ADVERTISEMENT

തിരുവനന്തപുരം വിളപ്പിൽശാലയിൽ ഓല സ്കൂട്ടറിന് തീപിടിച്ച് കത്തി നശിച്ചു. ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് കടുത്ത ചൂട് അനുഭവപ്പെട്ടപ്പോൾ യാത്രക്കാരൻ വാഹനം റോഡിന് വശത്തേയ്ക്ക് നിർത്തിയതോടെ വാഹനത്തിൽ തീ പടരുകയായിരുന്നു. 

സ്കൂട്ടർ നിർത്തിയ ഉടനെ കൂടുതൽ പുക ഉയരുകയും വാഹനം കത്തുകയുമായിരുന്നു. കാട്ടാക്കടയിൽ നിന്നും ഫയര്‍ യൂണിറ്റ് എത്തിയാണ് തീ കെടുത്തിയത്. ആർക്കും പരുക്കുകളില്ല, എന്നാൽ സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. 2021 ൽ വിപണിയലെത്തിയ ഓല സ്കൂട്ടർ രാജ്യത്ത് ഏറ്റവും അധികം വിൽക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകളിലൊന്നാണ്.

ഇതിന് മുമ്പും ഓലയുടെ സ്കൂട്ടറുകൾക്ക് തീപിടിച്ചിട്ടുണ്ട്. നേരത്തെ മലപ്പുറത്തും ഓല സ്കൂട്ടറിന് തീടിപിച്ച് കത്തി നശിച്ചിരുന്നു. അന്ന് ഒല എസ്1 പ്രൊയ്ക്കായിരുന്നു തീപിടിച്ചത്. രാത്രി ചാര്‍ജു ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

English Summary:

Caught on Camera: Ola Scooter Catches Fire, Raises Safety Concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com