ് കെഎല്‍ 27 എം 7777 എന്ന നമ്പര്‍ ലേലത്തിലൂടെ നേടിയത്. തിരുവല്ല ആര്‍ടിഒയ്ക്ക് കീഴിലായിരുന്നു വാശിയേറിയ ലേലം അരങ്ങേറിയത്. 

കേരളത്തില്‍ നടന്ന ഫാന്‍സി നമ്പര്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന വിലകളിലൊന്നാണിത്. മുമ്പ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ നടനും സംവിധായകനുമായ പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷമായിരുന്നു. തന്റെ ഇഷ്ടനമ്പറായ 7777  ലേലത്തിലൂടെ  സ്വന്തമാക്കിയതോടെ പൃഥ്വിരാജിനെ പിന്തള്ളിയിരിക്കുകയാണ് തിരുവല്ല സ്വദേശി നിരഞ്ജന.1.78 കോടി രൂപയ്ക്കാണ് റേഞ്ച് റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇ വാങ്ങിയത്. 

ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉള്‍പ്പെടെ മെറ്റീരിയല്‍ സപ്ലെ ചെയ്യുന്ന കമ്പനിയാണ് നടുവത്ര ട്രേഡേഴ്‌സ്. നടുവത്ര വീട്ടില്‍ അനില്‍കുമാര്‍-സാജി ഭായ് ദമ്പതികളുടെ മകളായ നിരഞ്ജന എര്‍ത്തെക്‌സ് വെഞ്ചേഴ്‌സ് പ്രൈ. ലിമിറ്റഡിന്റെയും (Earthex ventures)  ഡയറക്ടര്‍ കൂടിയാണ്. ക്വാറി, ക്രഷര്‍ തുടങ്ങിയ അനുബന്ധ മേഖലകളിലാണ് നിരഞ്ജനയുടെ ബിസിനസ്. ഇഷ്ട നമ്പര്‍ സ്വന്തമാക്കണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും ഇത്തരം ലേലത്തിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന തുക വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാകുമെന്നും നിരഞ്ജന പറഞ്ഞു.

തിരുവനന്തപുരം സ്വദേശി കെഎസ് ബാലഗോപാലിന്റെ മുമ്പ് കെ എൽ 01 സികെ 1 എന്ന നമ്പറാണ് കേരളത്തിലെ ഏറ്റവും വിലയുള്ള ഫാൻസി നമ്പർ. അന്ന് ഒരു ലക്ഷം രൂപ ഫീസടക്കം നമ്പറിന്  31 ലക്ഷം രൂപ ബാലഗോപാൽ മുടക്കി. അതിന് മുമ്പ് 18 ലക്ഷം രൂപയ്ക്ക് മുമ്പ് കെഎൽ 01 സിബി 1 എന്ന നമ്പറും 17.15 ലക്ഷം രൂപയ്ക്ക് കെഎൽ 08 ബിഎൽ 1 എന്ന ഫാൻസി നമ്പറും ലേലത്തില്‍ പോയിട്ടുണ്ട്. 

English Summary:

Land Rover Defender Gets Lucky: Kerala Woman Splashes Rs 7.85 Lakh on VIP Number Plate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com